_Published on 2022-09-29_

<!– wp:paragraph –>

മുസ്‌ലിം ലോകം എല്ലാ ദിശയിൽ നിന്നും ആക്രമണത്തിന് വിധേയമാക്കപ്പെടുകയും മുസ്‌ലിം ഉമ്മത്തിന്റെ (സമുദായം) നേതൃത്വശൂന്യത പരമാവധി ചൂഷണം ചെയ്തു അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്താണ് ഉമ്മത്തിന് പ്രതീക്ഷ നൽകുന്ന രാഷ്ട്രീയ ചലനങ്ങൾ തുർക്കിയിലും ചില ഗൾഫ് നാടുകളിലും ഉദയം കൊള്ളുന്നത്. പ്രാക്ടിക്കൽ ഇസ്‌ലാമിനെ ആധുനിക ലോകത്തിന്റെ മുമ്പിൽ കരിവാരി തേക്കുകയും ഇത് ഈ ലോകത്തിന് അനുയോജ്യമായ ഒരു പ്രത്യയശാസ്ത്രം അല്ല എന്ന് വരുത്തി തീർക്കലും ആയിരുന്നു ഇസ്‌ലാമിന്റെ ശത്രുക്കളുടെ ഉദ്ദേശ്യം. ആ ഉദ്ദേശത്തിൽ നിന്നും കൈക്കൊണ്ട ഏറ്റവും വലിയ ശ്രമമായിരുന്നു ഇസ്‌ലാമിൽ ഏറ്റവും മഹത്തരമായി പരിഗണിക്കുന്ന ഖിലാഫത്തിനെ അശ്ലീലമായി ചിത്രീകരിച്ചത്. അവിടെ നടക്കുന്നത് എന്ന തരത്തിൽ ഒരുപാട് വിഡിയോകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ഇതാണ് ഇസ്‌ലാം എന്ന തരത്തിൽ പൊതുജനമധ്യത്തിൽ വരുത്തി തീർക്കുകയും ചെയ്തു.

<!– /wp:paragraph –>

<!– wp:paragraph –>

സൗദി സർക്കാർ ഉടമസ്ഥതയിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന MBC എന്ന ടെലിവിഷൻ ചാനൽ ഇസ്‌ലാമിന്റെ രണ്ടാമത്തെ ഖലീഫ ഉമറിന്റെ ജീവചരിത്രം ആസ്പദമാക്കി ഫാറൂഖ് ഉമർ എന്ന ടെലിവിഷൻ പരമ്പര 2012 റമദാനിൽ പുറത്തു വിടുന്നു . 200 മില്യൺ സൗദി റിയാൽ മുതൽ മുടക്കി മോറോസിക്കോയിൽ ചിത്രീകരിച്ച ഫാറൂഖ് ഉമർ മുസ്‌ലിംലോകം ഇരുകൈയും നീട്ടി സ്വികരിച്ചു. ഫാറൂഖ് ഉമർ ഇംഗ്ലീഷിലേക്കും ഫാർസിയിലേക്കും തുർക്കിയിലേക്കും ഇന്തോനേഷ്യനിലേക്കും ഉർദുവിലേക്കും മലയാളത്തിലേക്കും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്യപ്പെട്ടു. ഇത് കേവലം പുസ്തകങ്ങളിൽ വായിച്ചു മാത്രം പരിചയമുള്ള ചരിത്രത്തെ സാധാരണ മുസ്‌ലിമിന് ദൃശ്യങ്ങളിലൂടെ കണ്ടറിയാനും കൂടുതൽ ജനങ്ങളിലേക്ക് അല്ലാഹുവിന്റെ റസൂലിന്റെയും ഖലീഫമാരുടെയും ജീവിത പാഠങ്ങൾ എത്തിക്കാനും സാധിച്ചു.

<!– /wp:paragraph –>

<!– wp:image {“align”:”center”,”sizeSlug”:”large”} –>

ഉമർ സിരീസിൽ നിന്നുള്ള രംഗം

<!– /wp:image –>

<!– wp:paragraph –>

തുടർപ്രവർത്തനങ്ങൾ ഉണ്ടാകുന്നതിന് പകരം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയും സൗദിയിലെ മുഫ്തിമാരും ഉമർ പരമ്പരക്ക് എതിരെ ഫത്‌വകൾ പുറപ്പെടുവിക്കുകയും അതിന്റെ സംപ്രേക്ഷണം നിർത്തിക്കുകയും ചെയ്തു. ഇതേ കാലയളവിൽ തുർക്കിയിൽ മഹാനായ ഉസ്മാനിയ ഖലീഫ സുലൈമാൻ ഒന്നാമനെ ഇകഴ്ത്തി കൊണ്ട് മുഹ്തെസേം യൂസ്‌യിൽ എന്ന ടെലിവിഷൻ പരമ്പര ഷോ ടിവിയും സ്റ്റാർ ടിവിയും സംപ്രേക്ഷണം ആരംഭിച്ചു. എപ്രകാരമാണോ ഉസ്മാനിയ ഖിലാഫത്തിനെയും അതിന്റെ സുൽത്താന്മാരെയും പാശ്ചാത്യ ചരിത്ര ഗ്രന്ഥങ്ങളിൽ ചിത്രീകരിക്കുന്നത് അതായിരുന്നു ഈ ടീവി പരമ്പര. അവരുടെ നഖ്‌ശബന്ദി- മാത്വുരീദി പാരമ്പര്യങ്ങളെ മറച്ചു വച്ച് അശ്ളീലതയും ഇസ്‌ലാമിനെ ഇകഴ്ത്തി കാണിക്കുന്നതുമായ ഈ ടീവി പരമ്പര പാശ്ചാത്യ ലോകത്തും ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയകളിലും വൻ പ്രചാരണം സിദ്ധിച്ചു. അത്ഭുതമെന്ന് പറയട്ടെ ഇത് മുസ്‌ലിംലോകത്തു ഒരു അസ്വസ്ഥതയും ഉണ്ടാക്കിയില്ല. ഇന്നും ചിത്രീകരണത്തിലൂടെയും എഴുത്തിലൂടെയും അല്ലാഹുവിന്റെ റസൂലിന്റെയും അദ്ദേഹത്തിന്റെ ഖലീഫമാരുടേയും ഇസ്‌ലാമിക-മുസ്‌ലിം ചരിത്രത്തെയും ഭരണാധികാരികളെയും താറടിച്ചു കാണിക്കാൻ മുഖ്യധാരയിൽ ശ്രമങ്ങൾ നടത്തുകയും അതേ സമയം ഇവരെ കുറിച്ച് സൂക്ഷ്മമായ പഠനങ്ങൾ അണിയറയിൽ നടത്തുകയും ചെയ്യുന്നു. പൊതുധാരയിലെ ഇത്തരം ശ്രമങ്ങൾ ഇങ്ങനെയുള്ള വിഷയങ്ങളിൽ ധാരണ കുറവുള്ള മുസ്‌ലിം ഉമ്മത്തിന്റെ ആത്മാഭിമാനം കെടുത്തുന്നു. ഉദാഹരണത്തിന് ഇന്ത്യൻ മുസ്‌ലിം ജനവിഭാഗം പൊതുവെ ലോക മുസ്‌ലിം ഉമ്മത്തിന്റെ ഭാഗമായിരുന്ന ഒരു മഹത്തായ ചരിത്രത്തെ തന്നെ വിസ്മരിച്ച അവസ്ഥയാണ്. ഇത് ഇന്ത്യൻ മുസ്‌ലിംകളിൽ ഒതുങ്ങുന്ന ഒരു ദുരവസ്ഥയല്ല.

<!– /wp:paragraph –>

<!– wp:image {“align”:”center”,”sizeSlug”:”large”} –>

മുഹ്തെഷെം യൂസ് യിലിൻ്റെ പോസ്റ്റർ

<!– /wp:image –>

<!– wp:paragraph –>

ദേശരാഷ്ട്രങ്ങളുടെ രൂപീകരണത്തോടെ ഇസ്‌ലാമിന്റെ ശത്രുക്കൾ ഉമ്മത്തു മുഹമ്മദിനെ അശേഷം നിലംപരിശാക്കി. ഇല്ലാത്ത ഭാഷയുടെ പേരിലും വർഗ്ഗത്തിന്റെ പേരിലും മറ്റു പല ദുർബല ന്യായങ്ങൾ നിരത്തി ദേശരാഷ്ട്രങ്ങൾ രൂപം കൊണ്ടു. ആധുനിക വിദ്യാഭ്യാസത്തിലൂടെ മുസ്‌ലിം ഉമ്മത്തിന്റെ അപചയം പൂർണമാക്കാനും അവരെ തങ്ങളുടെ അഭിമാനകരമായ ഇസ്‌ലാമിക മുസ്‌ലിംഭൂതകാല ബോധത്തിന് മുകളിൽ കട്ടിയുള്ള വിരിപ്പ് കൊണ്ട് മൂടാനും അവർക്ക് സാധിച്ചു. പല നിർമിത ചരിത്രങ്ങളും അവരെ പഠിപ്പിച്ചു. പുതിയ ദേശീയ നായകന്മാരെ അവരുടെ ഉള്ളിൽ പ്രതിഷ്ഠിച്ചു. ഉദാഹരണത്തിന് മുഗളന്മാരെ അധിനിവേശക്കാരും പുറത്തു നിന്ന് വന്ന അഫ്ഗാനികളും ആയി അവരുടെ പിൻഗാമികളെ വരെ പഠിപ്പിച്ചെടുത്തു. ഇന്ത്യയിലെ സ്കൂൾ ചരിത്ര പുസ്തകങ്ങളിൽ മുഗളന്മാർ എന്നും ബാബറിൽ നിന്നും തുടങ്ങുന്നു; ബാബറോ അഫ്ഗാനിൽ നിന്നും തുടങ്ങുകയും ചെയ്യുന്നു. യാഥാർഥ്യം അത് തുർക്കി വരെ നീണ്ടു കിടക്കുന്ന മഹത്തായ ഒരു ചരിത്രമാണെന്നതാണ്. മഹാനായ അമീർ തൈമൂറിൻറെ പിന്മുറക്കാർ ആണ് മുഗളന്മാർ എന്ന യാഥാർഥ്യം ഇന്ത്യയിലെ ഒരു സ്കൂൾ ചരിത്ര പാഠപുസ്തകങ്ങളിലും കാണാൻ കഴിയാത്തവണ്ണം മറച്ചുവച്ചു. ഈ ചരിത്ര യാഥാർഥ്യം തിരിച്ചറിയുമ്പോൾ ഇന്ത്യൻ മുസ്‌ലിംകൾക്ക് ഉണ്ടാകുന്ന ആത്മവിശ്വാസം ചെറുതൊന്നും ആകില്ല എന്ന കാര്യം തീർച്ചയാണ്. ഇത്തരം പ്രവണതകളുടെ ഏറ്റവും നല്ല ഉദാഹരണമാണ് ടിപ്പു സുൽത്താന്റെയും മലബാർ മാപ്പിള പോരാട്ടങ്ങളുടെയും ചരിത്രം. കേവലം തെറ്റായി അവതരിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല ഈ കടന്നാക്രമണം. പല ചരിത്ര സത്യങ്ങളും പൊതുമണ്ഡലത്തിൽ അവതരിപ്പിക്കപ്പെടാതിരിക്കാൻ വലിയ ജാഗ്രത പുലർത്തുന്നു. സയ്യിദ് അഹമ്മദ് ശഹീദ്, ഇന്ത്യയിലെ സൂഫി ചരിത്രം എന്നിങ്ങനെ കോളനിവത്കരണം വഴി മുഹമ്മദിയ ഉമ്മത്തിനെ വെട്ടിമുറിച്ച മൂടിവെക്കപെട്ട ഇത്തരം ചരിത്രങ്ങൾ നമ്മുടെ മുൻപിൽ അനവധിയുണ്ട്.

<!– /wp:paragraph –>

<!– wp:paragraph –>

ഖുർആനിലെ സൂറത്തുൽ ഹൂദിൽ അല്ലാഹു ഉണർത്തുന്നു. ചരിത്ര പാഠങ്ങൾ മുമ്പോട്ടുള്ള നിലപാടുകൾക്കുള്ള ചവിട്ട് പടിയാണ്. ഇങ്ങനെ വളച്ചൊടിച്ചതും മറക്കപ്പെട്ടതും കുറച്ച് രേഖപ്പെടുത്തുകയും ചെയ്ത ചരിത്രങ്ങൾ ആണ് മുസ്‌ലിം ഉമ്മത്തിന്റെ നാശത്തിന് കാരണമായത്. ചിലത് സീസണൽ ചരിത്രങ്ങളാണ്. ഉദാഹരണം ബദ്ർ, മുഹറം, ഹിജ്റ തുടങ്ങിയവ. മുസ്‌ലിം ഉമ്മത്ത്, ചരിത്ര പഠനം പലപ്പോഴും അറിവ് സമ്പാദിക്കാനുള്ളൊരു മാർഗ്ഗമായി മാത്രമേ കണ്ടിരുന്നുള്ളൂ. അത് നിലപാട് എടുക്കാനും പോരാടാനും ഉള്ള വഴിയായി വളരെ കുറഞ്ഞ അളവിലെ കണ്ടിരുന്നുള്ളു. അതും ചില സംഘടനകളിൽ ചുരുങ്ങുകയും ചെയ്തു.

<!– /wp:paragraph –>

<!– wp:paragraph –>

ഈ ഒരു പരിതസ്ഥിതിയിൽ ആണ് തുർക്കി കേന്ദ്രമായി ചരിത്ര സീരിയലുകൾ എന്ന് വിളിക്കപ്പെടാവുന്ന, എന്നാൽ ഇസ്‌ലാമിക യുവാക്കൾക്ക് ആവേശവും പാഠവും നൽകുന്ന ഒരുപാട് ചരിത്ര സീരിയലുകൾ പുറത്തിറങ്ങുന്നത്. ഈ സീരിയലുകൾക്ക് കേവലം തുർക്കിയിൽ മാത്രമല്ല സ്വീകാര്യത ലഭിച്ചത്, മറിച്ച് മുസ്‌ലിം ലോകം ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ചു. വ്യത്യസ്ത പ്രാദേശിക ഭാഷകളിലേക്ക് അവ മൊഴിമാറ്റം ചെയ്യപ്പെട്ടു. കേവലം ആസ്വാദനത്തിൽ ഒതുങ്ങാതെ ഇസ്‌ലാമിന്റെ സന്ദേശവും പ്രത്യയ ശാസ്ത്രവും അത് പ്രചരിപ്പിച്ചു. അത് വഴി ധാരാളം മനുഷ്യർക്ക് ഇസ്‌ലാമിലേക്ക് വഴി കാണിക്കപ്പെട്ടു. നിരാശരായ മുസ്‌ലിം യുവതക്ക് അത് ആവേശവും പ്രത്യാശയും നൽകി.

<!– /wp:paragraph –>

<!– wp:image {“align”:”center”,”sizeSlug”:”large”} –>

ദിലിരിഷ് എർതുറുൽ എന്ന ടർകിഷ് സിരീസിൽ നിന്നുള്ള രംഗം

<!– /wp:image –>

<!– wp:paragraph –>

മധ്യേഷ്യൻ രാജ്യങ്ങളിൽ ഇസ്‌ലാമിലേക്കുള്ള തിരിച്ചു നടത്തത്തിനു അത് ആക്കം കൂട്ടി. പാകിസ്താനിലും മലേഷ്യയിലും അറേബ്യയിലും മറ്റ് മുസ്‌ലിംലോകത്തും യുവാക്കളുടെ ഇടയിൽ ഇത്തരം സീരിയലുകളുടെ സ്വാധീനം വളരെ വ്യക്തമാണ്.

<!– /wp:paragraph –>

<!– wp:paragraph –>

ഒരുകാലത്തു തങ്ങളെ തല്ലിക്കൊല്ലാൻ വരുന്നവരുടെ മുൻപിൽ കൈകൂപ്പി നിന്നിരുന്ന ഇന്ത്യൻ മുസ്‌ലിംകള്‍ക്ക് പ്രതികരിക്കാനും, തനിക്കു നേരെ പാഞ്ഞടുത്ത ആൾക്കൂട്ടത്തിന് നേരെ ഒരു പെൺകുട്ടിക്ക് അല്ലാഹു അക്ബർ എന്ന് മുദ്രാവാക്യം വിളിക്കാനും ഇത്തരം സീരിയലുകൾ പ്രചോദനമായി. പല പുസ്തകങ്ങളിലും അക്ഷരങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന ചരിത്രവും നിലപാടുകളും എങ്ങനെയാണ് പ്രയോഗവത്കരിക്കേണ്ടത് എന്ന് അവ ഈ സമുദായത്തെ പഠിപ്പിച്ചു. ഇസ്‌ലാമിക സ്വത്വവും പാരമ്പര്യവും പാഠങ്ങളും അന്വേഷിച്ചു യുവതി-യുവാക്കൾ ഇസ്‌ലാമിക പൈതൃക നാടുകളിലേക്ക് യാത്ര ചെയ്യാൻ തുടങ്ങി. നമ്മുടെ കേരളത്തിൽ നിന്നും ഇത്തരം യാത്രകൾ സംഘടിപ്പിക്കപ്പെട്ടു. ഈ യാത്രകളും പഠനങ്ങളും സലഫിസത്തെ കുറിച്ചും സൂഫിസത്തെ കുറിച്ചുമുള്ള തിരശീലകൾ മാറ്റി യാഥാർഥ്യം വെളിവാക്കി. കേരളത്തിലെ പൊതു മുസ്‌ലിംബോധമണ്ഡലത്തിൽ ഇസ്‌ലാം എന്നും ഹിജാസിൽ ഒതുക്കപ്പെട്ടതായിരുന്നു. മുസ്‌ലിം സംഘടനകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന വാരികകൾ വഴി മാത്രം അറബ്-മുസ്‌ലിം രാഷ്ട്രീയത്തെ കുറിച്ചുള്ള വിവരങ്ങൾ മുസ്‌ലിംപൊതുസമൂഹത്തെ സ്‌ഫടികക്കൂട്ടിൽ അടച്ചിരുന്നു. ഈ ചരിത്ര സീരിയലുകൾ ആ തെറ്റായ സഫടിക കൂടിനെ എറിഞ്ഞുടച്ചു പ്രതീക്ഷയുടെ കിരണങ്ങൾ പകർന്നു നൽകി. സംഘടന സങ്കുചിതബോധത്തിൽ നിന്നും ഹസ്ബിയത്തിൽ നിന്നും കുതറിമാറാനും ഒരു ഉയിർത്തെഴുന്നേൽപ്പ് സാധ്യമാകണം എങ്കിൽ ഉമ്മത്തു മുഹമ്മദിയയുടെ വീണ്ടെടുപ്പിലൂടെ മാത്രമാണ് അത് സാധിക്കുകയുള്ളു എന്ന തിരിച്ചറിവ് നൽകി.

<!– /wp:paragraph –>

<!– wp:paragraph –>

ഈ ഇസ്‌ലാമോഫോബിക് കാലത്ത് പല കഷ്ണങ്ങളായി ചിന്നിച്ചിതറി കിടക്കുന്ന ഉമ്മത്തു മുഹമ്മദിയയെ വീണ്ടെടുക്കാൻ മൂടിക്കിടക്കുന്ന ഒട്ടനവധി ഇസ്‌ലാമിക ചരിത്രങ്ങൾ ഇവ്വിധം മറനീക്കി പുറത്തു കൊണ്ട് വരേണ്ടതുണ്ട്. അത്തരം ഒരു പ്രഖ്യാപനം ഉസ്‌ബെക്കിസ്ഥാനും പാകിസ്താനും നടത്തിയിരുന്നു. മിർസ ബാബറുടെ ചരിത്രം ആസ്പദമാക്കി ഒരു സീരിയൽ നിർമ്മിക്കും എന്ന് അവർ പ്രഖ്യാപിച്ചിരുന്നു. അല്ലാമാ ഇക്ബാൽ സൂചിപ്പിച്ചതു പോലെ ചരിത്രം, മനുഷ്യനും അല്ലാഹുവും തമ്മിൽ ഉള്ള ഒരു ചങ്ങല കണ്ണിയാണ്. അത് ദുർബലപെടുമ്പോൾ അതിന്റെ അന്ത്യം ദുരിതപൂർണമാകും. മുസ്‌ലികളും അല്ലാഹുവും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണി അല്ലാഹുവിന്റെ റസൂൽ ആണ്, അദ്ദേഹത്തിന്റെ പാഠങ്ങളും വചനങ്ങളും ആണ്. ആധുനിക കാലത്ത് ഈ ലോകത്തിൻറെ ഏത് കോണിൽ ജീവിക്കുന്ന മുസ്‌ലിമിനും, അയാളുടെ ഭാഷ, രാഷ്ട്രം എന്തുതന്നെ ആയാലും, അയാളുടെ വിരുദ്ധ ചേരിയിൽ ജീവിക്കുന്ന മുസ്‌ലിമിനും അല്ലാഹുവും പ്രവാചകനും ഒന്നാണ്. ഖുർആനിൻറെ ഭാഷയിൽ അവർ സഹോദരങ്ങളാണ്. അവരുടെ സലാത്തിൽ എന്നും മുഹമ്മദ് റസൂലുല്ലാഹ് ആണ് അവരുടെ നേതാവ്. മുസ്‌ലിം ഉമ്മത്തിന്റെ പതനത്തിന് കാരണം അവർക്കിടയിലുള്ള ദാരിദ്ര്യം അല്ല മറിച്ച് സ്വന്തം ചരിത്രത്തെ കുറിച്ചുള്ള മറവിയാണ്. അവർ ആരാണ് എന്ന കാര്യം മറന്നു പോയത് കൊണ്ടാണ്.

<!– /wp:paragraph –>

Leave a Reply