# സോഷ്യൽ ഡിലമ്മ; പരിതപിക്കുന്ന പൗരനും നിയന്ത്രിക്കുന്ന ഭരണകൂടവും

_Published on 2020-11-09_

![Featured Image](https://expatalive.com/wp-content/uploads/2020/11/200787-1-1100.jpg)

<!– wp:paragraph –>

ആന്തരീക മനുഷ്യ പ്രക്രിയകളെ നിയന്ത്രിക്കാൻ ശേഷിയുള്ള മാസ്റ്റർ ബ്രയ്നുകളാണ് സൈബറിടങ്ങൾ. ചലനാത്മകതയെക്കാൾ, കുശാഗ്ര ബുദ്ധിയോടെ സമീപിക്കേണ്ട ‘പബ്ലിക് പ്ലാറ്റ്‌ഫോമുകളായി’ സത്യാനന്തര കാലത്ത് സോഷ്യൽ മീഡിയകളെ നമുക്ക് വിശേഷിപ്പിക്കാം.

<!– /wp:paragraph –>

<!– wp:paragraph –>

കനേഡിയൻ ശാസ്ത്ര കഥാകാരനായ വില്യം ഗിബ്സന്റെ (Willion Gibson) ബേണിങ് ക്രോം (BURNING CHROME) എന്ന കഥയിലൂടെയാണ് സൈബറിട സംസ്കാരത്തെ നാം പരിചയപ്പെടുന്നത്. മനുഷ്യ പ്രക്രിയകളെ നിയന്ത്രിക്കാനും വ്യക്തി താൽപര്യ മേഖലയെ നിർണയിക്കാനും മീഡിയകൾ ചെലുത്തുന്ന സ്വാധീനം ഏറെ വലുതാണെന്ന് ഗിബ്സൺ വ്യക്തമാക്കുന്നുണ്ട്.

<!– /wp:paragraph –>

<!– wp:paragraph –>

ഐറിഷ് രാഷ്ട്രീയ ചിന്തകനായ ബെനഡിക്ട് ആന്റേഴ്സൺ (Benedict Antersen) തന്റെ ‘ഇമാജിൻസ് കമ്മ്യൂണിറ്റി’ (IMAGINCE COMMUNITY) എന്ന പുസ്തകത്തിൽ അച്ചടി മാധ്യമങ്ങൾ എങ്ങനെ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്നുവെന്ന് കാണിച്ചു തരുന്നുണ്ട്. അതുവഴി നാമറിയാതെ നമ്മിൽ വരുന്ന ആന്തരിക പരിവർത്തനങ്ങളെക്കുറിച്ചും. എന്നാൽ അതിനേക്കാൾ തീവ്രമായി മനുഷ്യൻ ഒരു പുനർ ഗോത്രീകരണ സ്വഭാവത്തിന് അടിമപ്പെടുക മാധ്യമങ്ങൾ വഴിയാണെന്ന് കനേഡിയൻ ചിന്തകനായ മാർഷൽ മക്ലുഹൻ (Marshall Mc luhan) ‘മീഡിയ തിയറി’ (Media Theory) എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. അഥവാ സമൂഹ മനസ്സ് പാകപ്പെടുത്തുന്നതിൽ ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ടന്ന് സാരം.

<!– /wp:paragraph –>

<!– wp:gallery {“ids”:[2226,2227,2228]} –>

ബെനഡിക്ട് ആന്റേഴ്സൺ

മാർഷൽ മക്ലുഹൻ

വില്യം ഗിബ്സന്റെ

<!– /wp:gallery –>

<!– wp:paragraph –>

അനഭിമതരുടെ സ്വകാര്യ രേഖകളിൽ കൈകടത്തുന്നതിനെതിരെ പ്രതിഷേധിച്ച് ഗൂഗിളിൻ്റെ ടെക് എക്സ്പേർട്ടായ ട്രിസ്റ്റൺ ഹാരിസ് (Tristan Harris ) തന്റെ ജോലിയിൽ നിന്ന് രാജി വെക്കുകയും, ഇത്തരം സൈബർ ചൂഷണങ്ങളെ പൊതുസമൂഹത്തിനു പരിചയപ്പെടുത്തുകയും, സെന്റർ ഫോർ ഹ്യൂമെയ്ൻ ടെക്നോളജി എന്ന പുതിയ സംരംഭത്തിന് അടിത്തറ പാകിയതുമാണ്. സൂപ്പർ കമ്പ്യൂട്ടറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമറ്റിക്കൽ പ്രോസസിങുമുപയോഗിച്ചാണ് സോഷ്യൽ മീഡിയകൾ വ്യക്തികളെ കൈകാര്യം ചെയ്യുന്നത്. ഇതു മുഖാന്തരം മിഥ്യാ ധാരണയെ വസ്തുതീകരിക്കാനും പ്രത്യേക ഉപജാപക സംഘടനകളുടെ ലക്ഷ്യ വാഹകരായും തീവ്രതയെ മനുഷ്യസഹജതയായി കുത്തിവെക്കാനും മീഡിയകൾക്ക് ഒരർത്ഥത്തിൽ സാധിക്കുന്നുണ്ട്.

<!– /wp:paragraph –>

<!– wp:paragraph –>

ഇസ്റാഈൽ സാഹിത്യകാരനായ യുവാൽ നോഹ ഹരാരിയുടെ (Yuval Noah Harari) ‘ഹോമോ ദിയുസിൽ’ ( HOMO DEUS ) ഡിജിറ്റിലിടത്തിലെ മനുഷ്യ കോലങ്ങളെ പ്രതിപാദിക്കുന്നുണ്ട്. കോളോണിയൽ കാലങ്ങൾക്കിപ്പുറവും രാഷ്ട്രീയത്തിന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കിടയിൽ ജീവിക്കാൻ വിധിക്കപ്പെടുന്നത് സാമ്പ്രദായിക അടിമ വ്യവസ്ഥക്കു പകരം പുതിയ കാലത്തെ ഡിജിറ്റൽ ഉപോത്പന്നങ്ങളായി മനുഷ്യൻ മാറുമെന്ന് ഹരാരി ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്.

<!– /wp:paragraph –>

<!– wp:image {“align”:”right”,”width”:144,”height”:217,”sizeSlug”:”large”} –>

ജെഫ് ഓർലോസ്കി

<!– /wp:image –>

<!– wp:paragraph –>

പ്രശസ്ത അമേരിക്കൻ ഫിലിംമേക്കറും ഡോക്യുമെന്ററി ഇമ്മി അവാർഡ് ജേതാവുമായ ജെഫ് ഓർലോസ്കിയുടെ ( Jeff Orlowski ) ആഗോള താപനത്തെ പ്രതിപാദിക്കുന്ന ചൈസിങ് കോറലിനു ശേഷം ഒ ടി റ്റി ഫ്ലാറ്റ്ഫോമിലൂടെ റിലീസായ ഡോക്യൂ ഡ്രാമയാണ് ‘ദി സോഷ്യൽ ഡിലമ്മ’ (THE SOCIAL DILEMMA )എന്നത്. സൈബർ മേഖലയിലെ പ്രമുഖരുടെ അഭിമുഖ സംഭാഷണ രൂപത്തിൽ നിർമ്മിക്കപ്പെട്ട ഡോക്യൂ ഡ്രാമയിലെ പ്രധാന രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് ഗൂഗിളിൻ്റെ എത്തിസ്റ്റ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ട്രിസ്റ്റൻ ഹാരിസാണ്. സാമൂഹിക മാധ്യങ്ങളുടെ പര്യാപ്തതയെയും സുനിശ്ചിതത്തെയും കുറിച്ച് സംസാരിക്കുന്നതിനോടു കൂടെ ‘ദി സോഷ്യൽ ഡിലമ്മ’ പ്രഥമമായി കൈകാര്യം ചെയ്യുന്നത് അതിന്റെ വൈരുദ്ധ്യ വശത്തെയും നിഷേധാത്മകതെയുമാണ്.

<!– /wp:paragraph –>

<!– wp:image {“width”:521,”height”:294,”sizeSlug”:”large”} –>

ട്രിസ്റ്റൻ ഹാരിസ്

<!– /wp:image –>

<!– wp:paragraph –>

ഫ്രഞ്ച് ബുദ്ധിജീവിയും നിരൂപകനുമായ മിഷേൽ ഫൂക്കോ (Michel Foucault ) ‘പാൻ ഒപ്റ്റിക്കോണിനെ’ അവതരിപ്പിക്കുന്നത്, പൗരന്മാർക്ക് അധികാര ഗോപുരത്തിന്റെ നിരീക്ഷണങ്ങൾക്ക് കുറുകെ സഞ്ചരിക്കാൻ കഴിയില്ലെന്നും, സെൻട്രൽ ടവറിനുള്ളിൽ ആഭ്യന്തര നിവാസികളെ സദാ നിയന്ത്രിക്കുന്നുവെന്നും, പൗരന്മാരെ അധികാരം എപ്പോഴും ആന്തരീകവൽക്കരിക്കുന്നുവെന്നുമൊക്കെയുള്ള വിശാല അർത്ഥങ്ങളാണ് ഫൂക്കോ ഇതിനു നൽകിയത്.

<!– /wp:paragraph –>

<!– wp:paragraph –>

18ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇംഗ്ലീഷ് തത്വചിന്തകനും സാമൂഹിക സൈദ്ധാന്തികനുമായ ജെർമി ബെൻദാം (Jeremy Bentham ) രൂപകൽപ്പന ചെയ്ത ഒരുതരം സ്ഥാപന കെട്ടിടനിയന്ത്രണ സംവിധാനമാണ് ‘പാൻ ഒപ്റ്റിക്കോൺ’ (Panopticon) എന്നത്. രാജ വാഴ്ചയുടെ അശാസ്ത്രീയവും ഭീതിപ്പെടുത്തുന്നതുമായ തടങ്കൽ പാളയങ്ങൾക്കു പകരം വ്യത്യസ്തമായൊരു നിരീക്ഷണ സംവിധാനം ആവശ്യമായിരുന്നു. ഈ അധികാരത്തിന്റെ നൈതിക ആവശ്യകതയാണ് ‘പാൻ ഒപ്റ്റിക്കോൺ’ എന്ന നിയന്ത്രണ സംവിധാനത്തിലേക്ക് ബൻദാമിനെ നയിച്ചത്.

<!– /wp:paragraph –>

<!– wp:quote –>

ഫൂക്കോ പറഞ്ഞു വെച്ച സാമൂഹിക നിയന്ത്രണ വലയമാണ് ആധുനിക ഡിജിറ്റൽ സമൂഹത്തിന്റെ ആവലാതികൾ. സ്വന്തം അഭിപ്രായങ്ങളും, വീക്ഷണങ്ങളും ചിന്തകളും, ചിന്തേതര പ്രവർത്തനങ്ങളും വിദൂരദിക്കുകളിൽ നിന്ന് പകർത്തിയെടുക്കുന്ന സൈബർ യാഥാർത്ഥ്യത്തിന്റെ നടുവിലാണ് നാം ഇന്ന് നിലകൊള്ളുന്നത്.

<!– /wp:quote –>

<!– wp:paragraph –>

അറുപത് എഴുപതുകളിൽ നടന്ന പ്രോപ്പഗണ്ടയുടെ സാമൂഹ്യ ശാസ്ത്ര വീക്ഷണങ്ങൾക്കിടയിൽ മികച്ച സാമൂഹ്യ ശാസ്ത്രജ്ഞനായ ജസ്സൻ സ്റ്റാലിയുടെ (Jessan stalie) പുസ്തകങ്ങളിൽ പ്രൊപ്പഗാണ്ടയുടെ പ്രധാന സഞ്ചാര മാധ്യമമായി രേഖപ്പെടുത്തിയത് മാധ്യമങ്ങളെയാണ്. ലിബറൽ ജനാധിപത്യമെന്ന മിഥ്യാധാരണ ജനങ്ങളിൽ നിറയ്ക്കാനും സ്വതന്ത്ര്യ വ്യവസ്ഥയിലാണന്ന് ബോധ്യപ്പെടുത്താനും ആന്തരികമായി മനുഷ്യനെ കൺട്രോൾ ചെയ്യാനും മാധ്യമങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് ജസ്സൻ സ്റ്റാലി പറഞ്ഞുതരുന്നുണ്ട്.

<!– /wp:paragraph –>

<!– wp:paragraph –>

1949 ൽ പ്രസിദ്ധീകരിക്കപ്പെട്ട ജോർജ് ഓർവലിന്റെ (George Orwell ) ‘1984’ എന്ന കൃതി ‘സ്റ്റേറ്റ് ഓപ്പറേഷൻ മീഡിയ ഇൻ കൺട്രോൾ’ തുടങ്ങിയ ഫാസിസ്റ്റ് ക്രമീകരണങ്ങളെ വ്യക്തമാക്കുന്നതിനോടൊപ്പം പാർട്ടിയുടെ താഴ്ന്ന റാങ്കുകാരനായ വിൻസ്റ്റൺ സ്മിത്തിന്റെയും തന്റെ അശുഭ ഭരണാധികാരിയായ ബിഗ് ബ്രദറിന്റെയും ആഖ്യാന പ്രത്യാഖ്യാനങ്ങളെ ഓർവൽ വിശദീകരിക്കുകയും, ഒരു വല്യേട്ടൺ സ്ഥാനത്തു നിന്ന് നിയന്ത്രിക്കുന്ന മാധ്യമ വിചാരങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.

<!– /wp:paragraph –>

<!– wp:image {“width”:271,”height”:407,”sizeSlug”:”large”} –>

<!– /wp:image –>

<!– wp:paragraph –>

ഇക്കാരണത്താലാണ് എൻഡ് ഓഫ് ഹിസ്റ്ററി എഴുതിയ ( END OF HISTORY ) ഫ്രാൻസിസ് ബുക്കയാമ ( Francis Fukuyama ) സ്വത്വത്തെക്കുറിച്ച് വന്ന തന്റെ ലൈറ്റസ്റ്റ് പുസ്തകത്തിൽ ‘എൻഡ് ഓഫ് ഹിസ്റ്ററിയിൽ’തിരുത്തുണ്ടന്നും പ്രത്യയശാസ്ത്രമെന്നു പറയുന്നത് ഉദാര ജനാധിപത്യത്തോടെ ഇല്ലാതാവുകയല്ല എന്നും മറിച്ച് അതിനുശേഷവും അത് ശക്തിയാർജിച്ചിട്ടുണ്ടന്നും ബുക്കയാമ പറഞ്ഞു വെക്കുന്നുണ്ട്.

<!– /wp:paragraph –>

<!– wp:gallery {“ids”:[2229,2230,2231]} –>

ജോർജ് ഓർവെൽ

മിഷേൽ ഫൂക്കോ

ഫ്രാൻസിസ് ഫുകുയാമ

<!– /wp:gallery –>

<!– wp:paragraph –>

സോഷ്യൽ ഡിലമ്മയെ സോച്ഛാധിപത്യത്തിന്റെ ഇരുണ്ട കാലങ്ങളെന്ന് വിശേഷിപ്പിക്കുന്ന രാവണൻ കോട്ടയുടെ (Labyrinth) പണിപ്പുരയായി ഇന്ന് കാണുന്നതിൽ തെറ്റൊന്നുമില്ല. ആദ്യ കാലങ്ങളിൽ സാഹിത്യങ്ങളിലൂടെ മനുഷ്യനെ നിയന്ത്രിക്കാൻ പഠിച്ചതും ജോർജ് ഗീബൽസ് ഹിറ്റ്ലറെ റേഡിയോയിൽ നിർത്തിയതും ഗൂഗിൾ മുതൽ ഫേസ്ബുക്ക് വരെ ആർ എസ് എസ് മോഡറേറ്റ് ചെയ്യുന്നതും ഇത്തരം അവസരങ്ങളെ ഉപയോഗപ്പെടുത്തിയാണ്.

<!– /wp:paragraph –>

<!– wp:paragraph –>

മാധ്യമങ്ങളെ ഉപയോഗിച്ച് ഭരണകൂടങ്ങൾ മനുഷ്യനെ എങ്ങനെയല്ലാം നിയന്ത്രിക്കുന്നുവെന്നതാണ്. ജോർജ് ഗീബൽസ് കൃത്യമായി ചാർട്ട് ചെയ്ത പ്രോഗ്രാമുകൾ ഹിറ്റ്ലറിലൂടെ നിരന്തരം റേഡിയോ വഴി നടത്തുകയും പൗരബോധത്തെ ദേശബോധത്തിലൂടെ തങ്ങൾക്കനുകൂലമായി മാറ്റി നിറുത്താനും ഹോളോകോസ്റ്റിലൂടെ ജൂത വംശജരുടെ പരിസമാപ്തി കുറിക്കാനും സഹായിച്ചു.

<!– /wp:paragraph –>

<!– wp:paragraph –>

ബ്രിട്ടീഷ് പൊളിറ്റിക്കൽ തിയറിസ്റ്റ് ആയ റോജർ ഗ്രിഫിൻസ് (Roger Griffins) ‘പാലിജനറ്റിക്ക് അൾട്രാ നാഷണലിസം’ (Paleogenetic Ultra Nationalism ) എന്ന പേരിൽ ഒരു ആശയം വിശദീകരിക്കുന്നുണ്ട്. ദേശീയതയുടെ ഏറ്റവും ഹിംസാത്മകമായ രൂപമായാണ് ഇതിൽ ഗ്രിഫിൻസ് സോഷ്യൽ ഡിലമ്മയെ പരിചയപ്പെടുത്തുന്നത്. നവ മാർക്സിസ്റ്റായ ആന്റോണിയോ ഗ്രാംഷി ( Antonio Gramsci ) ഇറ്റലിയിലെ ജയിലിലായിരുന്ന സമയത്ത് സാമ്പത്തിക വൈരുദ്ധ്യങ്ങളെ കൊണ്ട് തകർന്നടിയേണ്ട മുതലാളിത്ത ക്രമം എന്തുകൊണ്ട് വൻ മാന്ദ്യത്തിനു ശേഷവും തുടർന്നു പോകുന്നു എന്നതിനെ കുറിച്ച് ചിന്തിച്ചപ്പോളാണ് ഗ്രാംഷി, സാമൂഹികവും സാംസ്കാരികവുമായിറ്റുള്ള ഘടനകളെ ക്കുറിച്ചും പ്രബലമായ പ്രത്യയ ശാസ്ത്രം ( Dominant Ideology ) എങ്ങനെയല്ലാം ഭരണകൂടം പ്രമോട്ട് ചെയ്യുന്നു എന്നതിനെ കുറിച്ചും, പൗര സമൂഹവും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും എഴുതാനിടയായത്.

<!– /wp:paragraph –>

<!– wp:paragraph –>

ഇതേ രീതിയിലൂടെയാണ് ശീതയുദ്ധകാലത്ത് മുൻ നാസികളെയും റഷ്യൻ ഫാസിസ്റ്റ് യൂണിയൻ അംഗങ്ങളായിട്ടുള്ള വ്യക്തികളെയും കൂട്ടിയിണക്കിക്കൊണ്ട് അമേരിക്കൻ ചാര സംഘടനയായ ClA (Central Intelligence Agency) അന്നത്തെ സോവിയറ്റ് യൂണിയനെ ലക്ഷ്യം വെച്ച് രണ്ട് റേഡിയോ സ്റ്റേഷനുകൾ-ലിബർട്ടി റേഡിയോയും (Liberty radio ) റേഡിയോ ഫ്രീ യൂറോപ്പും ( Radio Free Europe )- ആരംഭിച്ചത്. ഇതിനെക്കുറിച്ച് സോവിയറ്റ് യൂണിയനിലെ സാമൂഹ്യ ശാസ്ത്രജ്ഞനും ചാര സംഘടന പ്രവൃത്തിയിലേർപ്പെട്ട ആർത്തിയും പ്ലാനിഫോയും യൂറികർച്ചേവ്സ്കിയും ‘സബ് വെർഷൻ ബയ് റേഡിയോ’ ( SUBVERSION BY RADIO ) എന്ന പുസ്തകം രചിക്കുകയും ഇതിന്റെ ഭീകരതയിൽ നിന്ന് വലിയൊരു അളവിൽ മോചനം സൃഷ്ടിക്കാനും ഇവർക്കു സാധിച്ചിട്ടുണ്ട്. ഇതിനു നേതൃത്വം വഹിച്ചതാവട്ടെ ക്രിമിനൽ പശ്ചാത്തലമുള്ള നാസി സിവിലിയന്മാരായിരുന്നു. എന്നാൽ 1972 ന്റെ ആരംഭത്തിനു മുമ്പേ മൊത്തത്തിൽ 1678 ജീവനക്കാരെ ഈ റേഡിയോ മുഖാന്തരം അറുകൊല ചെയ്യപ്പെട്ടിരുന്നു എന്നത് സൈബറിട സംസ്കാരങ്ങളെയും രാഷ്ട്രീയ മാധ്യമ സംസ്കാരത്തെയും നമുക്ക് ഓർമിപ്പിച്ചു തരുന്നുണ്ട്.

<!– /wp:paragraph –>

<!– wp:core-embed/youtube {“url”:”https://www.youtube.com/watch?v=uaaC57tcci0″,”type”:”video”,”providerNameSlug”:”youtube”,”className”:”wp-embed-aspect-16-9 wp-has-aspect-ratio”} –>

https://www.youtube.com/watch?v=uaaC57tcci0

<!– /wp:core-embed/youtube –>

<!– wp:paragraph –>

ഇതിന്റെ വിപരീത ഫലങ്ങളെയാണ് ‘ദി സോഷ്യൽ ഡിലമ്മ’ എന്ന ഡോക്യു ഡ്രാമയിലൂടെ ജെഫ് ഓർലോസി ചിത്രീകരിക്കുന്നത്. അവ ഇങ്ങനെ രേഖപ്പെടുത്താം. ആദ്യമെ ഇത്തരം രീതികൾ നടത്തുക കൃത്യമായ പ്രോപഗണ്ടകളുടെ പുറത്താണ്. അതുവഴി പൗരരിൽ ആശങ്കയുളവാക്കാനും തങ്ങളുടെ പ്രതികൂലികളെ അടിച്ചമർത്താനും അട്ടിമറിക്കാനും (Subversion) തങ്ങൾക്കനുകൂല ജനതയെ വളർത്താനുമാണ് സോഷ്യൽ മീഡിയകളെ ഭരണകൂടങ്ങൾ ഉപയോഗിക്കുന്നത്.

<!– /wp:paragraph –>

<!– wp:paragraph –>

അരവിന്ദ് രാജഗോപാലിന്റെ ‘പൊളിറ്റിക്സ് ആഫ്റ്റർ ടെലിവിഷൻ’ (Politics After Telivision) എന്ന പഠനത്തിൽ രണ്ടു സീറ്റിൽ നിന്ന് ബി.ജെ.പി എങ്ങനെ മൃഗീയ ഭൂരിപക്ഷമുള്ള പാർട്ടിയായതെന്നും, എൺപതുകളിലെ രാമ നാദസാഗറിന്റെ രാമായണവും ബി ആർ ചോപ്രയുടെ മഹാഭാരതവും സീരിയലായി അവതരിപ്പിക്കുക വഴി സാവധാനം പരിണമിച്ച തീവ്രഹിന്ദുത്വ ബോധത്തെയും നിലവിലെ ജാതിയധിഷ്ഠിത ബ്രഹ്മണിക്കൽ ഹെജിമണിയെ ഒളിച്ചു കടത്താൻ ന്യൂനപക്ഷങ്ങളെക്കാൾ മതങ്ങളെ പ്രതിലോമപകരമായി ഉപയോഗിക്കുന്ന റിപ്പബ്ലിക്കും ടൈംസ് നൗവും ആജ്തക്കും ‘ബിന്ദാസ് ബോലിലൂടെ’ സുദർശൻ ടി വിയും ചെയ്യുന്ന ചാർട്ടറുകളെയാണ് മതേതര ഭൂമികയിൽ നാം കൂച്ചുവിലങ്ങിടേണ്ടത്.

<!– /wp:paragraph –>

<!– wp:quote –>

രാഷ്ട്രീയ ധ്രുവീകരണം മുതൽ വെർബൽ കൊട്ടേഷൻ സംഘങ്ങളെ നിയമിക്കാനും ആൾക്കൂട്ട അക്രമണങ്ങൾ പൗരരിൽ അഴിച്ചു വിടാനും സോഷ്യൽ മീഡിയകളെ ദുരുപയോഗം ചെയ്യുമ്പോൾ, വാർത്തകളിലെ സത്യസന്ധതയുടെ അഭാവവും സൈബർ ചൂഷണങ്ങളുമുള്ള, പൗരസ്വാതന്ത്ര്യ വ്യവസ്ഥകളെ മാനിക്കാനും കഴിയാത്തൊരിടത്തിൽ An Eye Opening Documentary എന്ന് നിരൂപകർ പോലും വിലയിരുത്തിയ ‘ദി സോഷ്യൽ ഡിലമ്മ’ നാം കാണേണ്ടതും നിത്യജീവിതത്തിൽ ഉൾക്കൊള്ളേണ്ടതുമാണ്.

<!– /wp:quote –>

<!– wp:paragraph –>

മനുഷ്യാവകാശങ്ങളുടെ നാടകീയ ചിത്രീകരണം ചരിത്രത്തിലാധ്യമായി നടത്തിയ സോഫോക്ലീസിന്റെ (Sophocles) “Nothing Vast Enters The Life Of Mortals Without A Curse” എന്ന പ്രസ്തുത വചനം കൊണ്ട് ആരംഭിക്കുന്ന ഡോക്യു ഡ്രാമ മീഡിയകളുടെ കപട ലോകത്ത് നിന്നും സ്വഛന്ദമായ നിലപാടുകളിലുറയ്ക്കാനും സത്യമന്വേക്ഷകരിൽ ഉൾപ്പെടാനുമാണ് നമ്മോട് ആവശ്യപ്പെടുന്നത്. അതു തന്നെയാണ് ഇത്തരം പ്രത്യാഘാതങ്ങൾക്കുള്ള പൂരണവും.

<!– /wp:paragraph –>

<!– wp:paragraph –>

<!– /wp:paragraph –>

Comments

Leave a Reply

Your email address will not be published. Required fields are marked *