_Published on 2020-01-10_

<!– wp:paragraph –>

അധികാരങ്ങളുടെ നിലനില്‍പ്പില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് നുണകള്‍. ഹിറ്റ്‌ലറുടെ ജീവിതത്തില്‍ ജോസഫ് ഗീബല്‍സിന് വലിയ പ്രാധാന്യമാണ് ഉള്ളത്. നുണകളെ കുറിച്ച് വലിയ തീയറി ഉണ്ടാക്കിയിട്ടുള്ള ആളാണ് ഗീബല്‍സ്. സാധാരണ നുണകള്‍ പറയുമ്പോള്‍ അത് നുണയാണ് എന്ന് പറയാതെ, പറയുന്നത് നുണയാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആവില്ലല്ലോ പറയാറുള്ളത്. ഒരു നുണ നൂറ് തവണ പറഞ്ഞാല്‍ അത് സത്യമായിത്തീരും എന്നാണ് ഗീബല്‍സ് പറഞ്ഞത്. എന്നാല്‍ ഇങ്ങനെ പരസ്യമായി പറയുന്ന ആരെയെങ്കിലും നമ്മള്‍ വിശ്വസിക്കുമോ? പക്ഷെ നമ്മുടെ മാനസികാവസ്ഥയെ സംബന്ധിച്ച് നമ്മളെക്കാള്‍ അറിവുള്ള ആളുകളാണ് ഇത്തരം ആള്‍ക്കാര്‍.

<!– /wp:paragraph –>

<!– wp:paragraph –>

എന്നാല്‍ താന്‍ പറയുന്ന നുണ അവസാനത്തെ ആളെങ്കിലും വിശ്വസിക്കുമെന്ന് ഗീബല്‍സിന് ഉറപ്പുണ്ടായിരുന്നു. ഈയൊരു ഉറപ്പ് അത്തരത്തിലുള്ള നുണകളുടെ മുകളില്‍ വലിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ അധികാരികള്‍ക്ക് സഹായകരമാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ചരിത്രത്തില്‍ മക്കാര്‍ത്തീയിസം എന്നൊരു ഏര്‍പ്പാടുണ്ട്. അമേരിക്കയിലെ ഒരു റിപബ്ലിക്കന്‍ സെനറ്ററായിരുന്നു ജോസഫ് മക്കാര്‍ത്തി. 1940 കളുടെ അവസാനം മുതല്‍ 1950 കളുടെ പകുതി വരെ അമേരിക്കയില്‍ വളരെ വ്യാപകമായി ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം അഴിച്ചു വിടപ്പെട്ടിരുന്നു. ഇതിനെ ‘രണ്ടാം ചുവപ്പ് ഭീതി (second red scare) എന്നാണ് വിളിച്ചിരുന്നത്. ബോള്‍ഷെവിക് വിപ്ലവത്തെ തുടര്‍ന്നുള്ളതായിരുന്നു ഒന്നാം ചുവപ്പ് ഭീതി. നുണകള്‍ പ്രചരിപ്പിക്കപ്പെടുന്നതിനെ കുറിച്ച് കമ്മ്യൂണിസത്തിന്റെ ആചാര്യന്‍ കാള്‍ മാക്‌സ് ആദ്യമേ പറഞ്ഞിട്ടുണ്ട്. മാക്‌സും എംഗല്‍സും കൂടി മാനിസ്‌ഫെസ്‌റ്റോ എഴുതിയപ്പോള്‍ അതിന്റെ തുടക്കം തന്നെ യൂറോപ്പിനെ മൊത്തത്തില്‍ ഒരു ദുര്‍ഭൂതം പിടികൂടിയിരിക്കുന്നു എന്നാണ്. അതായത് കമ്മ്യൂണിസത്തെ ഒരു ദുര്‍ഭൂതമായി അവതരിപ്പിക്കാന്‍ ആരൊക്കെ, എന്തൊക്കെ ചെയ്യുന്നു എന്ന് പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്.

<!– /wp:paragraph –>

<!– wp:gallery {“ids”:[1340,1341]} –>

ജോസഫ് ഗീബല്‍സ്

ജോസഫ് മക്കാര്‍ത്തി

<!– /wp:gallery –>

<!– wp:paragraph –>

ഇത് പ്രയോഗതലത്തില്‍ വന്നത് ഒന്നാം ചുവപ്പ് ഭീതി കാലഘട്ടത്തിലാണ്. രണ്ടാം ചുവപ്പ് ഭീതിയാണ് മക്കാര്‍ത്തീയിസം എന്ന് അറിയപ്പെടുന്നത്. പ്രസ്താവന പുറപ്പെടുവിക്കലാണ് മക്കാര്‍ത്തിയുടെ പരിപാടി. അമേരിക്കന്‍ വിദേശകാര്യ വകുപ്പില്‍ നുഴഞ്ഞു കേറിയിരിക്കുന്ന കമ്മ്യൂണിസ്റ്റ് ചാരന്മാരുടെ ലിസ്റ്റ് തന്നെ കയ്യിലുണ്ട് എന്ന് 1950 ല്‍ അയാള്‍ പറഞ്ഞു. ഇത് അനവധി തവണ ആവര്‍ത്തിച്ചതല്ലാതെ ആ ലിസ്റ്റ് ആരും കണ്ടിട്ടുമില്ല, അങ്ങനെ ഒന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമില്ല. (രേഖയുണ്ട് രേഖയുണ്ട് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ ചില നേതാക്കന്മാരെ ഓര്‍ക്കുക). ഇത് യഥാര്‍ത്ഥത്തില്‍ ഭീതി ജനിപ്പിക്കാന്‍ വേണ്ടി നടത്തുന്ന പ്രസ്താവനകളാണ്. മക്കാര്‍ത്തി അത് തുടര്‍ന്നുകൊണ്ടേയിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റുകള്‍ക്ക് ദേശ സ്‌നേഹമില്ല എന്ന പ്രസ്താവനയുടെ മറവില്‍ അവരുടെ ദേശക്കൂറും ദേശ സ്‌നേഹവും അയാള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇതൊന്നും തെളിഞ്ഞില്ലെങ്കിലും ഭീതി പടര്‍ത്തുക എന്ന കാര്യത്തില്‍ അയാള്‍ വിജയിക്കുകയും 1940 കളുടെ അവസാനം വരെ ഒട്ടും ശ്രദ്ധിക്കപ്പെടാതിരുന്ന ഈ രാഷ്ട്രീയക്കാരന്‍ പിന്നീട് അമേരിക്കന്‍ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാക്കളില്‍ സ്ഥാനം പിടിക്കുകയും അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ വലിയൊരു പദവിയിലെത്തി എന്നുമാണ് ചരിത്രം പറയുന്നത്.

<!– /wp:paragraph –>

<!– wp:paragraph –>

ഒരു വ്യക്തിക്ക് നേരെയോ സംഘടനക്ക് നേരെയോ സമൂഹത്തിന് നേരെയോ അടിസ്ഥാനരഹിതമായ കാര്യങ്ങളുടെ സഹായത്തോടെ നടത്തുന്ന നെറികെട്ട ആക്ഷേപങ്ങളും ആരോപണങ്ങളും മാക്കാര്‍ത്തീയിസം എന്ന പദത്തിന് കീഴില്‍ വന്നു. രാഷ്ട്രീയമായി എതിര്‍പക്ഷത്തു നില്‍ക്കുന്ന ആളുകളുടെ സ്വഭാവ ശുദ്ധിയെയും ദേശസ്‌നേഹത്തെയും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് അത് വികസിച്ചു എന്ന് കാണാം. അധികാരവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. അതില്‍ ഏറ്റവും പങ്കുവഹിക്കുന്നത് നുണകളാണ്. നേരത്തെ പറഞ്ഞ ഭീതി (scaring) എന്നത് എല്ലാ ദുരധികാരങ്ങളുടെയും ഭീതിയാണ്. ഒരു ഭീതിയുടെ കാലാവസ്ഥ (climate of fear) ഉണ്ടാക്കിയെടുക്കാനാണ് അത് ശ്രമിക്കുക.

<!– /wp:paragraph –>

<!– wp:paragraph –>

അമേരിക്കയിലെ വളരെ പ്രശസ്തനായ രാഷ്ട്രീയക്കാരനാണ് അഡ്‌ലൈ സ്റ്റീവന്‍സന്‍. മക്കാര്‍ത്തി യുഗത്തില്‍ ജീവിച്ചിരുന്ന ആളാണ് അദ്ദേഹം. മക്കാര്‍ത്തി റിപബ്ലിക്കന്‍ പാര്‍ട്ടിയിലാണെങ്കില്‍ ഇദ്ദേഹം ഡെമോക്രാറ്റ് ആണ്. സ്വാഭാവികമായും രാഷ്ട്രീയമായി എതിര്‍പക്ഷത്ത് നില്‍ക്കുന്നു എന്നത് മാത്രമല്ല സ്റ്റീവന്‍സന്റെ പ്രസക്തി. അദ്ദേഹം ഇതിനെ പറ്റി വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്.

<!– /wp:paragraph –>

<!– wp:quote –>

’നമ്മള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത് ഭീതിയുടെ കാലാവസ്ഥയിലാണ് എന്നതാണ് നമ്മുടെ കാലം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ദുരന്തം. ഈ ഭയമാകട്ടെ അടിച്ചമര്‍ത്തലിനെയാണ് ഉല്‍പാദിപ്പിക്കുന്നത്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യം ഭയമുണ്ടാക്കുക എന്നിട്ട് അടിച്ചമര്‍ത്തലിനെ ഉത്പാദിപ്പിക്കുക എന്നതാണ് രീതി.

<!– /wp:quote –>

<!– wp:paragraph –>

എന്നിട്ട് അദ്ദേഹം വീണ്ടും പറയുന്നത്, ഇങ്ങനെയുള്ള, വ്യാജവും കപടവുമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് ചെയ്യുന്നത്, ദേശസ്‌നേഹത്തിന്റെതായ പരിവേഷത്തിന്റെ മറവില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെയാണ്.

<!– /wp:paragraph –>

<!– wp:paragraph –>

മനുഷ്യന്റെ സുരക്ഷയേക്കാള്‍ വലുത് ദേശസ്‌നേഹമാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അധികാരത്തിന്റെ ഭാഷയാണ്. എന്നാല്‍ ദേശം തന്നെ മനുഷ്യന്റെ സുരക്ഷക്ക് വേണ്ടിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഈയൊരു ആശയം അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെയാണ് ഹനിക്കുന്നത്. അതുപോലെ തന്നെ മാനസികമായ സ്വാതന്ത്ര്യം. ഇതിനെയും ദേശ സ്‌നേഹത്തിന്റെ മറവില്‍ തകര്‍ത്തു കളയുന്നു. അമേരിക്കന്‍ പൊളിറ്റിക്‌സിനെ കുറിച്ച് വളരെ വിശദമായി പഠിച്ചിട്ടുള്ള ആളാണ് എച്ച് എല്‍ മെന്‍കെന്‍. അദ്ദേഹം മുന്നോട്ടുവെക്കുന്ന സിദ്ധാന്തമാണ് ഹോബ് ഗ്ലോബിന്‍സ് (hob – globin). അമേരിക്കന്‍ മിത്തുകളില്‍ ഗ്ലോബിന്‍ എന്ന് പറയുക ഭയം ഉല്‍പാദിപ്പിക്കുന്ന ദുസ്വഭാവമുള്ള വിചിത്ര ജീവികളെയാണ്. അതിന്റെ കുറേക്കൂടി ശക്തമായ രൂപത്തെയാണ് ഹോബ് ഗ്ലോബിന്‍ എന്ന് പറയുന്നത്. ഹോബ് ഗ്ലോബിനെ കുറിച്ചുള്ള ആശങ്ക വളര്‍ത്തുക വഴി ഒരുതരം ഭയം ആളുകളില്‍ ഉത്പാദിപ്പിച്ചിട്ട് അധികാരം കയ്യടക്കും. ആ ഭയത്തില്‍ നിന്നുള്ള സംരക്ഷകര്‍ അവര്‍ എന്ന് ചമയും.

<!– /wp:paragraph –>

<!– wp:paragraph –>

ഇത് മുന്നില്‍ വെച്ച് നാം നമ്മുടെ കാലത്തെ കുറിച്ചും ദേശത്തെ കുറിച്ചും ചിന്തിച്ചാല്‍ ഇന്ത്യന്‍ ഫാഷിസം/ വംശീയത രണ്ട് തരത്തിലുള്ള ഭയം ഉല്‍പാദിപ്പിക്കാന്‍ തുടക്കം മുതലെ ശ്രമിക്കുന്നതായി കാണാന്‍ സാധിക്കും. അതില്‍ ഒന്ന് അവര്‍ ഏറ്റവും കൂടുതല്‍ അപരവല്‍ക്കകരിക്കാന്‍ ശ്രമിക്കുന്ന മുസ്‌ലിങ്ങളില്‍ സ്വയം തന്നെ ഭയം ജനിപ്പിക്കുക. മുസ്‌ലിങ്ങളെ പേടിപ്പിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുക.

<!– /wp:paragraph –>

<!– wp:image {“id”:1342,”sizeSlug”:”large”} –>

<!– /wp:image –>

<!– wp:paragraph –>

മുസ്‌ലിങ്ങളെ കുറിച്ചുള്ള ഭീതി മറ്റുള്ളവരില്‍ ജനിപ്പിക്കുക എന്നതാണ് രണ്ടാമത്തെ രീതി. ഇവിടത്തെ ആര്യവംശീയ ദേശീയത പ്രധാമായും ഈ രണ്ട് രീതിയിലൂടെയാണ് മുന്നോട്ട് പോകുന്നത് എന്ന് അവരുടെ ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും. വളരെ മുന്നേ ബംഗാളിയായ ബങ്കിം ചന്ദ്ര ചാറ്റര്‍ജി അദ്ദേഹത്തിന്റെ ദുര്‍ഗേശനന്ദിനി, ആനന്ദമഠം തുടങ്ങിയ ചരിത്രത്തോട് പുലബന്ധം പോലും ഇല്ലാത്ത സാങ്കല്‍പിക കഥകളിലൂടെയും നോവലുകളിലൂടെയും മുസ്‌ലിംകളെ അപരന്മാരായി ചിത്രീകരിച്ച് അവര്‍ക്കെതിരയുള്ള വിരുദ്ധ മനോഭാവം ജനിപ്പിച്ചുകൊണ്ടേയിരുന്നു. അതിന് കുറേക്കൂടി ചരിത്ര പരമായിട്ടുള്ള ആഖ്യാനം നല്‍കാനാണ് വി.ഡി സവര്‍ക്കര്‍ ശ്രമിച്ചത്. രണ്ടാമത്തെ ഘട്ടമാണ് സവര്‍ക്കറിന്റെത്. സവര്‍ക്കറിന് ശേഷം അത്തരം രചനകള്‍ക്ക് ആദര്‍ശപരവും വിശ്വാസപരവുമായ മാനം നല്‍കാനാണ് ഗോള്‍വാള്‍ക്കര്‍ ശ്രമിച്ചത്. ഇത്തരം ആചാര്യന്മാരിലൂടെ വളര്‍ത്തപ്പെട്ടത് ഭയത്തിന്റെ കാലാവസ്ഥയല്ലാതെ (climate of fear) മറ്റൊന്നുമല്ല.

<!– /wp:paragraph –>

<!– wp:paragraph –>

കൊളോണിയല്‍ കാലഘട്ടത്തില്‍ ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ വ്യത്യസ്ത സമൂഹങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് നമുക്ക് അറിയാം. ഭിന്നിപ്പിച്ചു ഭരിക്കുക (Divide and Rule) എന്നത് അവരുടെ മുദ്രാവാക്യം തന്നെയായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ അവരുടെ ഭരണത്തിന് വേണ്ടി എത്രയൊക്കെ ശ്രമിച്ചോ അതിനേക്കാള്‍ മാരകവും ഭീകരവുമായിട്ടാണ് വംശീയതയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പരിശ്രമങ്ങള്‍ എന്നത് സത്യമാണ്. അത്തരത്തില്‍ മുസ്‌ലിങ്ങളെ കുറിച്ച് സമൂഹത്തില്‍ ഭീതിയുടെ അന്തരീക്ഷം, മെന്‍കെന്റെ ഭാഷയില്‍ പറഞ്ഞാല്‍ hob – globin സൃഷ്ടിക്കുകയാണ് ചെയ്തത്.

<!– /wp:paragraph –>

<!– wp:paragraph –>

ഓര്‍വീലിയന്‍ എന്നൊരു വാക്കുണ്ട്. ഏറ്റവും പ്രവചനാത്മകമായി സാഹിത്യമെഴുതിയിട്ടുള്ള ബ്രിട്ടീഷ് സാഹിത്യകാരനാണ് ജോര്‍ജ് ഓര്‍വല്‍. അദ്ദേഹം 1949 ലാണ് 1984 എന്നൊരു നോവല്‍ എഴുതുന്നത്. (അദ്ദേഹത്തിന്റെ ചിന്തകളില്‍ നിന്നാണ് ഓര്‍വീലിയന്‍ സ്‌റ്റേറ്റ്, ഓര്‍വീലിയന്‍ റിയല്‍ എന്നൊക്കെയുള്ള പദങ്ങള്‍ വന്നത്). ഈ പുസ്തകവും ഇംഗ്ലീഷ് ഭാഷയും രാഷ്ട്രീയവും (Politics and English Language) എന്ന പുസ്തകവും (രാഷ്ട്രീയ ലേഖനങ്ങളുടെ സമാഹാരം) മുന്നോട്ട് വെക്കുന്ന ഭാവിയെ കുറിച്ചുള്ള ഒരു സങ്കല്‍പമുണ്ട്. അദ്ദേത്തിന്റെ Animal Farm എന്ന പുസ്തകത്തില്‍ പറയുന്ന കാര്യം വിഖ്യാതമാണ്. എല്ലാ മൃഗങ്ങളും തുല്യരാണ്, ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ് (All animals are equal, some animals are more equal than the others).

<!– /wp:paragraph –>

<!– wp:quote –>

നമ്മുടെ ജനാധിപത്യത്തിന്റെ, സമത്വ ബോധത്തിന്റെ വ്യതിയാനത്തെ പറ്റി ഇപ്പോഴും പറയുന്ന കാര്യമാണ് ചിലര്‍ കൂടുതല്‍ തുല്യരാണ് (Some are more equal) എന്നത്. അതാണ് ഇവിടെ പറഞ്ഞത്.

<!– /wp:quote –>

<!– wp:paragraph –>

അനിമല്‍ ഫാമില്‍ മൃഗങ്ങള്‍ എല്ലാവരും തുല്യരായി ജീവിച്ചു കൊണ്ടരിക്കിമ്പോള്‍ അവിടത്തെ മൊത്തം അധികാരം നിയന്ത്രിച്ചു കൊണ്ടിരുന്ന പന്നികള്‍ പറയുന്ന വര്‍ത്തമാനമാണ് നിങ്ങളൊക്കെ തുല്യരാണ്, ചിലര്‍ കൂടുതല്‍ തുല്യരാണ്. അവര്‍ക്ക് കൂടുതല്‍ അവകാശങ്ങളുണ്ട് എന്നത്. അങ്ങനെ വരുമ്പോള്‍ മറ്റുപലരും പുറത്താക്കപ്പെടും എന്നതാണ് യാഥാര്‍ത്ഥ്യം. പലതിന്റെയും പേരില്‍ പുറത്താക്കുക എന്നത് ഇതിന്റെ തന്ത്രമാണ് എന്ന് മനസിലാക്കണം. 1984 ല്‍ എന്ത് സംഭവിക്കും എന്നാണ് 1949 ല്‍ ജോര്‍ജ് ഓര്‍വല്‍ എഴുതിയ പുസ്തകത്തിലൂടെ അദ്ദേഹം പറയുന്നത്.

<!– /wp:paragraph –>

<!– wp:paragraph –>

ഒരു പരിധിവരെ ലോകം അങ്ങനെതന്നെയാണ് പോയത് എന്ന് ആ പുസ്തകം വായിക്കുമ്പോള്‍ അത്ഭുതത്തോടെ മനസിലാകും. എന്തിനേയും അധികാരം തങ്ങളുടേതാക്കി മാറ്റുന്നത് എങ്ങനെ? അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭാഷ. അതുകൊണ്ടാണ് ഓര്‍വീലിയന്‍ എന്ന വ്യവഹാരത്തില്‍ Politics and English Language എന്ന പുസ്തകം പ്രധാപ്പെട്ടതായിത്തീര്‍ന്നത്. ന്യൂ സ്പീക് എന്നൊരു ആശയം അദ്ദേഹം മുന്നോട്ട് വെച്ചു. ന്യൂ സ്പീക് എന്ന് പറഞ്ഞാല്‍ ഒരു അമിത ഭരണത്തിന്റെതായ ഒരു ആശയം. അതിന്റെ കീഴില്‍ ഉണ്ടാകുന്ന ഒരു ടെര്‍മിനോളജി. ഒരുപാട് വാക്കുകള്‍ അതില്‍ കാണാന്‍ സാധിക്കും. ഉദാഹരണത്തിന് belly-feel എന്ന പദം. ബെല്ലിഫീല്‍ എന്ന് പറഞ്ഞാല്‍ അധികാര കേന്ദ്രം വിതരണം ചെയ്യുന്ന ഏതൊരു സങ്കല്‍പത്തെയും ഒട്ടും ചോദ്യം ചെയ്യാതെ ഇങ്ങോട്ട് സ്വീകരിക്കുക എന്നാണ് അര്‍ത്ഥം. അധികാര കേന്ദ്രം എന്താണോ പറയുന്നത് അതാണ് ശരി. അതിന് എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. അതിനുവേണ്ടി അധികാരം ചിലപ്പോള്‍ ദൈവിക പരിവേഷങ്ങളും സ്വീകരിക്കും. ലോകത്ത് എവിടെയും അധികാര ക്രമങ്ങള്‍ ഏതാണ്ട് ഒരേപോലെയാണ് മുന്നോട്ട് പോകുന്നത്. ദൈവികമോ വൈദികമോ ആയ പരിവേഷങ്ങള്‍ സ്വീകരിക്കും. ദൈവത്തിന്റെ മകനാണ് അല്ലെങ്കില്‍ ദൈവത്തിന്റെ ഏജന്റാണ് എന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു പഴയകാലത്ത് അധികാരങ്ങള്‍ നിലനിന്നിരുന്നത്.

<!– /wp:paragraph –>

<!– wp:paragraph –>

നംറൂദിന്റെ ചരിത്രത്തില്‍ അങ്ങെയൊന്നുണ്ട്. ഇബ്‌റാഹീം പ്രവാചകന്റെ എതിരാളിയായ നംറൂദ് ഊര്‍ നമ്മു ആണ്. ഊര്‍ എന്ന രാജ്യം നമ്മു എന്ന ദൈവത്തിന്റെ പ്രതിനിധിയായിട്ട് ഭരിക്കുന്നവനാണ് ഊര്‍ നമ്മു എന്ന് അയാള്‍ അവകാശപ്പെട്ടതാണ്. അതുപോലെ തന്നെ ഫറോവക്കും അങ്ങനെ അവകാശ വാദങ്ങള്‍ ഉണ്ടായിരുന്നു. റേ ദേവനില്‍ നിന്ന് ജനിക്കുന്നു, ഹോറസ് ദേവനായിട്ട് ജീവിക്കുന്നു, മരണ ശേഷം ഒസീറിസ് ദേവനില്‍ ലയിക്കുന്നു എന്നാണ് ഫറോവയുടെ അവകാശവാദം. അതോടുകൂടി മറുത്തൊന്നും ചിന്തിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇതാണ് ബെല്ലിഫീല്‍ എന്ന് പറയുന്നത്. ഇതിനോട് അനുബന്ധമായി പറയുന്ന വാക്കാണ് Blackwhite. ഞാനിപ്പോള്‍ ഇട്ടിരിക്കുന്നത് വെളുത്ത കുപ്പായമാണെന്ന് പറഞ്ഞാല്‍ സമ്മതിക്കാതെ വേറൊരു വഴിയുമില്ല. അത് കറുപ്പാണ്, വെളുപ്പാണ് എന്ന നിങ്ങളുടെ സാമാന്യ യുക്തിക്ക് യാതൊരു സ്ഥാനവുമില്ല. അതേസമയം നിങ്ങളുടെ ആ യുക്തി അടക്കിവെക്കാന്‍ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ പ്രവര്‍ത്തിച്ചത് മാത്രമല്ല ചിന്തിച്ചത് പോലും ഈ ഓര്‍വീലിയന്‍ സ്‌റ്റേറ്റില്‍ കുറ്റകരമാണ്. Crimethink എന്നൊരു വാക്ക് അദ്ദേഹം ഉപയോഗിക്കാറുണ്ട്. Thought crime എന്നും പറയാറുണ്ട്. 1984 എന്ന പുസ്തകത്തില്‍ ഒരു സംഭവം പറയുന്നുണ്ട്. ഈ പ്രതി തെറ്റായി ചിന്തിച്ചതായി ഈ കോടതി കണ്ടത്തി (The court find him guilty of crime think). ഇവിടെ ചിന്തിച്ചതിന് ശിക്ഷ വിധിക്കുകയാണ് കോടതി ചെയ്യുന്നത്. ചിന്ത പോലും ഗുരുതരമായി തീരുന്ന ഒരവസ്ഥ.

<!– /wp:paragraph –>

<!– wp:paragraph –>

മുരീദ് ബര്‍ഗൂഥി എന്ന ഫലസ്തീനിയന്‍ കവിയുടെ Interpretation എന്ന കവിതയില്‍ അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്.
A poet sit in a coffee shop writing
The old lady thinks,
he is writing a letter to his mother
A young lady thinks,
he is writing a letter to his girl friend
A child thinks he is drawing
A bussiness man thinks
he is considering a deal
A tourist thinks he is writing a postcard
A employee thinks
he is calculating his debts
A secret police man walks slowly
towards him.

<!– /wp:paragraph –>

<!– wp:paragraph –>

ഒരു കോഫീ ഷോപ്പിലുള്ള വ്യത്യസ്ത ആള്‍ക്കാര്‍ ഒരാളെ ശ്രദ്ധിക്കുന്നതിന്റെയും നിരീക്ഷിക്കുന്നതിന്റെയും മാനസികാവസ്ഥയെ കുറിച്ചാണ് കവി പറയുന്നത്. എന്നാല്‍ അധികാരമുള്ള ആളുടെ മാനസികാവസ്ഥയും നിരീക്ഷണവും മറ്റുള്ളവരില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്നും കവിതയില്‍ കാണാം. ആ രഹസ്യപ്പോലീസുകാരന്‍ അയാളുടെ അടുത്ത് വന്നിട്ട് ആ കടലാസും പേനയും തൊണ്ടിമുതലായി സ്വീകരിച്ചിട്ട് അയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടാകാം. കാരണം ചിന്തിക്കുന്നതും ആവിഷ്‌കരിക്കുന്നതും കുറ്റകൃത്യമാണ്. അതിനെയാണ് thought crime എന്ന് പറയുന്നത്. ഇത്തരത്തില്‍ ജോര്‍ജ് ഓര്‍വല്‍ അധികാരവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന മറ്റുചില വാക്കുകളുമുണ്ട്. അതില്‍ ഒന്നാണ് thought police. മോറല്‍ പോലീസ് എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. ആളുകളുടെ ചിന്തയില്‍ ഉണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനുള്ള പ്രത്യേക പൊലീസിനെയാണ് thought police എന്ന് പറയുന്നത്. ഇതാണ് ഈ അധികാര ക്രമം എന്ന് പറയുന്നത്. ഇതിന്റെയൊക്കെ അടിസ്ഥാനം Surveillance ആണ്. നമ്മളെ നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരുന്നിട്ട് നമ്മുടെ എല്ലാ രഹസ്യങ്ങളും ദേശ സുരക്ഷയുടെ മറവില്‍, ഐഡിയുടെ മറവില്‍ തുടങ്ങിയ കാര്യങ്ങളുടെയൊക്കെ മറവില്‍ വിവിധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചോര്‍ത്തിയെടുക്കും.

<!– /wp:paragraph –>

<!– wp:paragraph –>

മറ്റൊരു വാക്ക് ഉപയോഗിക്കുന്നത് Big Brother ആണ്. അതാണ് അധികാര കേന്ദ്രം. Big brother is watching you (വല്യേട്ടന്‍ നിങ്ങളെ നിരീക്ഷിക്കുന്നു). ആ ചിന്തയോടു കൂടി ഇവിടെ ജീവിക്കുക എന്നതാണ്. ഈ അര്‍ത്ഥത്തില്‍ അങ്ങേയറ്റം ആഴ്ന്നു നില്‍ക്കുന്ന ഒരു അധികാരത്തെ സ്ഥാപിച്ച് എടുക്കുന്നതിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത് ഏറ്റവും ശക്തമായിട്ടുള്ള നുണകളാണ്. നുണകള്‍ക്ക് അധികാര വ്യവസ്ഥയില്‍ ഏറ്റവും വലിയ പങ്കുണ്ട്. നുണകള്‍ കൊണ്ട് Climate of fear ഉണ്ടാക്കുക എന്നതാണ് അധികാരതന്ത്രം. NRC, CAA എന്നിവയുടെ പുറകില്‍ അതുണ്ട് എന്നതാണ് വസ്തുത. ഒരു വിഭാഗത്തെ പ്രത്യേകം demonize ചെയ്യുക. hob-globinise ചെയ്യുക എന്നും പറയാം. അതിലൂടെ ഈ രാജ്യത്തെ ജനങ്ങളെ വിഭജിക്കുവാനുള്ള ശ്രമം, പേടിയുടെ ഒരു അന്തരീക്ഷമുണ്ടാക്കുവാനുള്ള ശ്രമം, അതിലൂടെ ജനാധിപത്യ അവകാശങ്ങളെ അടിച്ചമര്‍ത്തുക, ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുക എന്നതൊക്കെയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് എന്ന് കാണാം.

<!– /wp:paragraph –>

Leave a Reply