_Published on 2019-11-27_

<!– wp:paragraph –>

സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഇന്ത്യയെ വിവക്ഷിക്കപ്പെടുന്നത് ‘നാനാത്വത്തില്‍ ഏകത്വമെന്ന’ അര്‍ത്ഥത്തിലാണ്. മതപരമായും സാംസ്‌കാരികമായും ഭാഷാപരമായും ഒക്കെ വ്യത്യസ്ഥതകളും വൈജാത്യങ്ങളും പുലര്‍ത്തുന്നവരാണ് നമ്മളെങ്കിലും ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലക്ക് ഒരേ കുടക്കീഴില്‍ അണിനിരന്നവരാണെന്ന യാഥാര്‍ത്യമാണ് ഭരണഘടനയും തത്വസംഹിതകളും നമ്മോട് വിളിച്ചോതുന്നത്.

<!– /wp:paragraph –>

<!– wp:paragraph –>

എന്നാല്‍ ഇതിന്റെയൊക്കെ കടയ്ക്കല്‍ കത്തിവെക്കുന്ന ആഹ്വാനങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു ഖലിസ്ഥാന്‍ മൂവ്‌മെന്റിന്റേത്. 1971 ല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രവാസി സിഖുകാരനായ ജഗ്ജിത് സിങ് ചോഹന്‍ നല്‍കിയ ഒരു പരസ്യത്തില്‍ നിന്ന് ഉടലെടുത്ത പ്രസ്ഥാനം 1971-1980 കാലഘട്ടത്തില്‍ സിഖ് ഭൂരിപക്ഷ പ്രദേശമായ പഞ്ചാബില്‍ ത്വരിതഗതിയില്‍ വളര്‍ച പ്രാപിക്കുകയുണ്ടായി. “സിഖുകാര്‍ ഹിന്ദു ഇന്ത്യയില്‍ സംതൃപ്തരല്ല, അവര്‍ക്ക് അവരുടെതായ ഒരു രാജ്യം വേണം, ഇതിനുള്ള ഒരേയോതു പോംവഴി ഒരു പ്രത്യേക സിഖ് രാഷ്ട്രം മാത്രമാണ്” എന്ന വാദവും അവര്‍ക്കുണ്ടായി. ഖലിസ്ഥാനികളുടെ നേതാവായിരുന്ന ‘സത് ബര്‍ണയില്‍ സിങ് ബിന്ദ്രന്‍ വാലയുടെ’ വര്‍ഗീയപ്രസംഗങ്ങളിലൂടെ സിഖ് സമൂഹത്തില്‍ നിന്നും വളരെ പെട്ടെന്ന് തന്നെ ഖലിസ്ഥാനി അനുകൂല നിലപാടുകള്‍ മുളപൊട്ടുകയും തത്ഫലമായി അക്രമാസക്തരായ ഒരു ജനസമൂഹം പഞ്ചാബില്‍ ഉണ്ടായിത്തീരുകയും ചെയ്തു. ഇതിനകം തന്നെ ബര്‍ണയില്‍ സിങ് ബിന്ദ്രന്‍ വാല തന്റെ ഭരണകേന്ദ്രം പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിലെ ഹര്‍മന്ദിര്‍ സാഹിബിലേക്ക് മാറ്റിയിരുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

രാജ്യത്തിന്റെ ക്രമസമാധാനത്തിന് രാജ്യസുരക്ഷക്കും ഭീഷണിയാകുന്ന ഖലിസ്ഥാന്‍ മൂവ്‌മെന്റും അതിന്റെ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിക്ക് തലവേദനയായിരുന്നു. 1980 ഏപ്രില്‍ മാസത്തോടെ ബിന്ദ്രന്‍ വാലയുടെ ആസ്ഥാനം ഹര്‍മന്ദിര്‍ സാഹിബ് ആയതിനാല്‍ എങ്ങനെ ഖലിസ്ഥാനേയും ബിന്ദ്രന്‍ വാലയെയും തന്ത്രപരമായി അമര്‍ച്ചചെയ്യും എന്നകാര്യത്തില്‍ ഇന്ദിര ആശയക്കുഴപ്പത്തിലായി.
ഇതിനെ നേരിടാന്‍ തീരുമാനിച്ച പ്രധാനമന്ത്രി 1984 മെയ് മാസത്തില്‍ അന്നത്തെ ആര്‍മി ഉപാധ്യക്ഷന്‍ ആയിരുന്ന ലെഫ്റ്റനന്റ് സിന്‍ഹയെ തന്റെ ഓഫീസിലേക്ക് വിളിക്കുകയും ഖലിസ്ഥാനികളെ തുരത്താന്‍ ഒരു ഓപറേഷന്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സിഖ് ക്ഷേത്രത്തില്‍ നേരിട്ട് ആക്രമണം നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാനായ സിന്‍ഹ അതില്‍നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് ആര്‍മി ചീഫ് ആയി അരുണ്‍ ശ്രീധര്‍ വൈദ്യയെ നിയമിക്കുകയും ഇന്ദിരയുടെ പദ്ധതിയായ സുവര്‍ണക്ഷേത്ര ആക്രമണം (ഓപറേഷന്‍ ബ്ലു സ്റ്റാര്‍) അദ്ധേഹത്തിന്റെ നേതൃത്വത്തില്‍ 1984 ജൂണ്‍ മാസത്തില്‍ നടക്കുകയുമുണ്ടായി. തുടര്‍ ദിവസങ്ങളില്‍ സൈന്യം നേരിട്ട് ഖലിസ്ഥാനികളോട് നടത്തിയ സംഘട്ടനത്തില്‍ ബര്‍ണയില്‍ സിങ് ബിന്ദ്രന്‍ വാല കൊല്ലപ്പെട്ടുവെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിച്ച് കൊടുക്കലായിട്ടുമാത്രമെ ഈ സൈനിക നടപടിയെ വിലയിരുത്താനാകൂ.

<!– /wp:paragraph –>

<!– wp:image {“align”:”right”,”id”:1217,”sizeSlug”:”large”} –>

കുഷ്വന്ദ് സിങ്

<!– /wp:image –>

<!– wp:paragraph –>

സൈനിക നടപടികള്‍ സിഖുകാരുടെ പുണ്യഗേഹമായ സുവര്‍ണക്ഷേത്രത്തിലായിരുന്നു എന്നതും അവരുടെ ക്ഷേത്ര ലൈബ്രറിയിലെ സിഖ് തിരുവെഴുത്തുകളും കയ്യെഴുത്തുപ്രതികളും നശിപ്പിക്കപ്പെട്ടുവെന്നതും സിഖുകാരുടെ അഭിമാനത്തിന്റെ പ്രതീകമായ അകാല്‍ തക്ദ് (സുവര്‍ണക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാകേന്ദ്രം) ഇടിച്ചുനിരത്തപ്പെട്ടു എന്നുതുടങ്ങി നിരവധി വിഷയങ്ങള്‍ സിഖ് മതവിശ്വാസികളെ രോഷാകുലരാക്കി. ഇതേതുടര്‍ന്ന് രാജ്യത്തിന്റെ വ്യത്യസ്ഥ ദേശങ്ങളില്‍ ഉള്ള നാലായിരത്തോളം സിഖ് സൈനികര്‍ ഇന്ത്യയുടെ പലഭാഗങ്ങളിലായി കലാപം നടത്തുകയും സൈന്യം വെടിഞ്ഞ് സായുധരായി സുവര്‍ണക്ഷേത്രത്തില്‍ ഒരുമിച്ചുകൂടുകയുമുണ്ടായി. കുഷ്വന്ദ് സിങിനെപോലുള്ള ചിന്താവിചക്ഷണന്മാര്‍ പത്മ അവാര്‍ഡുകളും മറ്റു ബഹുമതികളും ബഹിഷ്‌കരിക്കുകയും ചെയ്തു.

<!– /wp:paragraph –>

<!– wp:paragraph –>

ഈയൊരു പരിപ്രേക്ഷ്യത്തില്‍ നിന്നാണ് ഇന്ദിരാഗാന്ധി 1984 ഒക്ടോബര്‍ 31 ന് രണ്ട് സിഖ് അംഗരക്ഷകരാല്‍ വെടിയേറ്റുമരിക്കുന്നത്. സുവര്‍ണക്ഷേത്ര അക്രമണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കുഷ്വന്ദ് സിങ് തന്റെ കോളത്തില്‍ അതിനെ തുടര്‍ന്ന് എഴുതിയ ലേഖനത്തിലെ “ഓപ്പറേഷന്‍ ബ്ലു സ്റ്റാറിലൂടെ ഇന്ദിര സ്വന്തം മരണവാറന്റില്‍ ഒപ്പിട്ടു” വെന്ന പ്രസ്ഥാവനയെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു അവരുടെ കൊലപാതകം.

<!– /wp:paragraph –>

<!– wp:paragraph –>

ഇന്ദിരയുടെ വധത്തെ തുടര്‍ന്ന് 1984 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 3 വരെ ഇന്ത്യയുടെ വ്യത്യസ്ഥ പ്രദേശങ്ങളില്‍ വിശിഷ്യാ ഡല്‍ഹിയിലെ സാധാരണക്കാരായ സിഖുകാര്‍ വസിക്കുന്ന പ്രദേശങ്ങളായ ത്രിലോക് പുരി, സുല്‍ത്താന്‍ പുരി, മംഗല്‍ പുരി, പാലം കോളനി തുടങ്ങി നിരവധി പ്രദേശങ്ങള്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗമായ സജ്ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ നരനായാട്ടിനെയാണ് ചരിത്രം ‘സിഖ് വിരുദ്ധകലാപം’ എന്ന് വിശേഷിപ്പിക്കുന്നത്.

<!– /wp:paragraph –>

<!– wp:quote –>

നിരവധി സിഖുകാരെ പച്ചക്ക് കത്തിച്ച, സിഖ് വനിതകളെ ടാര്‍ഗറ്റ് ചെയ്ത് ബലാല്‍സംഗത്തിനിരയാക്കിയ, സിഖുകാരുടെ പണവും മുതലുകളും കൊള്ളയടിക്കപ്പെട്ട സംഭവം കലാപം എന്നവാക്കിലൂടെ ചെറുതാക്കിക്കാണിക്കുന്നതിനേക്കാള്‍ കേന്ദ്രീകൃതവും ആസൂത്രിതവുമായ വംശഹത്യയായിട്ടാണ് വിലയിരുത്തപ്പെടേണ്ടത്.

<!– /wp:quote –>

<!– wp:paragraph –>

“സിഖുകാര്‍ മാത്രം താമസിച്ചിരുന്ന പ്രദേശങ്ങളില്‍ മൃതശരീരങ്ങളിലോ ശരീരങ്ങളില്‍ നിന്ന് വേര്‍പെട്ട ഭാഗങ്ങളിലോ ചവിട്ടാതെ നടക്കാനാകുമായിരുന്നില്ല” എന്ന് പിറ്റേദിവസം കലാപപ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടര്‍ രാഹുല്‍ ബേദി എഴുതിയിരുന്നു. വംശഹത്യയുടെ ഫലമായി രാജ്യത്ത് 8000 മുതല്‍ 17000 കൊലപാതകങ്ങള്‍ വരെ നടക്കുകയുണ്ടായി. ഡല്‍ഹിയില്‍ മാത്രം മൂവായിരത്തോളം പേര്‍ നരഹത്യക്കിരയായി. അന്‍പതിനായിരത്തോളം സിഖുകാര്‍ ജീവരക്ഷാര്‍ത്ഥം ഇന്ത്യയില്‍ നിന്ന് പലായനം ചെയ്തു. ഇത്രയും കൊലപാതകങ്ങളും വംശഹത്യാപ്രവര്‍ത്തനങ്ങളും ഉണ്ടായിത്തീര്‍ന്നത് രാജ്യത്തിന്റെ പ്രധാന മന്ത്രിയായ ഇന്ദിരാ ഗാന്ധി രണ്ട് സിഖ്കാരായ അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടു എന്നതിനാലാണ്.

<!– /wp:paragraph –>

<!– wp:image {“id”:1218,”sizeSlug”:”large”} –>

ഇന്ദിര ഗാന്ധി, രാജിവ് ഗാന്ധി

<!– /wp:image –>

<!– wp:paragraph –>

രണ്ട് പേര്‍ ചെയ്ത കുറ്റത്തിന് ആയിരങ്ങളെ ബലിയാടാക്കുകയെന്ന കോണ്‍ഗ്രസിന്റെ അന്നത്തെ കിരാത പ്രവര്‍ത്തനത്തിന് ഇന്ദിരക്ക് ശേഷം പ്രധാന മന്ത്രിയായ മകന്‍ രാജീവ് ഗാന്ധിയും കൂട്ടുനിന്നിരിന്നു എന്നതിന്റെ തെളിവാണ് 1984 നവംബര്‍ 19 ന് ഇന്ദിരയുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഡല്‍ഹിയിലെ ബോട്ട് ക്ലബ്ബില്‍ ഒരു പരിപാടിയില്‍ അവതരിപ്പിച്ച വിവാദപ്രസംഗത്തിലെ പ്രസക്തമായ ഭാഗം. “ഒരു വന്മരം വീഴുമ്പോള്‍ സമീപ പ്രദേശങ്ങളെയും അത് ബാധിച്ചേക്കാം”.(സിഖ് കാരുടെ അന്നത്തെ മാനസികാവസ്ഥയെ പരിഗണിക്കാതെ രാജീവ് പറഞ്ഞ വാക്കുകള്‍ക്ക് 1988 ല്‍ സോണിയാ ഗാന്ധി ഔദ്യോഗികമായി ക്ഷമാപണം നടത്തിയിരുന്നു). കൂടാതെ സിഖ് കലാപത്തെ കുറിച്ച് അന്വേഷിച്ച ‘മര്‍വ കമ്മീഷന്‍’ മുതല്‍ കലാപം നടന്ന് പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന ‘നാനാവതി കമ്മീഷന്‍’ വരെയുള്ള പത്തോളം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ സിഖ് കൂട്ടക്കുരുതിയില്‍ കോണ്‍ഗ്രസിന്റെ പങ്ക് തുറന്ന് കാട്ടുന്നുണ്ട്. അന്നത്തെ ഭരണഘൂടത്തിന്റെ എല്ലവിധ സഹായ സഹകരണവും പ്രത്യേകിച്ച് കുരുതിയുടെ ദിവസങ്ങളില്‍ പോലീസിന്റെ മൗനാനുവാദവും നിസ്സംഗനടപടികളും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു.

<!– /wp:paragraph –>

<!– wp:image {“id”:1219,”sizeSlug”:”large”} –>

സജ്ജന്‍ കുമാര്‍

<!– /wp:image –>

<!– wp:paragraph –>

എന്നാല്‍ സിഖ് കൂട്ടക്കുരുതിയെ കുറിച്ച് നിശിതമായി കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിക്കുന്ന ബി.ജെ.പി യുടെയും സംഘപരിവാറിന്റെയും നിലപാടുകള്‍ വിലയിരുത്തപ്പെടാതെ പോയിട്ടുണ്ട്. കലാപത്തില്‍ പങ്ക് വഹിച്ച സഞ്ചന്‍ കുമാറിനെ 2018 ഡിസംബര്‍ 17 ന് ഡല്‍ഹി ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോള്‍ കേന്ദ്ര മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത് “ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ഭീകരമായ വംശഹത്യയാണ് സിഖ് വിരുദ്ധ കലാപം. അതിന്റെ പൈതൃകം കോണ്‍ഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും കഴുത്തില്‍ തൂങ്ങിക്കിടക്കും” എന്നാണ്. തുടര്‍ന്ന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയും ബി.ജെ.പിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസിന്റെ പങ്കിനെ ഉയര്‍ത്തിക്കാട്ടുകയും രാജീവ് ഗാന്ധിയുടെ വിവാദപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റ് ചെയ്യുകയുമുണ്ടായി.

<!– /wp:paragraph –>

<!– wp:quote –>

എന്നാല്‍ കലാപകാലത്ത് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നിലപാടുകള്‍ കലാപത്തെ എതിര്‍ക്കാത്തതും കലാപകാരികള്‍ക്ക് പിന്തുണ നല്‍കുന്നതുമായിരുന്നു.

<!– /wp:quote –>

<!– wp:paragraph –>

ഇക്കാലത്ത് ആര്‍.എസ്.എസുകാര്‍ മാത്രം ഉള്‍പ്പെട്ട പതിനാല് കേസുകള്‍ പഞ്ചാബില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ് വെളിപ്പെടുത്തിയിട്ടുണ്ട്. കലാപത്തിനോട് ഐക്യപ്പെടുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് 1984 നവംബര്‍ 25 ന് ഹിന്ദി ആഴ്ചപ്പതിപ്പായ ‘പ്രതിപക്ഷി’ ല്‍ ആര്‍.എസ്.എസ് താത്വികാചാര്യന്‍ നാനാദേശ്മുഖ് എഴുതിയ ലേഖനത്തില്‍ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകവുമായി ബന്ധമില്ലാത്ത അനേകം സിഖുകാരുടെ കൊലപാതകത്തെ ന്യായീകരിക്കുകയും അത് രാജ്യത്തെ ഹിന്ദുക്കളുടെ ന്യായമായ രോഷപ്രകടനം മാത്രമായിരുന്നു എന്നും അദ്ധേഹം പറഞ്ഞുവെക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘ്പരിവാര്‍ സംഘടനകള്‍ കലാപത്തെ നോക്കികണ്ടിരുന്നത്. പീപ്പിള്‍ യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് ഡല്‍ഹിയുടെ മുതിര്‍ന്ന അംഗവും കലാപകാലത്തെ ദുരിദാശ്വാസ പ്രവര്‍ത്തകനുമായ ഗൗതം നാവലാക്ക ഒരു അഭിമുഖത്തില്‍ 1984 സിഖ് വിരുദ്ധ കലാപത്തിലെ സംഘ്പരിവാറിന്റെ നിഷ്‌ക്രിയ സമീപനത്തെ കുറിച്ച് സ്വന്തം അനുഭവങ്ങളില്‍ നിന്ന് സൂചിപ്പിച്ചിട്ടുണ്ട്.

<!– /wp:paragraph –>

<!– wp:paragraph –>

സിഖ് കൂട്ടക്കുരുതിയില്‍ കോണ്‍ഗ്രസിന്റെ കിരാത പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ ആവശ്യമില്ലാത്തവണ്ണം പ്രശസ്തിയാര്‍ജിച്ചിട്ടുണ്ടെങ്കിലും സംഘ് പരിവാറിന്റെയും ബി.ജെ.പിയുടെയും സമീപനങ്ങളും അജണ്ടകളും ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് കാലഘട്ടത്തിലെ വിമര്‍ശനങ്ങള്‍ക്കായി ബി.ജെ.പി കോണ്‍ഗ്രസിനു നേരെ ഉന്നയിക്കുന്ന ആക്ഷേപങ്ങളിലെ മര്‍മപ്രധാനമായ വിഷയമാണ് സിഖ് വിരുദ്ധ കലാപവും കോണ്‍ഗ്രസിന്റെ നരനായാട്ടും. ഈയൊരു പരിസരത്തില്‍ സംഘ്പരിവാര്‍ സംഘടനകളുടെ കലാപത്തിലെ പങ്ക് മനസ്സിലാക്കല്‍ അത്യാവശ്യമാണ്. ബാബരി ധ്വംസനത്തിലും ഗുജറാത്ത് കലാപത്തിലും നരനായാട്ട് നടത്തുകയും അത് ഗീബല്‍സിയന്‍ സിദ്ധാന്തങ്ങളിലൂടെ ന്യായികരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ ഇതിനെയും ന്യായീകരിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.

<!– /wp:paragraph –>

Leave a Reply