_Published on 2019-04-15_

<!– wp:paragraph –>

‘അസ്സലാമു അലൈക്കും! ആ അഭിവാദ്യത്തെ സദസ്സ് നിറഞ്ഞ കൈയ്യടിയോടെ എതിരേറ്റു. അവരൊന്നാകെ മറുപടി കൊടുത്തു, ‘വ അലൈക്കുമുസ്സലാം’. അല്ലാഹുവിനെ മൂന്ന് തവണ സ്തുതിച്ച് കൊണ്ട് ഇല്‍ഹാന്‍ തന്റെ വിജയത്തിന്റെ വാക്കുകള്‍ക്ക് തുടക്കമിട്ടു. കുറേ ‘ആദ്യം’ എന്ന ലേബലുകളുമായാണ് നിങ്ങളുടെ കോണ്‍ഗ്രസ് വുമണ്‍ ഈ രാത്രി നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്. കറുത്ത വര്‍ഗക്കാരില്‍ നിന്ന് നമ്മുടെ സ്‌റ്റേറ്റിനെ കോണ്‍ഗ്രസില്‍ പ്രതിനിധീകരിക്കുന്ന ആദ്യത്തെ വനിത, ഹിജാബ് ധരിച്ച ആദ്യത്തെ വനിത, കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്‌ലിം വനിതയും അഭയാര്‍ത്ഥിയും എന്ന സവിശേഷത കൂടിയുണ്ട്’ ഇരമ്പുന്ന സദസിനോട് ഇല്‍ഹാന്‍ പറഞ്ഞു നിര്‍ത്തി.

<!– /wp:paragraph –>

<!– wp:paragraph –>

37 വയസ്സുകാരിയായ ജനാധിപത്യ കോണ്‍ഗ്രസ് വനിത ഇല്‍ഹാന്‍ ഉമര്‍ 2018 നവംബര്‍ ഏഴിന് യു.എസിലെ മിനെസോറ്റയില്‍ നടത്തിയ ഗംഭീര പ്രഭാഷണം പല മുന്‍ധാരണകളെയും ബോധങ്ങളെയും തിരുത്തിയെഴുതാന്‍ പോന്നതായിരുന്നു. ലോകമെമ്പാടുമുള്ള പുതുതലമുറയിലെ മുസ്‌ലിം സ്ത്രീ- പുരുഷന്‍മാര്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും പകരാന്‍ ധീരയായ ആ യുവതിയുടെ ആര്‍ജ്ജവമുള്ള വാക്കുകള്‍ക്കും നേട്ടങ്ങള്‍ക്കും കഴിഞ്ഞിരിക്കുന്നു.
യുദ്ധമുഖരിതമായ സോമാലിയയില്‍ ജനിച്ചു വീണ ഇല്‍ഹാനും കുടുംബവും തന്റെ പന്ത്രണ്ടാമത്തെ വയസില്‍ അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുമ്പ് നാലു വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളിലൊന്നായ കെനിയയിലെ ദെദാബ് ക്യാമ്പില്‍ കഴിച്ചു കൂട്ടിയവരാണ്. ഇംഗ്ലീഷ് കാര്‍ട്ടൂണുകള്‍ സബ്‌ടൈറ്റിലുകള്‍ ഉപയോഗിച്ച് കണ്ട് ഭാഷ സ്വന്തമായി പഠിച്ചെടുത്ത ഇല്‍ഹാന്റെ രാഷ്ട്രീയാഭിനിവേശം പതിനാലു വയസു മുതല്‍ തുടങ്ങിയിരുന്നു. 2016 ല്‍ 44 തവണ തുടർച്ചയായി ജയിച്ച എതിർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് അവര്‍ സ്റ്റേറ്റ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ആദ്യമായി ഒരു ദേശീയ വേദിയില്‍ പ്രത്യക്ഷപ്പെടുന്നതും. തന്റെ വെല്ലുപ്പയെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയും അദ്ദേഹത്തിന്റെ വിവര്‍ത്തകയായി കൂടെ നില്‍ക്കുകയും ചെയ്ത ഇല്‍ഹാന്‍, സിറ്റി കൗണ്‍സില്‍ കാമ്പയിനുകള്‍ കൈകാര്യം ചെയ്തും മിനോസ്റ്റയിലെ രാഷട്രീയക്കാരുടെ സീനിയര്‍ പോളിസി എയ്ഡ് ആയി ജോലി ചെയ്തും വര്‍ഷങ്ങള്‍ രാഷ്ട്രീയ രംഗത്ത് തുടര്‍ന്നു.

<!– /wp:paragraph –>

<!– wp:paragraph –>

ഇല്‍ഹാന്റെ വഴികള്‍ ഒരിക്കലും എളുപ്പമുള്ളതായിരുന്നില്ല. ‘ഒരു പുരുഷന്‍ തങ്ങളെ പ്രതിനിധീകരിച്ച് സഭയിലെത്താനായിരുന്നു സ്വന്തം സമൂഹത്തിലെ തന്നെ മുതിര്‍ന്നയാളുകള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ആഗ്രഹിച്ചിരുന്നത്. തന്റെ സഹോദരന്‍ തനിക്ക് പകരം മല്‍സരിക്കട്ടെയെന്നും നീയവന് പിന്തുണ നല്‍കി കൂടെ നിന്നാല്‍ മതിയെന്നും അവരെന്നോട് പറയുമായിരുന്നു. ബി.ബി.സി ക്ക് നല്‍കിയ ഇന്റര്‍വ്യൂവില്‍ ഇല്‍ഹാന്‍ ഉമര്‍ പറഞ്ഞു.

<!– /wp:paragraph –>

<!– wp:core-embed/youtube {“url”:”https://youtu.be/CjzDF1MziNg”,”type”:”video”,”providerNameSlug”:”youtube”,”className”:”wp-embed-aspect-16-9 wp-has-aspect-ratio”} –>

https://youtu.be/CjzDF1MziNg

<!– /wp:core-embed/youtube –>

<!– wp:paragraph –>

2019 ജനുവരിയില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം ഈ മുസ്‌ലിം യുവതിയുടെ ‘സ്വൈര്യം കെടുത്തുന്ന’ ചോദ്യങ്ങളും അധികാര വ്യവസ്ഥയോട് നേരോടെയുള്ള സംസാരവുമെല്ലാം ലോകമാകെയുള്ള മുസ്‌ലിം സ്ത്രീകള്‍ക്ക് ആവേശവും അഭിമാനവും പകരുന്നതായിരുന്നു. ‘മിനോസ്റ്റയിലെ സോമാലി അഭയാര്‍ത്ഥികള്‍ ഐഎസില്‍ ചേരുകയും അവരുടെ തീവ്ര ആശയങ്ങള്‍ ഇവിടെ പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു’ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ വംശീയ പ്രസ്താവനയോട് ഇല്‍ഹാന്റെ വൈകാരിക പ്രതികരണം ഇങ്ങനെയായിരുന്നു: ‘ഇവിടെ മിനോസ്റ്റയില്‍ ഞങ്ങള്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുക മാത്രമല്ല, അവരെ വാഷിങ്ടണിലേക്കയക്കുകയും ചെയ്യുന്നുണ്ട്’.

<!– /wp:paragraph –>

<!– wp:paragraph –>

ഏലിയെറ്റ് എബ്രഹാം എന്ന ഡൊണാള്‍ഡ് ട്രംപിന്റെ നയതന്ത്ര പ്രതിനിധിയെ ഇല്‍ഹാന്‍ സഭയില്‍ നിര്‍ത്തിപ്പൊരിച്ച വിഡിയോ ഇതിനകം വൈറലാണ്. വെനസ്വേലയില്‍ അമേരിക്ക നടത്തുന്ന കൂട്ടക്കൊലയെ നിഷേധിക്കുന്ന തരത്തില്‍ അയാള്‍ നടത്തിയ പ്രസ്താവനയെ ഇല്‍ഹാന്‍ സധൈര്യം ചോദ്യം ചെയ്യുന്നത്, ഹിജാബണിഞ്ഞ കറുത്ത വംശക്കാരിയാല്‍ പ്രതിരോധത്തിലാവേണ്ടി വരിക എന്നത് പുരുഷാധികാരത്തിന് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമുള്ള കാര്യമാണ്.

<!– /wp:paragraph –>

<!– wp:quote –>

യു. എസ് പാര്‍ലമെന്റിലെ ഇല്‍ഹാന്റെ സത്യപ്രതിജ്ഞ 181 വര്‍ഷത്തെ ഹിജാബ് നിരോധനത്തിന് പരിസമാപ്തി കുറിക്കുന്ന ഒന്ന് കൂടിയായി.

<!– /wp:quote –>

<!– wp:paragraph –>

ഹിജാബ് ധരിക്കുന്നതെന്ത് കൊണ്ടെന്ന ചോദ്യത്തിന് ഇതെന്റെ വിശ്വാസത്തെ കാഴ്ച്ചയില്‍ തന്നെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയാണ് എന്നായിരുന്നു മറുപടി. ഇല്‍ഹാന്റെ ഇത്തരമൊരു നിലപാട് വികസിച്ചത് 9/11 ന് ശേഷമായിരുന്നു. ‘ഞങ്ങളുടെ വിശ്വാസത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ച്ചപ്പാടുകള്‍ പോസിറ്റീവ് ആക്കി മാറ്റേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്’. ഇല്‍ഹാനെ സംബന്ധിച്ചെടുത്തോളം ഇസ്‌ലാമോഫോബിയ വേരൂന്നിയ ഒരു പൊതുബോധത്തിന് മുന്നില്‍ അതിന്റെ രാഷ്ട്രീയ ചുറ്റുപാടില്‍ തന്റെ വിശ്വാസത്തെ പുണരാന്‍ ഹിജാബ് തന്നെയാണ് ഏറ്റവും വലിയ അടയാളം.

<!– /wp:paragraph –>

<!– wp:paragraph –>

അമേരിക്കന്‍- ഇസ്രായേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി(AIPAC) യെക്കുറിച്ചും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇസ്രയേല്‍ ലോബിയുടെ പണത്തിന്റെ സ്വാധീനത്തെക്കുറിച്ചുമുള്ള ട്വീറ്റുകള്‍ ഇല്‍ഹാനെതിരെ വലിയ വിവാദങ്ങള്‍ ഉയര്‍ത്തുകയും ആന്റി-സെമിറ്റിസം ആരോപിക്കപ്പെടുകയും ചെയ്യുകയുണ്ടായി. വലത്- ഇടത് പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇല്‍ഹാന്‍ ആന്റി സെമിറ്റിക് ആക്രമണങ്ങളുടെ വേദനജനകമായ ചരിത്രത്തെപ്പറ്റി തന്നെ പഠിപ്പിച്ച സഹപ്രവര്‍ത്തകരോടും ജൂത സഖ്യകക്ഷികളോടും കൃതജ്ഞത അറിയിച്ചു കൊണ്ട് അസന്ദിഗ്ദമായി ഖേദപ്രകടനം നടത്തുകയുണ്ടായി. ഇല്‍ഹാന്റെ ഖേദപ്രകടനം പക്വമായ ഇടപെടലായി വിലയിരുത്തപ്പെടുകയും പല നേതാക്കള്‍ക്കും തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. ഒരാളുടെ തെറ്റില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ തയ്യാറാവുന്നത് നല്ല പ്രവണതയാണ്. നേതാക്കന്മാര്‍ അതിന് മുതിരുമ്പോള്‍ അവിടെ ഒരുപാട് പ്രതീക്ഷകള്‍ ജനിക്കുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

എന്നിരുന്നാലും, രാഷ്ട്രീയത്തില്‍ ലോബിയിസ്റ്റുകളുടെ പങ്കിനെ പ്രശ്‌നവല്‍ക്കരിച്ച് കൊണ്ട് ഇല്‍ഹാന്‍ തന്റെ വാദങ്ങള്‍ ആവര്‍ത്തിക്കുകയുണ്ടായി. ‘സൗദി അറേബ്യയോ സൊമാലിയയോ നമ്മുടെ സ്വന്തം ഗവണ്‍മന്റോ ആയിക്കോട്ടെ അതിലടങ്ങിയിരിക്കുന്ന അനീതികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല’ സൗദി ലോബിയിസ്റ്റുകളെയും വാഷിങ്ടണ്‍ ഡി.സി യിലെ സൗദി പണത്തിന്റെ സ്വാധീനത്തെയും വളരെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന ഇല്‍ഹാന്‍ പത്രപ്രവര്‍ത്തകനായ ജമാല്‍ ഖശോഗ്ജിയുടെ വധത്തെത്തുടര്‍ന്ന് സൗദി അറേബ്യയെ ബഹിഷ്‌കരിക്കാന്‍ വരെ ആഹ്വാനം ചെയ്യുകയുണ്ടായി. ‘പക്ഷേ ആരുമെന്നെ ഇസ്‌ലാമോഫോബിക് എന്ന് മുദ്രകുത്തില്ല, ഞാനൊരു മുസ്‌ലിമായത് കൊണ്ടാണത്’ ഇല്‍ഹാന്‍ പറയുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

സാമൂഹിക- രാഷ്ട്രീയ നീതിക്ക് വേണ്ടി നിലകൊള്ളുന്ന മുസ്‌ലിം സ്വത്വത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഇല്‍ഹാന്‍ ഉമര്‍. “എനിക്കറിയാം എന്റെ ദൗത്യമെന്താണെന്നും എന്റെ കര്‍ത്തവ്യമെന്താണെന്നും, എന്റെ ശ്വാസം നിലക്കുന്നിടത്തോളം കാലം ഞാന്‍ ചില ആളുകളുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കും” ആഗോള മുസ്‌ലിംകള്‍ക്ക് ശ്രവിക്കാനും ശ്രദ്ധിക്കാനുമുള്ള ഒരു പ്രതിരൂപമായി മാറിക്കഴിഞ്ഞ ഇല്‍ഹാന്റെ വാക്കുകള്‍.

<!– /wp:paragraph –>

<!– wp:paragraph –>

മൊഴിമാറ്റം: ഷാദിയ ജസീം

<!– /wp:paragraph –>

<!– wp:paragraph –>

കടപ്പാട്: മക്തൂബ് മീഡിയ

<!– /wp:paragraph –>

Leave a Reply