_Published on 2023-07-03_

<!– wp:paragraph –>

പുതിയ ഇന്ത്യയില്‍ മുസ്‌ലിമാവുകയെന്നാല്‍ ശബ്ദമില്ലാതാവുക എന്നതുകൂടിയാണ്. ഏതാണ്ടെല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്‌ലിം എന്ന വാക്കിന് പകരമായി ഉപയോഗിക്കുന്നത് പര്യായമെന്ന കണക്കെ അല്‍പസംഖ്യക് അഥവാ ന്യൂനപക്ഷങ്ങള്‍ എന്ന പദമാണ്. അതില്‍ ഭരണത്തിലുള്ള ബിജെപിയാണ് ഏറ്റവും മോശപ്പെട്ടു നില്‍ക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുള്ള മൗലാന ആസാദ് ഫെലോഷിപ്പ് റദ്ദാക്കിയ ബിജെപി വിവേചനാരോപണം നിഷേധിച്ചു തന്നെ നിലകൊള്ളുകയാണ്. ജൂണ്‍ 23 വൈറ്റ് ഹൗസില്‍ വെച്ചു താന്‍ നടത്തിയ പത്രസമ്മേളനത്തില്‍ എല്ലാം വളരെ നല്ലപടി നടക്കുന്നുണ്ടെന്ന നരേന്ദ്ര മോദിയുടെ അവകാശവാദവും തെല്ലും പുതുമയുള്ളതല്ല. ‘മുസ്‌ലിംകളുടെയും മറ്റു ന്യൂനപക്ഷ സമുദായങ്ങളുടെയും’ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടിയാണ് നിങ്ങളുടെ സര്‍ക്കാര്‍ എടുത്തത് എന്ന ചോദ്യത്തിന് ‘ജനാധിപത്യം നിലനില്‍ക്കുന്നതായി ഞങ്ങള്‍ എന്നും തെളിയിച്ചിട്ടുണ്ട്. ആ ജനാധിപത്യം ജാതി, മത, ഗോത്ര, ലിംഗ വ്യത്യാസമില്ലാതെയാണ് നിലനില്‍ക്കുന്നത്. അവിടെ വിവേചനത്തിന് യാതൊരു സ്ഥാനവുമില്ല.’ എന്നാണയാള്‍ മറുപടി പറഞ്ഞത്. ഈ നിഷേധം സംഭവിക്കുന്നത് മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഒരു ടിവി അഭിമുഖത്തില്‍ ‘ഹിന്ദു ഭൂരിപക്ഷ ഇന്ത്യയില്‍ മുസ്‌ലിംകളുടെ സുരക്ഷ’യെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്.

<!– /wp:paragraph –>

<!– wp:paragraph –>

ജീവിതത്തിന്റെ നിഖില മേഖലകളിലും മുസ്‌ലിം പ്രാതിനിധ്യം ക്രമാനുഗതമായി ചുരുക്കിക്കൊണ്ടുവരാൻ മോദിക്ക് കഴിഞ്ഞിട്ടുണ്ട്. 224 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താതെയാണ് ബിജെപി മത്സരിച്ചത്. ഗുജറാത്തിലും ഡെല്‍ഹിയിലും ബിഹാറിലും യുപിയിലുമെല്ലാം ഇതുതന്നെയായിരുന്നു കഥ. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇതാദ്യമായാണ് കേന്ദ്രത്തില്‍ ഒരൊറ്റ മുസ്‌ലിം മന്ത്രി പോലും ഇല്ലാത്ത സ്ഥിതി വരുന്നത്. ഒരൊറ്റ മുസ്‌ലിം എംപി പോലും ഇല്ലാത്ത ചരിത്രത്തിലെ ആദ്യത്തെ പാര്‍ട്ടിയാണ് ബിജെപി. തീര്‍ച്ചയായും മോദി പറഞ്ഞതുപോലെ ഇതൊക്കെ വിവേചനം മൂലം സംഭവിച്ചതേയല്ല.

<!– /wp:paragraph –>

<!– wp:heading {“level”:5} –>

ബഹുസ്വരത വാക്കില്‍ മാത്രം

<!– /wp:heading –>

<!– wp:paragraph –>

മുസ്‌ലിംകളുടെ പ്രാതിനിധ്യം നിഷേധിക്കുന്നത് ബിജെപിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രവണതയല്ല.
ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, എന്നിവിടങ്ങളില്‍ ബിജെപി ഇതര സര്‍ക്കാരുകള്‍ ഉണ്ടായിട്ടും ഇന്ന് ഇന്ത്യയില്‍ ഒരു മുസ്‌ലിം മുഖ്യമന്ത്രി പോലുമില്ല. ഇപ്പോള്‍ കര്‍ണാടകയിലും. പാര്‍ട്ടികളെല്ലാം ബഹുസ്വരതയെക്കുറിച്ച് വാതോരാതെ സംസാരിക്കും; ഒപ്പം ഭൂരിപക്ഷവാദം നടപ്പിലാക്കുകയും ചെയ്യും. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന് കുറച്ചു മുമ്പ് വളരെ പരിചയസമ്പന്നനായ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഒരു ഇലക്ഷന്‍ പ്രചാരകനായി തന്നെ ആരും വിളിക്കാത്തതില്‍ പരിഭവം പറഞ്ഞപ്പോള്‍ തന്റെ പ്രതാപകാലത്തേക്ക് തിരിച്ചുപോകാന്‍ കൊതിക്കുന്നയൊരാളുടെ വിലാപമായാണ് എല്ലാവരും കണ്ടത്. പിന്നീട് നടന്ന സംഭവങ്ങള്‍ അദ്ദേഹം ശരിയായിരുന്നുവെന്ന് തെളിയിക്കും വിധം സ്വയം പ്രഖ്യാപിത സെക്കുലര്‍ പാര്‍ട്ടികളെല്ലാം മുസ്‌ലിം വോട്ടര്‍മാരെയും നേതാക്കളെയും ഒഴിവാക്കിക്കൊണ്ട് അണിനിരക്കുന്ന കാഴ്ച്ചയാണ് കണ്ടത്. അവര്‍ക്ക് മുസ്‌ലിം വോട്ടുകള്‍ വേണം- പക്ഷെ സൂത്രത്തില്‍ കിട്ടണമെന്നാണ്- 2022 യുപി ഇലക്ഷനില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മുസ്‌ലിം നേതാക്കളെ വേദിയില്‍ അദൃശ്യരാക്കിയതു പോലെ.

<!– /wp:paragraph –>

<!– wp:paragraph –>

മുസ്‌ലിംകളെ ബോധപൂര്‍വം അദൃശ്യവല്‍ക്കരിക്കുന്നത് ബഹുമുഖത്വമുള്ള പ്രതിഭാസമാണ്. 2015 സെപ്തംബറില്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടതിനെ അപലപിച്ച് ശബ്ദമുയര്‍ത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍, പിന്നീട് ബീഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിശബ്ദമായ അവസ്ഥയിലാണ്. സ്വാതന്ത്ര്യത്തിന് ശേഷം നടന്ന ആള്‍ക്കൂട്ടക്കൊലകളില്‍ 97 ശതമാനവും 2014 നു ശേഷം നടന്നവയാണെന്നത് കാണാതെപോയ വസ്തുതയാണ്, അതില്‍ ഇരകളാകട്ടെ ബഹുഭൂരിഭാഗവും മുസ്‌ലിംകള്‍!

<!– /wp:paragraph –>

<!– wp:paragraph –>

എന്നിട്ടും ഒരു രാഷ്ട്രീയ പക്ഷത്തെ നേതാവും ഇരകളുടെ കുടുംബം സന്ദര്‍ശിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. സ്ഥിരമായ ഈ കൊലകള്‍ക്കെതിരെ രാഷ്ട്രീയമായി പ്രതികരണങ്ങളില്ലാത്തതില്‍ പ്രതികരിക്കാനുറച്ച ജംഇയതുല്‍ ഉലമാ ഹിന്ദ് ഇക്കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെക്കാണാന്‍ മുസ്‌ലിം നേതാക്കളുടെ സംഘവുമായി പോയിരുന്നു. ഈ വാര്‍ത്ത പോലും മാധ്യമങ്ങള്‍ അവഗണിച്ചു, അല്ലെങ്കില്‍ ഉള്‍പ്പേജുകളില്‍ ഒതുങ്ങി. പുതിയ ഇന്ത്യയില്‍ മുസ്‌ലിംകളുടെ ആള്‍ക്കൂട്ടക്കൊലകള്‍ കാലാവസ്ഥാ മുന്നറിയിപ്പ് പോലെ ചുരുങ്ങി- മങ്ങിയതും പ്രവചിക്കാനാവുന്നതുമായവ.

<!– /wp:paragraph –>

<!– wp:paragraph –>

’വന്ദേമാതരം’ അല്ലെങ്കില്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് പറയാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടിട്ട് അധികമായില്ല, ഇപ്പോഴിതാ വെറുപ്പ് വിതക്കുന്നവരുടെ പുതിയ മുദ്രാവാക്യമായ ‘ജയ് ശ്രീറാം’ വിളിക്കാന്‍ മുസ്‌ലിംകളെ നിര്‍ബന്ധിതരാക്കുകയാണ്. പാര്‍ലമെന്റില്‍ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ജന്തര്‍ മന്തറില്‍ വെച്ച് തീവ്രവലതുപക്ഷ ഗുണ്ടകള്‍ വിളിച്ചു പറഞ്ഞത് ‘ജബ് മുല്ലേ കാട്ടേ ജായേംഗേ, ജയ് ശ്രീറാം ചില്ലായേംഗേ (മുസ്‌ലിംകളെ കശാപ്പ് ചെയ്യുമ്പോള്‍ അവര്‍ ജയ് ശ്രീ റാം എന്ന് വിളിച്ച് കരയും) എന്നായിരുന്നു. അതിലൊരാള്‍ പോലീസിന് കീഴടങ്ങിയ സമയത്ത് പോലീസ് നോക്കി നില്‍ക്കെത്തന്നെ അയാളെ കൂടെയുള്ളവര്‍ തോളിലേറ്റി ഹാരമണിയിച്ചു, ഒംളിപിക്‌സ് മെഡല്‍ ജേതാവിനെപ്പോലെ.

<!– /wp:paragraph –>

<!– wp:heading {“level”:5} –>

വിദ്വേഷ പ്രസംഗങ്ങള്‍ പെരുകുന്നു

<!– /wp:heading –>

<!– wp:paragraph –>

സ്വമേധയാ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി ഉത്തരവിട്ടിട്ടും, മുസ്‌ലിം സമുദായത്തെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. യതി നരസിംഹാനന്ദ്, കാളീചരണ്‍ മഹാരാജ് എന്നിവരെപ്പോലുള്ളവര്‍ മുസ്‌ലിംകളെ മാത്രമല്ല പ്രവാചകനെയും ശിക്ഷാഭീതിയില്ലാതെ അപകീര്‍ത്തിപ്പെടുത്തുമ്പോള്‍, നമ്മുടെ പാര്‍ലമെന്റ് അംഗം പ്രജ്ഞാ സിംഗ് ഠാക്കൂര്‍ വീട്ടില്‍ കത്തി മൂര്‍ച്ച കൂട്ടാന്‍ ഹിന്ദുക്കളെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. അവര്‍ വളരെക്കാലമായി ചെയ്യുന്നതാണത്.

<!– /wp:paragraph –>

<!– wp:paragraph –>

’ദ കേരള സ്റ്റോറി’യുടെ ഷോ കണ്ടിറങ്ങി അവര്‍ പറഞ്ഞത് “അക്കൂട്ടര്‍” നിലവില്‍ 32 ശതമാനമുണ്ട്, “അക്കൂട്ടര്‍” 40 ശതമാനമെത്തിയാല്‍ നിങ്ങളുടെ പെണ്‍മക്കളാരും സുരക്ഷിതരായിരിക്കില്ല. ‘കാശ്മീര്‍ ഫയല്‍സ്’ പ്രദര്‍ശനത്തിനും സമാന വിഷം തന്നെയാണ് തുപ്പിയത്. ഓരോ വെള്ളിയാഴ്ച്ചയും പുതിയ സിനിമാറ്റിക് അനുഭവത്തിനു വേണ്ടി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഒട്ടുമിക്കതും ഇസ്‌ലാമോഫോബിയയില്‍ പൊതിഞ്ഞവയാണ് റിലീസ് ആവുന്നത്. ഖാന്‍ ചാച്ചയുടെയും ബഹുസ്വരനായ അമര്‍ അക്ബര്‍ അന്തോണിയുടെയും കാലം പോയി, ‘ദ കേരള സ്‌റ്റോറി’യാണ് ഇന്നിന്റെ അടയാളം.

<!– /wp:paragraph –>

<!– wp:paragraph –>

ഇന്ന് ഒരു മുസ്‌ലിമാകുക എന്നത് സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും യഥാര്‍ത്ഥ ജീവിതത്തിലും ദിനേന വെറുപ്പിന്റെ ഹിമപാതം കണ്ട് ഉറക്കം ഉണരുക എന്നതാണ്. മുസ്‌ലിംകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ബാധം തുടരുകയാണ്. സിനിമാ നിര്‍മ്മാതാക്കള്‍ തങ്ങളുടെ മുന്‍വിധികളുടെ കൂമ്പാരത്തിന് കെട്ടഴിക്കുകയാണെങ്കില്‍, രാഷ്ട്രീയക്കാര്‍ മുസ്‌ലിം ഭരണാധികാരികളുമായോ ഇസ്ലാമുമായോ ഉള്ള ബന്ധം ഇല്ലാതാക്കാന്‍ പഴയ പട്ടണങ്ങളുടെ പേര് മാറ്റുന്നതിന്റെ തിരക്കിലാണ്. മുഗള്‍ സരായ്, ഔറംഗബാദ് തുടങ്ങിയ അറിയപ്പെടുന്ന സ്ഥലങ്ങള്‍ക്കപ്പുറം, മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഇസ്ലാം നഗര്‍, അഹമ്മദ്‌നഗര്‍ എന്നീ പേരുകള്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലും മുഹമ്മദ്പൂര്‍ എന്ന പേര് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇസ്ലാമും മുഹമ്മദും അഹമ്മദും എല്ലാം ഇന്ന് ഇന്ത്യയില്‍ ഒരു അസ്വാഭാവികതയാണ്.

<!– /wp:paragraph –>

<!– wp:heading {“level”:5} –>

കൂടുതല്‍ മുറിവുകള്‍

<!– /wp:heading –>

<!– wp:paragraph –>

ഭക്ഷണം, വസ്ത്രം, വരുമാന സ്രോതസ്സുകള്‍ എന്നിവയ്ക്കെതിരായ ആക്രമണങ്ങളുടെ കാര്യവും ഇതുതന്നെയാണ്. നവരാത്രി സമയത്ത്, ഒരു കടയുടമയ്ക്ക് ഡല്‍ഹിയിലോ ഹരിയാനയിലോ ഉത്തര്‍പ്രദേശിലോ ഇറച്ചി വില്‍ക്കാനോ ആവശ്യക്കാരന് അത് വാങ്ങാനോ കഴിയില്ല. നവരാത്രിയും റമദാനും ഒരുമിച്ച് വന്നാല്‍ പറയേണ്ടല്ലോ. ഒരു മതവിശ്വാസം മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. കര്‍ണാടകയില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകുന്നത് വിലക്കിയെങ്കില്‍ ഡല്‍ഹിയില്‍ മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു പാര്‍ലമെന്റ് അംഗം നമുക്കുണ്ട്.
അവന്‍ ക്യാച്ച് അപ്പ് കളിക്കുകയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു സമുദായം മുഴുവന്‍ വെടിവെച്ചു കൊല്ലപ്പെടാന്‍ അര്‍ഹരായ രാജ്യദ്രോഹികളാല്‍ നിറഞ്ഞിരിക്കുന്നുവെന്ന് ആരോപിച്ച് ഒരു പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ തുറുപ്പ് ചീട്ട് പുറത്തെടുത്തിരുന്നു. വിദ്വേഷം നിറഞ്ഞ ‘ദേശ് കെ ഗദ്ദരോന്‍ കോ….’ ഓര്‍ക്കുന്നുണ്ടോ? തന്റെ ബോസിന് എന്താണ് വേണ്ടതെന്ന് ആ യുവ പാര്‍ലമെന്റ് അംഗം മനസ്സിലാക്കി, അത് ആഹ്ലാദത്തോടെ പുറത്തെടുത്തു.

<!– /wp:paragraph –>

<!– wp:paragraph –>

രാമനവമിയിലും ഹനുമാന്‍ ജയന്തിയിലും മസ്ജിദുകള്‍ക്ക് നേരെയുള്ള വര്‍ഷംതോറുമുള്ള ആക്രമണങ്ങള്‍ ഇതോടൊപ്പം ചേര്‍ത്താല്‍, മുറിവേറ്റ, ചവിട്ടിമെതിക്കപ്പെട്ട, ഉപേക്ഷിക്കപ്പെട്ട ഒരു മുസ്‌ലിം സമൂഹത്തിന്റെ ചിത്രം നമ്മുടെ കൈയിലുണ്ട്. പുതിയ ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍.

<!– /wp:paragraph –>

<!– wp:paragraph –>

Courtesy: The Hindu

<!– /wp:paragraph –>

Leave a Reply