# കുര്‍ദ് സ്വത്വവും ദേശീയതയും: ചരിത്രം, വര്‍ത്തമാനം – 02

_Published on 2020-03-28_

<!– wp:paragraph –>

ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യുക

<!– /wp:paragraph –>

<!– wp:paragraph –>

പി കെ കെ യും കുർദ് വിഘടന വാദവും

<!– /wp:paragraph –>

<!– wp:paragraph –>

കുര്‍ദ് സ്വത്വത്തിന്റെ മതേതരവൽക്കരണം സംഭവിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യത്തോടെയാണ്. 1961-83 ഘട്ടങ്ങളിൽ ഇടതുസംഘടനകൾ തുർക്കിയിൽ സജീവമായതോടെ സാമൂഹിക-രാഷ്ട്രീയ അസമത്വങ്ങൾ നേരിടുന്ന കുർദ് ജനത സോഷ്യലിസ്റ്റ് ആശയങ്ങൾ പുൽകി. ആധുനിക വിദ്യാഭ്യാസ ക്രമവും സാമൂഹിക പരിവർത്തനങ്ങളും കുർദ് ഐഡൻ്റിറ്റിയിൽ സാരമായ മാറ്റങ്ങൾ വരുത്തി. 1970- കളിൽ മുഖ്യമായും അലവി കുർദുകളാണ്  തുർക്കിയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയത്. 1970 കളിൽ ലേബർ പാർട്ടി, റെവലൂഷനറി കൾചറൽ സൊസൈറ്റി ഓഫ് ദി ഈസ്റ്റ് (DDKO), റെവലൂഷനറി ഡെമോക്രാറ്റിക് കൾചറൽ അസോസിയേഷൻ എന്നീ ഇടതുപക്ഷ സംഘടനകൾ സാമൂഹിക നീതിയുടെയും അസ്ഥിത്വത്തിൻ്റെയും പേരിൽ മാർക്സിസം കുർദിഷ് ദേശീയതയുമായി സമന്വയപ്പെടുത്തി പ്രചരണം നടത്തിയിരുന്നു. 1971  ലെ പട്ടാള അട്ടിമറി കുർദിഷ് പ്രദേശങ്ങളിൽ വിവിധ മര്‍ദ്ദക നിയമങ്ങൾ നടപ്പിലാക്കുന്നതിലേക്കു നയിച്ചു.

<!– /wp:paragraph –>

<!– wp:paragraph –>

1974 ലാണ് അബ്ദുല്ലാഹ് ഒജലാനിൻ്റെ നേതൃത്വത്തിൽ ത്രീവ ഇടതുപക്ഷ നിലപാടു സ്വീകരിക്കുന്ന ദി കുർദിസ്താൻ വർക്കേഴ്‌സ് പാർട്ടി (പാർത്തിയ കാർകെറെൻ കുർദിസ്താനെ, PKK) രൂപീകരിക്കപ്പെടുന്നത്. കുർദിഷ് രാഷ്ട്രീയ ബോധം ഉദ്ദീപിപ്പിക്കുന്നതിൽ പികെകെ യുടെ പങ്ക് നിർണായകമാണ്. തുർക്കിക്കു പുറത്ത് നിരവധി നെറ്റ് വർക്കുകൾ സ്ഥാപിച്ചു മിലിറ്റൻ്റുകളെ റിക്രൂട്ട് ചെയ്തു. കുർദു ജനതക്കിടയിൽ സ്വാധീനമുണ്ടായിരുന്ന മത – ഗോത്ര പശ്ചാത്തലങ്ങൾക്കപ്പുറം മാർക്സിസ്റ്റു ആശയങ്ങൾക്ക് വമ്പിച്ച പ്രചാരം നൽകി. പികെകെ യുടെ ആക്രമണം മൂലം തുർക്കിഷ് ദേശീയതയും ശക്തി പ്രാപിച്ചു. തൊഴിലില്ലായ്മയും സാമൂഹിക-സാമ്പത്തിക അസമത്വവും നേരിട്ട കുർദ് യുവത, വിമോചന പ്രസ്ഥാനം എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന പികെകെ യുടെ ആശയങ്ങളിലും പ്രവർത്തനത്തിലും ആകൃഷ്ടരായി.

<!– /wp:paragraph –>

<!– wp:image {“align”:”right”,”id”:1661,”sizeSlug”:”thumbnail”} –>

<!– /wp:image –>

<!– wp:paragraph –>

198O ലെ പട്ടാള അട്ടിമറിക്കു ശേഷം ഭരണകൂടത്തിൻ്റെ മർദ്ധനമുറകൾ വർദ്ധിച്ചതോടെ സിംഹഭാഗം കുർദുകൾക്കു മുന്നിൽ യൂറോപ്പിൽ അഭയംതേടുക അല്ലെങ്കിൽ പികെകെ യിൽ അണിചേരുക എന്ന രണ്ട് ഉപാധികളേ ഉണ്ടായിരുന്നുള്ളൂ. ജനകീയത വർദ്ധിച്ചതോടെ പികെ കെ യുടെ അക്രമോത്സുകതയും ശക്തമായി. പരമ്പരാഗത കുർദിഷ് സാമൂഹ്യഘടന തകർത്തു സോഷ്യലിസ്റ്റു-പാൻ കുർദിഷ് രാഷ്ട്ര സ്ഥാപനമാണ് ഒജലാൻ സ്വപ്നം കണ്ടത്. രണ്ടു വ്യാഴവെട്ടക്കാലം സിറിയൻ പ്രദേശത്ത് താവളമുറപ്പിച്ചു ഭീകരാക്രമണങ്ങളിലൂടെ നിരവധി തുർക്കി പൗരന്മാരെ അവർ വധിച്ചു. വിമതസ്വരമുള്ള കുർദുകളെയും കൊന്നുതള്ളാൻ അവർ മടിച്ചില്ല. കുർദ് കുടുംബങ്ങളെ സമ്മർദ്ധപ്പെടുത്തി നിർബന്ധപൂർവം പികെകെ യിൽ ചേർക്കാനും തുടങ്ങിയിരുന്നു. ഈ നയങ്ങൾ പികെകെ യുടെ ജനപ്രീതി വർദ്ധിച്ചതോതിൽ കുറയാൻ കാരണമായി.

<!– /wp:paragraph –>

<!– wp:quote –>

പികെകെ അക്രമണങ്ങളാൽ ആയിരക്കണക്കിന് ജീവനുകൾ പൊലിഞ്ഞതിനാൽ തുർക്കി, യു എസ്, യൂറോപ്യൻ യൂണിയൻ ജപ്പാൻ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചു.

<!– /wp:quote –>

<!– wp:paragraph –>

1980ലെ പട്ടാള അട്ടിമറിയോടെ കുർദിഷ് ദേശീയതക്കുവേണ്ടിയുള്ള എല്ലാ ശബ്ദങ്ങൾക്കുമേലും നിരോധമേർപ്പെടുത്തപ്പെട്ടു. തുർക്കി മുൻ പ്രധാന മന്ത്രി ഇസ്മെത് ഇനോനു തുർക്കി ദേശത്തിനു മാത്രമേ എത്നിക്- ദേശീയ അവകാശങ്ങൾ ആവശ്യപ്പെടാൻ അർഹതയുള്ളൂ എന്ന് പ്രഖാപിച്ചിരുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

1999 ൽ  അബ്‌ദുല്ലാഹ് ഒജലാനിനെ അറസ്റ്റു ചെയ്തതോടെ അപരാജിതർ എന്ന മിത്ത് തകർന്നടിയുകയാണുണ്ടായത്. ഒജലാൻ അറസ്റ് ചെയ്യപ്പെട്ടത് പി കെ കെ യുടെ സായുധ ആക്രമണത്തിന്റെ തോത് കുറക്കാൻ കാരണമായി. ഗ്രീസ്, റഷ്യ എന്നീ രാജ്യങ്ങളുമായുള്ള പി കെ കെയുടെ ബന്ധം ഒജലാൻ വെളിപ്പെടുത്തിയത് വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. ഒജലാനിൻ്റെ ആവശ്യപ്രകാരം  നിരവധി പി കെ കെ കേഡറ്റുകൾ ആയുധം വെച്ചു കീഴടങ്ങി. 2012 ലെ തുർക്കി -പി കെ കെ സംഭാഷണങ്ങൾ വെടിനിർത്തൽ കരാർ പ്രഖാപിക്കാനും സമാധാന അന്തരീക്ഷം രൂപപ്പെടാനും വഴിതെളിച്ചു. ഇതിന്റെ പ്രതികരണമെന്നോണം പി കെ കെ നേതാവ്‌ അബ്ദുല്ലാഹ് ഓജലാൻ വെടിനിർത്തൽ കരാറിന്റെ പിന്തുണച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിക്കുകയും തുർക്കി പ്രദേശങ്ങളിൽനിന്നും പിന്‍വാങ്ങാനും നിരായുധീകരണത്തിനും ആവശ്യപ്പെടുകയും ചെയ്തു. തുർക്കിയുമായുള്ള പ്രശ്നങ്ങൾ എല്ലാം ശുഭകരമായി അവസാനിക്കുമെന്നും  അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പി കെ കെ യുടെ മിലിറ്ററി നേതാവ് ജെമിൽ ബയിക് മറ്റൊരു സ്റ്റേറ്റ് സ്ഥാപിക്കേണ്ടതില്ലെന്നും  തുർക്കിക്കുള്ളിൽ സ്വതന്ത്രമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പ്രസ്താവിച്ചിരുന്നു. പി കെ കെ യുമായുള്ള സമാധാന ചർച്ചയുടെ ഫലമായി എ കെ പാർട്ടി മലയോര തുർക്കികൾ എന്ന പേര് ഓദ്യോഗിക രേഖകളിൽ നിന്നും നീക്കം ചെയ്തിരുന്നു.

<!– /wp:paragraph –>

<!– wp:image {“align”:”center”,”id”:1662,”sizeSlug”:”medium”} –>

<!– /wp:image –>

<!– wp:paragraph –>

എ കെ പാർട്ടിയും കുർദിഷ് വിഷയവും

<!– /wp:paragraph –>

<!– wp:paragraph –>

എ കെ പാർട്ടിയുടെ രാഷ്ട്രീയ സാമൂഹിക പരിഷ്ക്കാരങ്ങൾക്ക് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു. ആധുനിക റിപ്പബ്ലിക് രൂപീകരിച്ചതു മുതൽ 2000 വരെ തുർക്കി അടക്കിവാണ കെമാലിസ്റ്റ്- സെക്യുലർ അധികാര വൃന്ദം താറുമാറാക്കിയ രാജ്യത്തിൻ്റെ അഭ്യന്തര ഘടനയിൽ അനിവാര്യമായും വരുത്തേണ്ട പരിഷ്ക്കാരങ്ങൾ ആയിരുന്നു ആദ്യത്തേത്. യൂറോപ്യൻ യൂണിയൻ മുഴുവൻ അംഗത്വത്തിനു രൂപീകരണ കാലം മുതൽ ശ്രമിക്കുന്ന തുർക്കിയുടെ ആഗ്രഹപൂർത്തീകരണത്തിൻ്റെ ഭാഗമായ പരിഷ്കാരങ്ങളാണ് രണ്ടാമത്തേത്. രാഷ്ട്രത്തിൻ്റെ ജനാധിപത്യവൽക്കരണത്തിനു മുൻഗണന നൽകിയ എ കെ പാർട്ടി, ഭരണഘടനാ – നിയമനിർമാണ പരിഷ്ക്കാരങ്ങളിലൂടെ മനുഷ്യാവകാശ സംരക്ഷണത്തിനു പ്രാധാന്യം നൽകി. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനത്തിനും വേണ്ടി വാദിച്ച എ കെ പാർട്ടിയുടെ ഭരണ പരിഷ്ക്കാരങ്ങൾ 2002 നവംബറോടെ തുടക്കം കുറിക്കപ്പെട്ടു. രാഷ്ട്രത്തിൻ്റെ നിയമനടപടികളെ  ചോദ്യം ചെയ്യുന്നത് ഭീകരതയായി കണക്കാക്കിയിരുന്ന നിയമത്തെ എടുത്തു കളഞ്ഞു. കുർദിഷ് വംശത്തെ അടിച്ചമർത്തിയിരുന്നതിനാൽ അവരിൽ നിന്നുള്ള വിമര്ശനത്തെ രാജ്യസുരക്ഷക്ക് വെല്ലുവിളിയായാണ് ഭരണകൂടങ്ങളും മിലിട്ടറിയും വിലയിരുത്തിയിരുന്നത്. വധശിക്ഷ റദ്ദാക്കിയതും കോടതി നടപടികളിൽ സുതാര്യത കൊണ്ടുവന്നതും കുർദിഷ് ജനതക്കു മേൽ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ ഇല്ലാതാക്കാൻ കാരണമായി. മര്‍ദനങ്ങൾ ഭയന്ന് യൂറോപ്യൻ രാഷ്ട്രങ്ങളിലേക്കുള്ള അഭയാർത്ഥി പ്രളയം അവിടങ്ങളിൽ ഗണ്യമായ തോതിൽ കുർദ് ജനതയുടെ സാന്നിധ്യമുറപ്പിക്കാനും തുർക്കിയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ലോക ശ്രദ്ധ ലഭിക്കാനും കാരണമായിരുന്നു. ധാരാളം മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ കുർദിഷ് വംശഹത്യ പ്രധാന ചർച്ചാവിഷയമാക്കുകയും ചെയ്തതോടെ  തുർക്കിയുടെ ദീർഘകാല സ്വപ്നമായ യൂറോപ്യൻ യൂണിയൻ അംഗത്വ പരിശ്രമങ്ങൾ പരാജയപ്പെട്ടു.

<!– /wp:paragraph –>

<!– wp:image {“align”:”right”,”id”:1663,”sizeSlug”:”medium”} –>

<!– /wp:image –>

<!– wp:paragraph –>

2005 ഒക്ടോബര് മൂന്നിന്‌ തുർക്കിയുടെ യൂറോപ്യൻ യൂണിയൻ ചർച്ച ആരംഭിച്ചപ്പോൾ കുർദിഷ് വിഷയം പ്രസക്തിയേറി. ജനാധിപത്യത്തിന്റെ പരിരക്ഷണം, നിയമനടത്തിപ്പുകൾ, ഭരണകൂട സ്ഥാപനങ്ങളുടെ സ്ഥിരത, ന്യുനപക്ഷങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷണം എന്നിവ യൂറോപ്യൻ യൂണിയൻ മുന്നോട്ട് വെച്ച കോപ്പന്ഹേഗന് ഉപാധികളായിരുന്നു.  ഇവ പൂർത്തീകരിച്ചാൽ മാത്രമേ  മുഴുവൻ അംഗത്വം ലഭിക്കുകയുള്ളൂ എന്നത് എ കെ പാർട്ടി ഭരണകൂടത്തിന് തങ്ങളുടെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനുള്ള ഊന്നുവടിയായി മാറി.

<!– /wp:paragraph –>

<!– wp:quote –>

കുർദിഷ് വിഷയം, മതസ്വാതന്ത്ര്യം, ന്യനപക്ഷാവകാശം എന്നിവയെക്കുറിച്ച ചർച്ചകൾ തുർക്കിയുടെ ദേശീയ സുരക്ഷക്ക് വെല്ലുവിളിയാണ് എന്ന് കെമാലിസ്റ് ചിന്താധാര കരുതിയിരുന്ന സാഹചര്യത്തിൽ അവയെ നിയമപരമായി തന്നെ തിരുത്താൻ എ കെ പാർട്ടി തയ്യാറെടുത്തു.

<!– /wp:quote –>

<!– wp:paragraph –>

1980ൽ പട്ടാള അട്ടിമറിയിലൂടെയും രണ്ട് വർഷം ശേഷം നടന്ന  ഭരണഘടനാ ഭേദഗതിയിലൂടെയും ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ തിരുത്തുക എന്നത് പ്രധാന കർത്തവ്യം ആയിരുന്നു. പ്രസ്, സംഘടനാ സ്വാതന്ത്ര്യം പുനസ്ഥാപിക്കപ്പെട്ടു. തുർക്കി ജനത ഉപയോഗിച്ചിരുന്ന എല്ലാ ഭാഷകളിലും വിദ്യാഭ്യാസവും ബ്രോഡ്കാസ്റ്റിംഗ് സൗകര്യവും അനുവദിക്കപ്പെട്ടു. തുർക്കി പൗരന്മാരുടെ ജീവിതത്തെ സമൂലമായി നിയന്ത്രിച്ചിരുന്ന മിലിട്ടറിയുടെ അധികാര പരിധി പുനർ നിർണയിക്കുകയും അവരെ ബാരാക്കുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഭാഷാ നയം മാറിയതിനു ശേഷം കുർദിഷ് ഭാഷകളിലടക്കം മാസികകളും പുസ്തകങ്ങളും മറ്റും പ്രസിദ്ധീകരണമാരംഭിക്കപ്പെട്ടു. ഈ പരിഷ്ക്കാരങ്ങളിലൂടെ കുർദിഷ് അസ്തിത്വവും സാംസ്ക്കാരിക – രാഷ്ട്രീയ അവകാശങ്ങളും കൈവന്നു.

<!– /wp:paragraph –>

<!– wp:paragraph –>

2008-10 കാലങ്ങളിൽ കുർദ് വിഷയീകമായി സുപ്രധാന പരിഷ്ക്കാരങ്ങൾ നിലവിൽ വന്നു. തുർക്കി ഗവർമെൻ്റ് പികെകെ യുമായി സമാധാനചർച്ചക്ക് തയ്യാറായി. കന്തീൻ മലയിലെ പികെകെ കേന്ദ്രത്തിൽ നിന്നും 34 അംഗങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രിയായിരുന്ന അഹ്മെത് ദാവൂദോഗ്ലുവിന്റെ നേതൃത്വത്തിൽ ഇറാഖിലെ വടക്കൻ പ്രദേശം ഭരിക്കുന്ന ദി കുർദിസ്താൻ റീജിയണൽ ഗവർമെൻ്റ് ( കെ ആർജി) നേതാവ് ബർസാനിയുമായി കൂടിക്കാഴ്ച്ച നടത്തി. 2011 മാർച്ച് 31 നു എർബിൽ പ്രദേശത്തു തുർകിഷ് കോൻസുലേറ്റ് ആരംഭിച്ചതും ഇറാഖീ കുർദുകളുമായുള്ള ബന്ധത്തിൻ്റെ ഉദാഹരണങ്ങളാണ്.

<!– /wp:paragraph –>

<!– wp:image {“align”:”right”,”id”:1664,”sizeSlug”:”thumbnail”} –>

അഹ്മെത് ദാവൂദോഗ്ലു

<!– /wp:image –>

<!– wp:paragraph –>

മറ്റു പാർട്ടികളെ അപേക്ഷിച്ചു എ കെ പാർട്ടിയുടെ കുർദുകളോടുള്ള നയം കൂടുതൽ വ്യക്തമാണ്. പികെ കെ തുർക്കിക്കുളളിൽ ആക്രമണമഴിച്ചുവിട്ടാലും രാഷ്ട്രത്തിലെ കുർദ് പൗരന്മാരോടുള്ള നയനിലപാടിൽ മാറ്റം വരുത്താൻ സാധ്യതയില്ല. എകെ പാർട്ടി കുർദിഷ് വംശമെന്നതിലുപരി തുർക്കി പൗരത്വത്തിനാണ് മുൻഗണന നൽകുന്നത്. കുർദിഷ് വംശബോധത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും   എര്‍ദൊഗാനിന്റെയും സംഘത്തിൻ്റെയും ദേശീയത എന്ന പരികൽപനയിൽ കുർദുകളും ഉൾപ്പെട്ടിരിക്കുന്നു എന്നതിനാൽ  കുർദിഷ് വിഭാഗീയതയെ സൈദ്ധാന്തികമായി നിരസിക്കുന്നുണ്ട്. ഇറാഖിലെ കെആർജിയുമായി തുർക്കിയുടെ നയതന്ത്ര ബാന്ധവത്തിൻ്റെ ലക്ഷ്യങ്ങളിലൊന്നു പി കെ കെ യുടെ സാന്നിദ്ധ്യം ഇല്ലാതാക്കുക എന്നതാണ്. കെ ആർ ജിയുമായി ഹൃദ്യമായ ബന്ധം മുമ്പേ രൂപപ്പെട്ടുത്തേണ്ടതായിരുന്നെന്ന അഹ്മത് ദാവൂദോഗ്ലുവിൻ്റെ പ്രസ്താവന പ്രസ്താവ്യമാണ്.

<!– /wp:paragraph –>

<!– wp:paragraph –>

പി കെ കെ  യെ നിയന്ത്രിക്കണമെങ്കിൽ തുർക്കിക്ക്  പത്തു ശതമാനത്തോളം ശീഈ കുർദുകൾ ഉള്ള  ഇറാനിൻ്റെ സഹായവും അനിവാര്യമാണ്. സന്ധി സംഭാഷണങ്ങളധികം തടസ്സപ്പെടുന്നത് പി കെ കെയുടെ സായുധാക്രമങ്ങൾ കാരണമാണ്. സമാധാന ശ്രമങ്ങൾ ഇടക്കിടെ തടസ്സപ്പെടുന്നതു തുർക്കിയുടെ പ്രാദേശിക നയത്തിൽ കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. പ്രശ്നകലുഷിതമായ സമകാലിക പ്രാദേശിക സന്ദർഭത്തിൽ കുർദിഷ് പ്രശ്നം കൂടുതൽ സങ്കീർണമായിത്തീർന്നിട്ടുണ്ട്. അറബ് വസന്താനന്തര  രാഷ്ട്രീയത്തിൽ തുർക്കിക്ക് നിരവധി പ്രാദേശിക പ്രതിസന്ധികൾ കുർദിഷ് പ്രശ്നമൂലം നേരിടേണ്ടി വരുന്നു. നിലവിൽ സിറിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പികെ കെ യുടെ സഹോദര സംഘടനയായ പി വൈ ഡി- വൈ പി ജി തുർക്കിയുടെ ദേശീയ സുരക്ഷക്കു വെല്ലുവിളിയാണ് എന്ന് ഭരണകൂടം കരുതുന്നതിനാൽ അതിർത്തി പ്രദേശങ്ങളിൽ നിന്നു അവരെ തുരത്താനുള്ള സൈനിക നടപടി സ്വീകരിക്കുകയാണിപ്പോൾ. 2015 ൽ സിറിയൻ ആഭ്യന്തരയുദ്ധം രൂക്ഷമായപ്പോൾ ഐസിസിനെതിരെ അമേരിക്ക ഉപയോഗിച്ചത്  പി വൈ ഡി – വൈ പി ജി യെയാണ്. ഈ നീക്കം സന്ധി സംഭാഷണങ്ങൾക്കു പ്രയാസങ്ങൾ സൃഷ്ടിച്ചു. അമേരിക്കൻ പി വൈ ഡി സഖ്യത്തെ ശക്തമായി എതിർത്തു. പി കെ കെ -പി വൈ ഡി ശക്തികൾക്ക് അമേരിക്കൻ സൈനിക- ആയുധ സഹായങ്ങൾ  തുർക്കിയുടെ അതിർത്തി സുരക്ഷക്ക് ഭീഷണിയായാണ് തുർക്കി മനസ്സിലാക്കുന്നത്.

<!– /wp:paragraph –>

<!– wp:image {“align”:”center”,”id”:1665,”sizeSlug”:”medium”} –>

പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍

<!– /wp:image –>

<!– wp:quote –>

കുർദുകൾക്ക് പൊതുവായ എത്നിക് ബന്ധമുണ്ടെങ്കിലും വളരെ ശക്തമായ ഐക്യബോധമുള്ള കുർദിഷ് പ്രസ്ഥാനമുണ്ടായിട്ടില്ല.

<!– /wp:quote –>

<!– wp:paragraph –>

വ്യക്തിഗതം, ഗോത്ര വര്ഗ, വിഭാഗീയ, പ്രാദേശികം എന്നു തുടങ്ങി നിരവധി കാരന്നങ്ങളാൽ ഭിന്നമായ കുർദിഷ് സംഘടനകളാണ് നിലവിലുള്ളത്. പ്രധാനമായും ഇറാഖ്, ഇറാൻ, തുർക്കി, സിറിയ എന്നീ രാജ്യങ്ങളിൽ ഛിന്നഭിന്നമായിരിക്കുന്നതിനാലും ഐക്യ കുർദിഷ് രാഷ്ട്രം അസാധ്യമാണ്. സുന്നി-ശീഈ വിഭാഗീയത, പ്രാദേശിക രാഷ്ട്രീയ സമസ്യകൾ, കുർദുകൾ അധിവസിക്കുന്ന രാഷ്ട്രങ്ങൾ വിഘടനവാദത്തോടു സ്വീകരിക്കുന്ന നിലപാടുകൾ, കുർദ് സംഘടനകളുടെ മതപരവും മതരഹിതവുമായ കാഴ്ചപ്പാടുകൾ എന്നിവയെല്ലാം ഐക്യ കുർദിസ്ഥാൻ രൂപീകരണത്തെ അസാധ്യമാക്കുന്ന പ്രസക്തമായ ഘടകങ്ങളാണ്. മതവിഭാഗീയത കുർദുകൾ നേരിടുന്ന പ്രധാന വിഷയങ്ങളിലൊന്നാണ്. ശീഈകളിലെ അലവി വിഭാഗത്തിന്  കുര്ദുകള്ക്കിടയിൽ നിർണായക സ്വാധീനമാണുള്ളത്. ഈ വിഭാഗീയത വ്യത്യസ്ത രാഷ്ട്രീയ വ്യവഹാരങ്ങൾ രൂപപ്പെടുത്താനും കാരണമായിട്ടുണ്ട് എന്ന് പ്രമുഖ തുർക്കിഷ് പണ്ഡിതൻ ഹകൻ യാവുസ് അഭിപ്രായപ്പെടുന്നു. അലവി കുർദുകളിൽ അധികവും കമാൽ അത്താതുർകിന്റെ പരിഷ്കാരങ്ങൾക്കും ഇടതു പക്ഷ രാഷ്ട്രീയ ചിന്താധാരകൾക്കും പിന്തുണ നൽകിയപ്പോൾ  സുന്നി കുർദുകളിൽ ഏറിയകൂറും നജ്‌മുദ്ദിൻ അര്ബകാനിന്റെ നേതൃത്വത്തിലുള്ള മുസ്ലിം രാഷ്ട്രീയ ചിന്തയെ അനുകൂലിച്ചു. എന്നാൽ കമാലിസ്റ് പരിഷ്കാരങ്ങളെ പിന്തുണച്ച അലവികൾക്ക് മതപരമായ പല അവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്നു എന്നതും വാസ്തവമാണ്. മേഖലയിലെ പ്രബല ശക്തി എന്ന നിലയിൽ തുർക്കി പികെകെയുമായി സന്ധി ചർച്ചകൾ തയ്യാറാകുമെങ്കിലും ഒരിക്കലും കുർദ് വിഘടനവാദത്തെ അംഗീകരിക്കുകയില്ല. കുർദുകൾ അധിവസിക്കുന്ന പ്രദേശങ്ങൾ എണ്ണ – ജല സോതസ്സുകളാൽ സമ്പന്നമായതും പ്രാദേശിക രാഷ്ട്രീയ മണ്ഡലത്തിൽ ഭാവിയിലും  സങ്കീർണതകൾ സൃഷ്ടിക്കാനും സാധിക്കുന്നതാണ്. സ്വതന്ത്ര കുർദിസ്ഥാൻ സ്ഥാപനം അസാധ്യമാണെന്നു കുർദുകൾ തിരിച്ചറിയേണ്ടതുണ്ട്. തുർക്കിയും കുർദു വംശജരുടെ അവകാശസംരക്ഷണം ഉറപ്പുവരുത്തണം.

<!– /wp:paragraph –>

Comments

Leave a Reply

Your email address will not be published. Required fields are marked *