# മലബാര്‍ സമരം: നുണപ്രചരണങ്ങള്‍ക്കെതിരെ വാരിയംകുന്നത്ത് ‘ദി ഹിന്ദു’വില്‍ എഴുതിയ കത്ത്‌

_Published on 2020-01-21_

![Featured Image](https://expatalive.com/wp-content/uploads/2020/01/leter-2.jpg)

[et_pb_section admin_label=”section”]

[et_pb_row admin_label=”row”]

[et_pb_column type=”4_4″][et_pb_text admin_label=”Text”]<!– wp:paragraph –>

മലബാർ സമരം കൊടുമ്പിരികൊണ്ട കാലം. സമര പ്രദേശങ്ങളിൽ നിന്നും ബ്രിട്ടീഷ് ഗവണ്മെന്റും അവരുടെ കൂട്ടാളികളും പടച്ചുവിടുന്ന വ്യാജ വാർത്തകൾ മാത്രം പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതിനിടെ ആരോപണങ്ങൾക്കുള്ള മറുപടിയായി സാഹസികമായി The Hindu പത്രത്തിന്റെ മദ്രാസ് ഓഫീസിൽ ഒരു കത്തുകിട്ടി. തനി മാപ്പിള മലയാളത്തിൽ (“crude characteristic Moplah Malayalam”) പോരാളികളുടെ നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അദ്ദേഹത്തിന്റെ ഒളിസങ്കേതമായ പന്തല്ലൂർ കുന്നുകളിൽനിന്നും 07/10/1921 ന് അയച്ച കത്താണ്. സമരത്തിനെതിരെ നടക്കുന്ന വ്യാജ വാർത്തകളെ തുറന്നുകാട്ടികൊണ്ട്, , ഗാന്ധിജിയും- മൗലാന മുഹമ്മദലിയും അറിയാൻ, ലോകം മുഴുവൻ അറിയാൻ ഹാജി അയച്ച കത്ത് മലബാർ സമര ചരിത്രത്തിലെ ഒരപൂർവ്വ രേഖയാണ്. സമരം തുടങ്ങിയ നാൾ മുതൽ ഗവണ്മെന്റും അവരുടെ ഏജന്റുമാരും പുറത്തുവിടുന്ന ഔദ്യോഗിക വാർത്താ കുറിപ്പുകൾക്കപ്പുറം (official communiqué) സമര പോരാളികളുടേതായി ഒരക്ഷരം പുറത്തുവരാത്ത കാലമായതിനാൽ , ഒരൽപം ഭീഷണിയുടെ സ്വരത്തിൽ ഹാജി പത്രാധിപരെ ഉണർത്തി, “ഈ കത്ത് പ്രസിദ്ധീകരിച്ചു കണ്ടില്ലെങ്കിൽ ഒരുനാൾ ഞാൻ നിങ്ങളോട് അതിന് വിശദീകരണം ചോദിക്കും”. സ്വാതന്ത്ര പോരാട്ടങ്ങൾക്ക് അനുകൂല നിലപാട് സ്വീകരിച്ച ചുരുക്കം പത്രങ്ങളിൽ ഒന്നായ The Hindu 18/10/1921ന് ഹാജിയുടെ കത്ത് മുഴുവനായും പ്രസിദ്ധീകരിച്ചു.

<!– /wp:paragraph –>

<!– wp:image {“align”:”right”,”id”:1365,”sizeSlug”:”large”} –>

<!– /wp:image –>

<!– wp:paragraph –>

1921 ലെ മലബാർ സമരത്തെ പറ്റി വടക്കേ ഇന്ത്യയിൽ ഒന്നാകെ (മഹാരാഷ്ട്ര , പഞ്ചാബ് ഉൾപ്പെടെ) ആര്യസമാജ് പ്രസ്സും, സർവർക്കർ ഉൾപ്പെടെയുള്ളവരും നടത്തിയ പൊടിപ്പും-തെങ്ങലും വെച്ച, വസ്തുതകളോട് യാതൊരു ബന്ധവുമില്ലാത്ത, വൈകാരികമായ നുണ പ്രചാരണങ്ങളാണ് (“Controversial Press Culture”) RSS ന്റെ രൂപീകരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്ന്. വ്യാജ വാർത്താളുടെ ബലത്തിൽ പടുത്തുയർത്തിയ ഹിന്ദുത്വ ഫാഷിസം അതിന്റെ വളർച്ചയുടെ പൂർണ്ണതയിൽ എത്തിനിൽക്കുമ്പോൾ, കൊളോണിയൽ ആഖ്യാനങ്ങളുടെ തനിയാവർത്ഥനത്തിലൂടെ മലബാർ സമരത്തെയും, പോരാളികളെയും പിശാചുവത്കരിക്കാനുള്ള ശ്രമങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിൽ അത്ഭുതമില്ല. സമര സമയത്തും അതിനുശേഷവും തികച്ചും നിശ്ശബ്ദമാക്കപ്പെട്ട; കൊളോണിയൽ, ദേശീയ, പ്രാദേശിക തലങ്ങളിലിലുള്ള ഉന്നത നേതാക്കന്മാരുടെ വാക്കിലൂടെയും/ വിവാദങ്ങളിലൂടെയും/അനുഭവങ്ങളിലൂടെയും / ദ്വന്ദങ്ങളിലൂടെയും മാത്രം സംസാരിക്കുന്ന, ജീവിക്കുന്ന സമര പോരാളികളുടെ ശബ്ദങ്ങളും, അനുഭവങ്ങളും , ജീവിതങ്ങളെയും നാം വീണ്ടെടുക്കേണ്ടതുണ്ട്. വ്യാജ പ്രചാരണങ്ങൾക്കും, മറവിക്കുമെതിരെയുള്ള മറുപടിയായി വസ്തുതാപരവും, സൂക്ഷ്മവും, സാധാരണകാരോട് സംവദിക്കാൻ കഴിയുന്നതുമായ ചരിത്ര വായനകളിലൂടെ നുണകളുടെ ഈ മലവെള്ളപ്പാച്ചിൽ നാം അതിജീവിക്കും.

<!– /wp:paragraph –>

<!– wp:quote –>

ബ്രിട്ടീഷ് ദുർഭരണത്തിനും, ബ്രാഹ്മണ-ജന്മി മേധാവിത്വത്തിനും എതിരെ , പാനിസ്ലാമിക് ഖിലാഫത് പ്രസ്ഥാനത്തെയും- കോൺഗ്രസ്സ് നിസ്സഹകരണ പ്രസ്ഥാനത്തെയും, പ്രാദേശിക ചെറുത്തുനിൽപ്പ് അനുഭവങ്ങളെയും ശങ്കയൊന്നുമില്ലാതെ ഒന്നിച്ചു കൊണ്ടുപോയ ചരിത്രമാണ് മലബാർ സമരത്തിനുള്ളത്.

<!– /wp:quote –>

<!– wp:paragraph –>

നിലനില്പിന്റെയും ചെറുത്തുനില്പിന്റെയും പോരാട്ടങ്ങളിൽ ജൈവികമായ ഈ പരസ്പര്യത്തെ ഭരണകൂടത്തിന്റെയും അവരുടെ ഏജന്റുമാരുടേയും വ്യാജ പ്രചാരണങ്ങളിലൂടെയും പ്രവർത്തിയിലൂടെയും തകർക്കാനുള്ള ശ്രമത്തിനെതിരെ അവസാനം വരെ ജാഗ്രത കാട്ടിയ നേതാവാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അതിനാൾ തന്നെ മലബാറിലെ സ്വയംഭരണ സർക്കാരിന്റെ തലപ്പത്തിരിക്കുമ്പോൾ ഒറ്റുകാരോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ചതിനോട് കൂടെ, നാട്ടിലെ സാഹോദര്യം നശിപ്പിക്കുന്നവരെ മുഖം നോക്കാതെ മാതൃകാപരമായി ശിക്ഷിച്ചതും.

<!– /wp:paragraph –>

<!– wp:paragraph –>

നിലനില്പിനായുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് ചരിത്രത്തിൽ പാഠവും, പ്രചോദനവുമുണ്ട്. ചരിത്രം കേവലം ഓര്മിച്ചെടുത്തു വീരസ്യം പറയാനോ , അന്ധമായ അനുകരണത്തിനോ ഉള്ള മാധ്യമമല്ല. ഭൂതകാലത്തിൽ നിന്നും നാം നടന്നുതീർത്ത വഴികളെപ്പറ്റിയുള്ള ബോധവും, വർത്തമാന അവസ്ഥകളെ പറ്റിയുള്ള തിരിച്ചറിവും, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും/ആശങ്കകളും നൽകുന്ന സ്ഥല-കാല ബന്ധിതമായ, നമ്മെ വഴിനടത്താൻ പ്രാപ്തമായ ചില ബോധ്യങ്ങളാണ്.

<!– /wp:paragraph –>

<!– wp:image {“id”:1364,”sizeSlug”:”large”} –>

<!– /wp:image –>

<!– wp:paragraph –>

കത്തിന്റെ വിവര്‍ത്തനം

<!– /wp:paragraph –>

<!– wp:paragraph {“align”:”right”} –>

07/10/1921

<!– /wp:paragraph –>

<!– wp:paragraph {“align”:”right”} –>

പന്തല്ലൂര്‍ ഹില്‍സ്‌

<!– /wp:paragraph –>

<!– wp:paragraph –>

ബഹുമാനപ്പെട്ട പത്രാധിപര്‍ക്ക്,
ഈ കത്ത് നിങ്ങളുടെ പത്രത്തില്‍ പ്രസിദ്ധീകരിക്കണമെന്നപേക്ഷിക്കുന്നു.
മലബാറില്‍ ഹിന്ദു-മുസ്‌ലിം ഐക്യം തീരെ നശിച്ചതായാണ് പത്രങ്ങള്‍ വിവരിക്കുന്നത്. എന്റെ ആള്‍ക്കാര്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു എന്ന റിപ്പോര്‍ട്ട് അസത്യമാണ്. പോലീസ് ചാരന്മാര്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇത്തരം ഹീനകൃത്യങ്ങള്‍് നടത്തി എനിക്ക് ചീത്തപ്പേരുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നതാണ് വാസ്തവം. ഗവണ്‍മെന്റിനെ സഹായിക്കുന്ന ചില ഹിന്ദുക്കളെ എന്റെ ആള്‍ക്കാര്‍ ഉപദ്രവിച്ചിരിക്കാം. നിലമ്പൂര്‍ ആറാം തമ്പുരാനും നിങ്ങളുടെ പത്രത്തില്‍ പറഞ്ഞ നമ്പൂതിരിയുമാണ് ഈ കലാപം തുടങ്ങാന്‍ കാരണക്കാര്‍. അവര്‍ക്ക് കുറച്ച് ഉപദ്രവങ്ങള്‍ സഹിക്കേണ്ടി വന്നു എന്നത് അത്ഭുതമല്ലല്ലോ. പാവപ്പെട്ട ഹിന്ദുക്കളെ പട്ടാള കമാന്റര്‍ വീടുകളില്‍ നിന്ന് ആട്ടിപ്പായിച്ച് പട്ടാളക്യാമ്പിലേക്ക് അയക്കുകയാണ്. നിര്‍ദോഷികളായ സ്ത്രീകളെയും കുട്ടികളെയും യുദ്ധസ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അവര്‍ സമ്മതിക്കുന്നില്ല.

<!– /wp:paragraph –>

<!– wp:paragraph –>

ഹിന്ദുക്കളെ നിര്‍ബന്ധിച്ച് പട്ടാള പ്രവര്‍ത്തനങ്ങളില്‍ ചേര്‍ക്കുകയാണ്. അതില്‍ നിന്നൊഴിയാനായി വളരെയധികം ഹിന്ദുക്കള്‍ എന്റെ ഈ കുന്നില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. കുറേ മാപ്പിളമാരും ഇവിടെ വന്നിട്ടുണ്ട്. നിര്‍ദോഷികളായ ജനങ്ങളെ ദ്രോഹിക്കുക എന്നതില്‍ കവിഞ്ഞ് ഗവണ്‍മെന്റിന് മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 40 മാസമായി അവര്‍ മലബാറിലെ ജനങ്ങളെ വേട്ടയാടുകയാണ്. ഇക്കാര്യം ലോകമറിയണം. മഹാത്മ ഗാന്ധിയും മൗലാന ആസാദും ഇതറിയണം. ഈ കത്ത് പ്രസിദ്ധീകരിക്കപ്പെട്ടതായി ഞാന്‍ കണ്ടില്ലെങ്കില്‍, അതിനുള്ള വിശദീകരണം ഞാന്‍ പിന്നീട് ചോദിക്കുന്നുണ്ട്.

<!– /wp:paragraph –>

<!– wp:paragraph –>

ഫേസ്ബുക് പോസ്റ്റ് കടപ്പാട്: സൈദ് അലി

<!– /wp:paragraph –>[/et_pb_text][/et_pb_column]

[/et_pb_row]

[/et_pb_section]

Comments

Leave a Reply

Your email address will not be published. Required fields are marked *