# ഹിജാബ് നിരോധനം: ഹിന്ദുത്വ വിധി- പ്രതികരണങ്ങൾ

_Published on 2022-03-15_

![Featured Image](https://expatalive.com/wp-content/uploads/2022/03/phob.jpg)

<!– wp:paragraph –>

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെ തുടര്‍ന്നുണ്ടായ കേസിന്റെ അന്തിമ വിധിയില്‍ വിലക്കിനെ ശരിവെച്ചുകൊണ്ട് കോടതി വിധി പറഞ്ഞു. ഹിജാബ് ഇസ്‌ലാമില്‍ അനിവാര്യമല്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദത്തെ ഹൈക്കോടതി ശരിവെക്കുകയാണുണ്ടായത്. വിധിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ പ്രതികരണങ്ങളില്‍ ചിലത്.

<!– /wp:paragraph –>

<!– wp:paragraph –>

എനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വളരെ വിശ്വാസമുണ്ടായിരുന്നു. പക്ഷെ ഇന്നത്തെ ഹിജാബ് വിധി ഞങ്ങളോട് അനീതിയാണ് ചെയ്തത്. ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ വിദ്യാഭ്യാസമുപേക്ഷിച്ച് സമരം ചെയ്യുമായിരുന്നില്ല. ഹിജാബിനു വേണ്ടിയുള്ള എന്‌റെ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. അവകാശങ്ങള്‍ തിരിച്ചു പിടിക്കും വരെ തുടരും.
ആലിയ അസദി (പരാതിക്കാരിലൊരാൾ)

<!– /wp:paragraph –>

<!– wp:paragraph –>

മുസ്‌ലിം പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങളെ നിഷേധിക്കുന്ന ഹിജാബ് വിധി നിങ്ങളെ അമ്പരപ്പിക്കുന്നുണ്ടെങ്കില്‍ ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ് എന്ന് നിങ്ങളിപ്പോഴും വിശ്വസിക്കുന്നതു കൊണ്ടാണ്. കുറെക്കാലമായി നമ്മള്‍ ഒരു വംശീയ ദേശീയതയിലൂന്നിയ ഫാഷിസ്റ്റ് രാഷ്ട്രം- അഥവാ ഹിന്ദു രാഷ്ട്രമാണ്.
സുചിത്ര വിജയന്‍ (എഴുത്തുകാരി, പത്രപ്രവർത്തക)

<!– /wp:paragraph –>

<!– wp:paragraph –>

കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധനം വംശീയതയാണ്, ഇസ്‌ലാമോഫോബിക്കാണ്, സ്ത്രീവിരുദ്ധമാണ്, വിദ്വേഷപൂര്‍ണമാണ്, നീചമാണ്, ദ്രോഹപൂര്‍ണമാണ്, ഡ്രാകോണിയനാണ്. കോടതിയുടെ ഈ ലിംഗപരമായ ഇസ്‌ലാമോഫോബിയ (gendered islamophobia) ഇന്ത്യയിലെ മുസ്‌ലിം സ്ത്രീക്കു നേരെയുള്ള സ്ത്രീവിരുദ്ധ മാനോഭാവവും മുസ്‌ലിം വിദ്വേഷവും കൂടുതല്‍ മുഖ്യധാരയിലേക്കെത്തിക്കും.
റാഖിബ് ഹമീദ് നായിക് (പത്രപ്രവർത്തകൻ)

<!– /wp:paragraph –>

<!– wp:paragraph –>

ഹിന്ദുത്വയെ കോടതികളില്‍ തറപറ്റിക്കാന്‍ കഴിയില്ല. സമൂഹത്തിലും രാഷ്ട്രീയത്തിലുമാണ് ഹിന്ദുത്വയെ തറപറ്റിക്കാന്‍ കഴിയുക. അങ്ങനെ വന്നാല്‍ കോടതികളിലും അത് പ്രതിഫലിക്കും. അതുവരെ കോടതികള്‍ ഒന്നുകില്‍ സജീവമായി ഹിന്ദുത്വയെ ശക്തിപ്പെടുത്തുകയോ അല്ലെങ്കില്‍ കണ്ണടക്കുകയോ ചെയ്യും.
കേശവ ഗുഹ (എഴുത്തുകാരൻ)

<!– /wp:paragraph –>

<!– wp:paragraph –>

കോടതി വിധി ഒരുപക്ഷേ സ്‌കൂള്‍ യൂണിഫോമിന്റെ കാര്യത്തില്‍ മാത്രമായിരിക്കും. പക്ഷെ ഇതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. ദൈനംദിന ജീവിതത്തില്‍ ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ ആയുധമായി ഈ വിധി ഉപയോഗിക്കപ്പെടും. മുന്‍കാലങ്ങളില്‍ അങ്ങനെ നടന്നതായി നാം കണ്ടതാണ്.
മിര്‍സ ആരിഫ് ബെഗ് (പത്രപ്രവർത്തകൻ)

<!– /wp:paragraph –>

<!– wp:paragraph –>

ഞങ്ങളുടെ മതാചാരങ്ങള്‍ അനിവാര്യമാണോ അല്ലയോ എന്ന് ഞങ്ങള്‍ തീരുമാനിക്കും
ലദീദ ഫര്‍സാന (ആക്ടിവിസ്റ്റ്)

<!– /wp:paragraph –>

<!– wp:paragraph –>

ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിന് ഇപ്പറയുന്ന ജനാധിപത്യത്തിന്റെ തൂണുകളില്‍ സകല വിശ്വാസവും തുടര്‍ച്ചയായി നഷ്ടപ്പെടുന്ന ഗൗരവകരമായ സന്ദര്‍ഭത്തെക്കുറിച്ച് ജുഡീഷ്യറിയും ഭരണനിര്‍വഹണ വ്യവസ്ഥയും നിയമനിര്‍മാണ സംവിധാനവും ചിന്തിക്കണം.
നിയമവിധേയമായ സാംസ്‌കാരിക വംശഹത്യയെ ചെറുക്കുക.
ഷംസീർ ഇബ്രാഹിം (ദേശീയ പ്രസിഡൻ്റ്, ഫ്രറ്റേണിറ്റി മൂവ്മെൻ്റ്)

<!– /wp:paragraph –>

<!– wp:paragraph –>

മുസ്‌ലിംകള്‍ക്കെതിരെ നടന്ന പച്ചയായ വിവേചനവും ഭീഷണിയും ആയ ഒരു വിഷയത്തെ വെറും യൂണിഫോമിന്റെ അകംപുറങ്ങളിലേക്ക് ചുരുക്കിക്കാണിച്ചതിന്റെ ഫലമാണ് ഈ പിഴച്ച വിധി.
കെ വെങ്കടരമണന്‍ (പത്രപ്രവർത്തകൻ)

<!– /wp:paragraph –>

Comments

Leave a Reply

Your email address will not be published. Required fields are marked *