_Published on 2021-05-17_

<!– wp:paragraph –>

ഇൻ്റലിജൻസ് സ്ക്വയേർഡ് എന്ന സംവാദ വേദിയിൽ ഇസ്രയേലി ചരിത്രകാരൻ ഇലാൻ പപ്പെ ആൻ്റി സയണിസം എന്നാൽ ആൻ്റി സെമിറ്റിസം ആണെന്ന വാദത്തെ ഖണ്ഡിച്ചു കൊണ്ട് നടത്തിയ പ്രഭാഷണം.

<!– /wp:paragraph –>

<!– wp:paragraph –>

ആന്റി സയണിസം എന്നാല്‍ ആന്റി സെമിറ്റിസമാണെന്ന വാദം അങ്ങേയറ്റം അബദ്ധജടിലവും തെമ്മാടിത്തരവുമാണെന്നു പറയാതെ വയ്യ. ഈ ലോകത്തെ മുഴുവന്‍ ഫലസ്തീനികളെയും അറബ്- മുസ്ലിം ലോകത്തു ജീവിക്കുന്ന ഏതാണ്ട് എല്ലാവരെയും സ്വയം ലിബറല്‍, ഇടതുപക്ഷക്കാരെന്നു ധരിക്കുന്ന മുഴുവന്‍ ആളുകളെയും ആന്റി സെമിറ്റിക്ക് ആക്കുന്ന പ്രവണതയാണിത്. ക്രിസ്ത്യന്‍ സയണിസ്റ്റുകളെപ്പോലെ, സയണിസ്റ്റുകളെന്നു സ്വയം കരുതുന്നവരാണ് യഥാര്‍ഥത്തില്‍ ആന്റി സെമിറ്റിക്കുകള്‍. കാലങ്ങളായി ഫലസ്തീനെ പിന്തുണക്കുന്ന രാഷ്ട്രീയ അധികാരികളെ മോശക്കാരായി ചിത്രീകരിക്കലാണ് ഈ ആരോപണത്തിന്റെ ഉദ്യേശം. ജെറെമി കോര്‍ബിനെയും അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇല്‍ഹാന്‍ ഉമറിനെയും പോലുള്ളവരെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഇസ്രയേലും അതിന്റെ ലോകമെങ്ങുമുള്ള അനുയായികളും ലക്ഷ്യമിടുന്നത്. നിങ്ങളൊരു ആന്റി സയണിസ്റ്റാണെങ്കില്‍ നിങ്ങള്‍ ആന്റി സെമിറ്റിക് ആണെന്നതിന് ഒരിക്കലും അര്‍ഥമില്ല. എന്റെ കാര്യമെടുത്താല്‍, ഞാന്‍ സ്വന്തത്തെ വെറുക്കുന്ന ഒരു ജൂതനാണ്. എന്റെ ഡോക്ടര്‍മാര്‍ പറഞ്ഞ പോലെ ഇതൊരു ചികിത്സയില്ലാത്ത രോഗമാണ്. ഞാനെന്റെ ശേഷിക്കുന്ന ജീവിതവും ഈ രോഗത്തോടൊപ്പം കഴിയാനാണ് തീരുമാനിച്ചിട്ടുമുള്ളത്.

<!– /wp:paragraph –>

<!– wp:paragraph –>

ഞാന്‍ അഞ്ചു കാര്യങ്ങളാണ് പറയാനാഗ്രഹിക്കുന്നത്.
ഒന്ന്, ജൂതരെ അവരുടെ സ്വത്വത്തിന്റെ പേരില്‍ പൈശാചികവല്‍ക്കരിക്കുന്ന, അതിലൂടെ വംശഹത്യയിലേക്കും വിവേചനത്തിലേക്കും കൊണ്ടെത്തിച്ച ഒരു പഴയ നീചമായ പ്രവണതയാണ് ആന്റി സെമിറ്റിസം. അത് ഇന്നും വലിയ മാറ്റങ്ങള്‍ കൂടാതെ നിലനില്‍ക്കുന്നുണ്ട്. അതിന്റെ വേരുകള്‍ ചെന്നെത്തുന്നത് ക്രൈസ്തവ വിശ്വാസത്തിലേക്കാണ്. ഇന്ന് തീവ്ര വലതുപക്ഷക്കാരും ചില തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളും അതിനെ ഏറ്റുപിടിച്ചിട്ടുണ്ട്.

<!– /wp:paragraph –>

<!– wp:paragraph –>

ജൂത പദ്ധതിയാകും മുമ്പേ 1820 കളില്‍ രൂപം കൊണ്ട ഒരു ക്രിസ്ത്യന്‍ പദ്ധതിയായിരുന്നു സയണിസം. ഇവാഞ്ചലിക്കല്‍ ക്രിസ്റ്റ്യാനിറ്റിക്കുള്ളിലെ ആഭ്യന്തര സംവാദമായിരുന്നു അത്.

<!– /wp:paragraph –>

<!– wp:quote –>

ഉന്മാദ ദേശീയതയ്ക്കും ക്രിസ്ത്യന്‍ മൗലികവാദത്തിനും എതിരായ ഒരു ധാര്‍മിക നിലപാടിന്റെ പേരാണ് ആന്റി സയണിസം.

<!– /wp:quote –>

<!– wp:paragraph –>

ജൂതരുടെ ഫലസ്തീന്‍ അധിനിവേശത്തിലൂടെ മിശിഹായുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനു ത്വരിതഗതിയില്‍ കാരണമാകുമെന്നും ഫലത്തില്‍, ജൂതര്‍ ക്രിസ്തുമതം സ്വീകരിക്കുകയോ അല്ലെങ്കില്‍ നരകത്തില്‍ വെന്തുരുകയോ ചെയ്യണമെന്നുമുള്ള ഇവാഞ്ചലിക്കല്‍ വിശ്വാസത്തിന്റെ പേരാണ് ക്രിസ്ത്യന്‍ സയണിസം. തങ്ങള്‍ക്കിഷ്ടമില്ലാത്ത ജൂതരെയെല്ലാം ഉന്മൂലനം ചെയ്യണമെന്നും തങ്ങള്‍ക്കാവശ്യമുള്ള ജൂതരെ തിരികെ കിട്ടണമെന്നും ആഗ്രഹിക്കുന്ന ആന്റി- സെമിറ്റിക്കുകളാണ് ഇക്കൂട്ടര്‍. ഡൊണാള്‍ഡ് ട്രംപിനെപ്പോലുള്ള വളരെ പ്രധാനപ്പെട്ട സയണിസ്റ്റുകളായ അവര്‍ ഇസ്രായേലി നയനിലപാടുകളുടെ അമേരിക്കയിലെ ശക്തമായ വക്താക്കളുമാണ്

<!– /wp:paragraph –>

<!– wp:paragraph –>

ആന്റി സെമിറ്റിസത്തിനു മറുപടിയായി സയണിസത്തെ പുല്‍കിയ പത്തൊമ്പതാം നൂറ്റാണ്ടിലെ ജൂത ബുദ്ധിജീവികളുടെയും അക്കാദമിസ്റ്റുകളുടെയും പ്രധാന എതിരാളികള്‍ അവരില്‍പ്പെടാത്ത മറ്റു ജൂതര്‍ തന്നെയായിരുന്നു. അവര്‍ ഒന്നുകില്‍ അകാലത്തില്‍ ഫലസ്തീനിലേക്കു മടങ്ങി വരൽ ദൈവഹിതത്തെ പ്രകോപിപ്പിക്കുന്നതായി കണക്കാക്കിയ യാഥാസ്ഥിതിക ജൂതരോ, അല്ലെങ്കില്‍ സമ്പന്നമായ ഏകദൈവ വിശ്വാസത്തിനു പകരമായി പ്രത്യയശാസ്ത്രപരമായി ദരിദ്രമായ ആധുനിക ഉന്മാദ ദേശീയതയെ പ്രതിഷ്ഠിക്കുന്നതിനെ മതനിന്ദയായി കണ്ടവരോ ആയിരുന്നു. അവര്‍ ഒരിക്കലും ആന്റി സെമിറ്റിക്കുകളായിരുന്നില്ല. ലിബറലിസത്തെയും സോഷ്യലിസത്തെയും പോലുള്ള പ്രത്യയശാസ്ത്രങ്ങളെ പിന്തുണക്കുന്നതാണ് ഉത്തമമെന്നു കരുതുന്ന, ആന്റി സെമിറ്റിക് പരിസരത്തു നിന്നും ഭൂമിശാസ്ത്രപരമായി മാറ്റം ആഗ്രഹിക്കുന്നവരായിരുന്ന ഒരു കൂട്ടര്‍, അവരും ആന്റി സെമിറ്റിക്കുകളായിരുന്നില്ല.

<!– /wp:paragraph –>

<!– wp:image {“align”:”center”,”width”:533,”height”:422,”sizeSlug”:”large”} –>

<!– /wp:image –>

<!– wp:paragraph –>

ഒട്ടോമന്‍ ഫലസ്തീന്റെ ഒടുവിലത്തെ ഘട്ടത്തിലാണ് ബ്രിട്ടീഷ് മാന്‍ഡേറ്റിലൂടെ ജൂത കോളനികള്‍ നിര്‍മിച്ചു കൊണ്ട് സയണിസം അധിനിവേശ കൊളോണിയല്‍ പ്രസ്ഥാനത്തിന്റെ രൂപം പ്രാപിച്ചത്. പാലസ്തീനിയന്‍ നാഷനല്‍ മൂവ്‌മെന്റ് സയണിസത്തെ ഫലസ്തീനിലെ തദ്ദേശീയ ജനതയുടെ നിലനില്‍പ്പിനു ഭീഷണിയായി കണ്ടു. 1948 ലെ നക്ബയില്‍ ഫലസ്തീന്‍ ജനതയെ വംശീയമായി തുടച്ചു നീക്കുന്ന നടപടിയിലൂടെ അവർ ഭയന്നതു യാഥാര്‍ഥ്യമായി ഭവിച്ചു. തങ്ങളുടെ ഭൂമിയിലെ ജൂതരുടെ അധിനിവേശ ശ്രമങ്ങളെ എതിര്‍ക്കുന്നത് ആന്റി സെമിറ്റിക് ആയിരുന്നില്ല, അള്‍ജീരിയിയില്‍ കൊളോണിയല്‍ ശക്തികളെ പുറന്തള്ളിയതു പോലെ തന്നെ ആന്റി കൊളോണിയലിസ്റ്റ് ആയിരുന്നു. അറബ് ഫലസ്തീനില്‍ അധിനിവേശകരായല്ല, മറിച്ച് അതിഥികളായി കഴിയാനാഗ്രഹിച്ച ചെറിയ വിഭാഗം ജൂതരും ആന്റി സയണിസ്റ്റുകളായി മാറി. 1930 കളില്‍ മഹാത്മ ഗാന്ധിയും ഇസ്രായേലിലെ ഒരു തെരുവിനോ നടവഴിക്കോ പോലും തന്റെ നാമം കൊടുക്കുന്നത് അഭിമാനകരമായി തോന്നാത്ത വിധം ആന്റി സയണിസ്റ്റു വാദിയായിരുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

1948 ല്‍ ഇസ്രായേലിന്റെ രൂപീകരണത്തിനു ശേഷം പാലസ്തീനിയന്‍ നാഷണല്‍ മൂവ്‌മെന്റിന്റെ നയവും നിലപാടുമായി ആന്റി സയണിസം എന്നാല്‍ ആന്റി കൊളോണിയലിസ്റ്റ് പ്രത്യയശാസ്ത്രം മാറി. ഫലസ്തീനില്‍ മൂന്നു മതങ്ങളെയും ആദരിക്കുന്ന ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തിനു വേണ്ടിയായിരുന്നു പാലസ്തീന്‍ ലിബറേഷന്‍ മൂവ്‌മെന്റ് നിലകൊണ്ടത്. ഇസ്രായേലിലെ ന്യൂനപക്ഷങ്ങളായ ഫലസ്തീനികളുള്‍ക്കൊള്ളുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ഈ നിലപാടിനൊപ്പമായിരുന്നു. അവര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയായതു കൊണ്ടായിരുന്നില്ല, മറിച്ച് ഇസ്രയേലില്‍ പ്രവര്‍ത്തനാനുമതിയുണ്ടായിരുന്ന ഒരേയൊരു ആന്റി സയണിസ്റ്റ് പ്രസ്ഥാനം ആയതു കൊണ്ടായിരുന്നു. സയണിസത്തെ അവര്‍ വിവേചനത്തിന്റെയും അപാര്‍ത്തീഡിന്റെയും പ്രത്യയശാസ്ത്രമായി കണ്ടു, ഇന്നും നിരവധി പണ്ഡിതര്‍ അതിനെ ശരിവെക്കുകയും ആന്റി സെമിറ്റിസവുമായി അതിനു ബന്ധമില്ലെന്നും സമ്മതിക്കുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

രണ്ട്, എന്നെപ്പോലുള്ള ആന്റി സയണിസ്റ്റുകള്‍ ഫലസ്തീനികള്‍ക്കു മേലുള്ള ഇസ്രയേലിന്റെ ഘടനാപരമായ ഹിംസക്കെതിരെ നിലകൊള്ളുന്നതാണ് ആന്റി സയണിസമെന്നും അത് ഈ നൂറ്റാണ്ടിലെ ധാര്‍മ്മിക നിലപാടായും കാണുന്നു. സയണിസം ഫലസ്തീനികള്‍ക്കു മാത്രമല്ല, ഇസ്രയേലിനകത്തും പുറത്തും വസിക്കുന്ന ജൂതര്‍ക്കും അപകടകരമായ പ്രത്യയശാസ്ത്രമാണ്. നമ്മുടെ നൂറ്റാണ്ടില്‍ ആന്റി സയണിസം എന്നത് ധാര്‍മികമായ ഒരു നിലപാടാണ്, ഭാവിയിലേക്കുള്ള ദര്‍ശനമാണ്, സയണിസമെന്നാല്‍ അധിനിവേശ കൊളോണിയലിസമാണെന്ന പണ്ഡിതോചിതമായ നിലപാടാണ്. യൂറോപ്യര്‍ അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം കടന്നു ചെന്ന് തദ്ദേശീയരെ ഉന്മൂലനം ചെയ്ത് തങ്ങള്‍ക്കു പുതിയ മാതൃരാജ്യമുണ്ടാക്കാന്‍ ശ്രമിച്ചതിനു സമാനമാണത്. ഇസ്രായേലിനകത്ത് അപാര്‍ത്തീഡ് വ്യവസ്ഥയെ കുത്തിവെക്കുന്ന, വെസ്റ്റ് ബാങ്കില്‍ സൈനിക അധിനിവേശം നടത്തുന്ന, ഗാസയില്‍ ഉപരോധം തീര്‍ക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരായ ധാര്‍മിക നിലപാട്.

<!– /wp:paragraph –>

<!– wp:quote –>

1948 മുതല്‍ നക്ബയിലൂടെ ആട്ടിപ്പുറത്താക്കിയ ഫലസ്തീനികളെ തിരികെ കൊണ്ടുവരാനും, എല്ലാവര്‍ക്കും ജീവിക്കാനുതകുന്ന ജനാധിപത്യ രാഷ്ട്രം സ്ഥാപിക്കാനും, ആ ഭൂമിയില്‍ നീതി സ്ഥാപിക്കാനും ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്ര സഭയുടെ പ്രമേയം 194 ന് പിന്തുണ നല്‍കലാണത്. അതൊരു പക്ഷേ ഒരു ഉട്ടോപ്യന്‍ കാഴ്ച്ചപ്പാടായിരിക്കാം, പക്ഷേ അതൊരിക്കലും ആന്റി സെമിറ്റിക് അല്ല.

<!– /wp:quote –>

<!– wp:image {“sizeSlug”:”large”} –>

<!– /wp:image –>

<!– wp:paragraph –>

മൂന്ന്, ഇസ്രയേലിന്റെ നിലനില്‍പ്പിനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് ആന്റി സയണിസമെന്ന് വാദിക്കുന്നവരോട് പറയാനുള്ളത്, നീതിപൂർവ്വം നിലനില്‍ക്കുന്ന ഒരു രാജ്യമല്ല അത് എന്നാണ്. ചരിത്രപരമായി തന്നെ അതിന്റെ സ്ഥാപനം പൂര്‍ത്തിയായിട്ടുമില്ല. ആ രാജ്യത്തിന്റെ സ്വഭാവവും ഭരണക്രമവുമാണ് സംവാദ വിഷയം. ഇസ്രയേലിലെയും ഫലസ്തീനിലെയും അവിടുന്ന് പറത്താക്കപ്പെട്ടവരുമായ എല്ലാവര്‍ക്കും നീതിപൂര്‍വ്വം ജീവിക്കാന്‍ കഴിയുന്ന സമത്വാധിഷ്ഠിതമായ ഒരു രാജ്യത്തിനു വേണ്ടിയാണ് ഞങ്ങള്‍ വാദിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.

<!– /wp:paragraph –>

<!– wp:paragraph –>

നാല്, 1975 ല്‍ ഐക്യരാഷ്ട്ര സഭയിലെ ഭൂരിഭാഗം അംഗങ്ങളും സയണിസത്തെ വംശീയതയും വംശീയ വിവേചനവുമായാണ് നിര്‍വചിച്ചിട്ടുള്ളത്. ഇസ്രയേലിനെ ഒരു രാഷ്ട്രമായി അംഗീകരിച്ചു കൊണ്ടുള്ള പ്രമേയം 1947ല്‍ പാസാക്കിയതും ഇതേ ഭൂരിപക്ഷത്തോടെയായിരുന്നു. വ്യത്യാസം എവിടെയാണെന്നു ചോദിച്ചാല്‍, കോളനിവല്‍കൃത രാഷ്ട്രങ്ങളൊന്നും തന്നെ 1947 ല്‍ ഐക്യ രാഷ്ട്ര സഭയില്‍ അംഗത്വമുള്ളവരായിരുന്നില്ല എന്നതാണ്. 1975ല്‍ ആ രാഷ്ട്രങ്ങള്‍ സഭയില്‍ സന്നിഹിതരായിരുന്നു. മൂന്നാം ലോക രാജ്യങ്ങള്‍ സയണിസത്തെ തുടര്‍ന്നു കൊണ്ടിരിക്കുന്ന കൊളോണിയലിസമായി തന്നെയാണ് ഇന്നും കാണുന്നത്. ചീഞ്ഞളിഞ്ഞ കൊളോണിയലാനന്തര രാഷ്ട്രീയ വ്യവസ്ഥയും അമേരിക്കന്‍ സാമ്രാജ്യത്വവും ഈ വ്യവഹാരത്തിന്റെ ഊര്‍ജത്തെ ചരിത്രത്തില്‍ അരികുവല്‍ക്കരിക്കുകയാണുണ്ടായത്. കൂടുതല്‍ നീതിയിലധിഷ്ഠിതമായ നല്ലൊരു ലോകക്രമം നിര്‍മ്മിക്കാനാഗ്രഹിച്ച കോളനി രാജ്യങ്ങള്‍ ആന്റി സയണിസത്തെ കൂടെ നിര്‍ത്തി. ഇതിന് ആന്റി സെമിറ്റിസവുമായി ഒരു ബന്ധവുമില്ല.

<!– /wp:paragraph –>

<!– wp:paragraph –>

1975 ലെ പ്രമേയം 1991 ല്‍ പിന്‍വലിക്കപ്പെട്ടപ്പോള്‍ സയണിസത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ പുതിയ തലത്തിലേക്കു കടന്നു. 9/11 ലെ ഭീതിദമായ സംഭവവികാസങ്ങള്‍ക്കും ‘വാര്‍ ഓണ്‍ ടെററിനും’ പിന്നാലെ ഇസ്രായേല്‍ പുതിയ ആന്റി സെമിറ്റിസം കണ്ടുപിടിച്ചു. വെസ്റ്റ് ബാങ്കിലെ ക്രൂരമായ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളെയും ഗാസയിലെ വംശഹത്യയെയും ലോക ജനത വിമര്‍ശിക്കുന്നതിനെ പ്രതിരോധിക്കാന്‍ ഒരേയൊരു മാര്‍ഗമായിരുന്നു അത്. നിങ്ങള്‍ അത്തരം ക്രൂരതകളെ വിമര്‍ശിച്ചാല്‍ നിങ്ങള്‍ ആന്റി സെമിറ്റിക് ആകുന്നു, ഇസ്രയേല്‍ അകാഡമിയ അതിന് താത്വിക ന്യായങ്ങള്‍ ചമക്കാനും നിയോഗിക്കപ്പെട്ടു. പാശ്ചാത്യ വരേണ്യര്‍ ഈ ആരോപണം ഏറ്റെടുക്കാന്‍ ബാധ്യസ്ഥരായി. പക്ഷെ, യുവാക്കളടക്കമുള്ള സാധാരണ ജനങ്ങള്‍ അവരെ നിശബ്ദരാക്കാരാക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നു. അവര്‍ക്ക് ഫലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യമെന്താണെന്ന് അതിന്റെ പൂര്‍ണാര്‍ഥത്തില്‍ മനസിലാക്കിയവരാണ്. കാമ്പസുകളിലും തെരുവുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നവര്‍, അവരുടെ നീതിക്കു വേണ്ടിയുള്ള ആത്മാര്‍ഥ നിലപാടിനെ ആന്റി സെമിറ്റിക് എന്നു മുദ്രകുത്തുന്നത് എന്തുമാത്രം പ്രകോപനപരമായിരിക്കും. നിങ്ങളൊരു ആന്റി സയണിസ്റ്റാണെങ്കില്‍, ആ പ്രത്യയശാസ്ത്രത്തെ അപലപിച്ചു കൊണ്ട് വളരെ വ്യക്തമായ ഒരു ധാര്‍മിക നിലപാട് സ്വീകരിക്കുക മാത്രമല്ല ചെയ്യുന്നത്, നിങ്ങളുടെ സര്‍ക്കാരിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും അക്കാദമിയയുടെയും കാപട്യത്തിനെതിരായ രോഷ പ്രകടനം നടത്തുക കൂടിയാണ് ചെയ്യുന്നത്. ആന്റി സെമിറ്റിസമെന്ന ദുരാരോപണം കൊണ്ട് ഞങ്ങളെ നിശബ്ദരാക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല.

<!– /wp:paragraph –>

<!– wp:paragraph –>

അവസാനമായി, നമ്മളിന്ന് വാദ പ്രതിവാദങ്ങള്‍ നടത്തുന്ന വിഷയത്തില്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി പലരൂപത്തില്‍ ഉത്തരവാദിയാണ്. ലേബര്‍ പാര്‍ട്ടിയിലെ പറയപ്പെടുന്ന സ്ഥാപനവല്‍കൃത ആന്റി സെമിറ്റിസമെന്ന വെളിപാട് ഉണ്ടാകുന്നത് ജെറിമി കോര്‍ബിന്‍ അതിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് മുതലല്ല. അദ്ദേഹത്തെ സ്ഥാനഭൃഷ്ടനാക്കാനുള്ള ശ്രമങ്ങള്‍ രണ്ടു തവണ പരാജയപ്പെടുന്ന മുറയ്ക്കാണ് ഇത്തരമൊരു പ്രചാരണം ഉദിക്കുന്നത്. ഈ വിരട്ടല്‍ പ്രചരണത്തിന്റെ ശക്തികളെക്കുറിച്ചെനിക്കറിയാം, ഞാനതിനെ അഭിമുഖീകരിച്ചയാളാണ്. വളരെ മോശമാണ്, നീതിരഹിതമാണ്, സ്ഥിരതയില്ലാത്തതാണ് ആ നടപടി. 1930 കളിൽ ബ്രിട്ടനിലെ ഫാഷിസത്തെ ചെറുത്തു തോല്‍പ്പിക്കുന്നതിൽ ചരിത്രപരമായി പങ്കുവഹിച്ച ഒരു പാര്‍ട്ടിയെ എളുപ്പത്തില്‍ ആന്റി സെമിറ്റിസമെന്ന ദുരാരോപണം കൊണ്ട് നിശബ്ദമാക്കാന്‍ കഴിയരുത്.

<!– /wp:paragraph –>

<!– wp:paragraph –>

അവസാനമായി, നമുക്ക് ഈ സംഭാഷണത്തെ മുന്‍ഗണനാക്രമത്തില്‍ പുനരാവിഷ്‌കരിക്കണം. ഫലസ്തീനികളെയും ഫലസ്തീനികളെയും നാശോന്മുഖമാക്കാനുള്ള ട്രംപിന്റെ ‘ഡീൽ ഓഫ് ദി സെഞ്ച്വറി’ പോലുള്ള നീക്കങ്ങളെക്കുറിച്ച് സംസാരിക്കണം. എന്തു വില കൊടുത്തും ആക്രമണോത്സുക മതഭ്രാന്തിനെ ചെറുക്കണം. ഇരകളെ ശ്രേണീവല്‍ക്കരിക്കാതെ എല്ലാത്തരം വംശീയതയെയും, ആന്റി സയണിസം ആന്റി സെമിറ്റിസമാണെന്ന തരത്തിലുള്ള നിസ്സാരവും പ്രകോപനപരവുമായ തുലനപ്പെടുത്തലുകളെയും നിഷ്‌കരുണം തള്ളിക്കളയണം.

<!– /wp:paragraph –>

Leave a Reply