_Published on 2021-06-20_
<!– wp:paragraph –>
ഉയ്‌ഗൂർ കോൺസെൻട്രേഷൻ ക്യാമ്പ് അതിജീവിച്ചവർ, തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾ, മുൻ ചൈനീസ് പട്ടാളക്കാർ തുടങ്ങിയവർ ഉയ്‌ഗൂർ ട്രിബ്യൂണലിന് നൽകിയ സാക്ഷ്യങ്ങളിൽ ഭീകരമായ ചിലതാണ് ചുവടെ.
<!– /wp:paragraph –>
<!– wp:paragraph –>
അബ്ദു വലിയ് അയ്യൂബ്
<!– /wp:paragraph –>
<!– wp:paragraph –>
1973 ചൈനയിലെ കാശ്ഗര്‍ പട്ടണത്തിൽ ജനിച്ച അദ്ദേഹം തുർക്കിയിൽ ആണ് നിലവിൽ താമസിക്കുന്നത്. 2013 ആഗസ്ത് മുതൽ 2014 നവംബർ 20 വരെ ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി പോലീസ് തടങ്കലിൽ ആയിരുന്നു. ഉയ്‌ഗൂർ ജനങ്ങളുടെ ഭാഷാപരമായ അവകാശങ്ങൾ ഉയർത്തി പിടിച്ചു ഉറാങ്കിയിലും ഉയ്‌ഗുറിലും രണ്ട് കിന്റര്‍ ഗാര്‍ട്ടന്‍ വിദ്യാലയം തുടങ്ങിയതായിരുന്നു കാരണം.
<!– /wp:paragraph –>
<!– wp:paragraph –>
ജീവപര്യന്തം ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വൈദ്യുതി സ്റ്റിക്ക് ഉപയോഗിച്ച് കക്ഷവും വലതു കൈയും തരിപ്പിച്ചു. കൂടാതെ സിഐഎ ചാരനായി മുദ്രകുത്തുകയും ചൈനീസ് ഭാഷാ നയത്തെയും അഖണ്ഡതയും ഇല്ലാതാക്കുന്ന വിധം ജനങ്ങളെ പ്രകോപിപ്പിച്ചു എന്ന് ആക്ഷേപിക്കുകയും ചെയ്തു. മാത്രമല്ല, വിവസ്ത്രനാക്കി നായയെപ്പോലെ തല താഴ്ത്താൻ ആവശ്യപ്പെട്ട് അവർ ലൈംഗികാതിക്രമം അഴിച്ചു വിട്ടു.
<!– /wp:paragraph –>
<!– wp:paragraph {“textColor”:”vivid-cyan-blue”} –>
<!– /wp:paragraph –>
<!– wp:paragraph –>
സയ്‌റാഗുല്‍ സൗത്‌ബേ
<!– /wp:paragraph –>
<!– wp:paragraph –>
വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപനം നടത്തണമെന്നായിരുന്നു എന്നോട് ആവശ്യപ്പെട്ടിരുന്നത്. സ്ഥാപനം കണ്ടമാത്രയിൽ ഭീകരമായ ഫാസിസ്റ്റ് ക്യാമ്പിന്റെ പ്രതീതിയാണ് ഉണ്ടായത്. തുടർന്ന് ഒരു രഹസ്യ കരാറിൽ നിർബന്ധിച്ച് ഒപ്പ് വെപ്പിച്ചു. വല്ല നിയമവും ലംഘിച്ചാൽ മരണം തീർച്ചയാണെന്ന് കരാറിൽ നിരന്തരം പ്രസ്താവിച്ചിരുന്നു. അങ്ങനെയാണ് ഈസ്റ്റ് തുർക്കിസ്ഥാനിലെ തടങ്കൽ ക്യാമ്പിൽ ഞാൻ ജോലി ആരംഭിക്കുന്നത്. ക്യാമ്പിനെ കുറിച്ചുള്ള എൻ്റെ ഓർമ്മകൾക്ക് ഊഷ്മളത നഷ്ടപ്പെട്ടിരുന്നു. ജയിലിനേക്കാൾ ഭീകരമായിരുന്നു അത്. വ്യത്യസ്ത മുറകളാൽ തടവ് പുള്ളികൾ തീവ്ര മാനസിക പീഡനത്തിന് ഇരകളായിരുന്നു. എല്ലാവരെയും ചങ്ങലക്കിട്ടിരുന്നു. സ്ത്രീപുരുഷഭേദമന്യേ തലമുണ്ഡനം ചെയ്തിരുന്നു. എല്ലായിടത്തും സദാ നിരീക്ഷിക്കുന്ന ക്യാമറക്കണ്ണുകൾ. ഭൂരിപക്ഷം പുരുഷന്മാരായിരുന്നു അവിടെ. അവരിൽ ഏറ്റവും കുറഞ്ഞ പ്രായം 13 ഉം കൂടിയത് 84 ഉം ആയിരുന്നു. സ്ത്രീകളുടെ പ്രായം 60 നും 70 നും ഇടയിലായിരുന്നു.
<!– /wp:paragraph –>
<!– wp:paragraph {“textColor”:”vivid-cyan-blue”} –>
<!– /wp:paragraph –>
<!– wp:paragraph –>
പതിഗുൽ താലി
<!– /wp:paragraph –>
<!– wp:paragraph –>
നിലവിൽ ഇതിനെക്കുറിച്ച് സംസാരിക്കാൻ കഴിയാത്ത വിധം എൻ്റെ ഭർത്താവ് ദുരിതം അനുഭവിച്ചിരുന്നു. അദ്ദേഹത്തിൻറെ ഓർമ്മകളെ പോലും അത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. മുഹമ്മദ് മീൻ എന്ന എൻറെ ഭർത്താവ് പതിനാറോളം മണിക്കൂർ തുടർച്ചയായി ജോലി ചെയ്യാൻ നിർബന്ധിക്കപ്പെട്ടു. അകാരണമായി മർദിക്കപ്പെടുകയും പട്ടിണിക്കിടുകയും ചെയ്തു.
<!– /wp:paragraph –>
<!– wp:quote –>
ഭാരമേറിയ കല്ലുകൾ വഹിക്കാനും അവ കഷ്ണങ്ങളാക്കാനും കൽപ്പിക്കപ്പെട്ടു. വൈകുന്നേരങ്ങളിൽ കുറ്റം സമ്മതിക്കാത്തതിനും കഠിനമായി തൊഴിൽ എടുക്കാത്തതിനും ചോദ്യശരങ്ങൾ അഭിമുഖീകരിക്കേണ്ടിയും വന്നു. ചോദ്യം ചെയ്യലിനിടയിൽ ചവണ കൊണ്ട് നഖം വലിച്ചൂരും. ചലന ഞരമ്പുകൾ അമർത്തി പിടിക്കും. തുടർച്ചയായി തലയിൽ അടിക്കും. തലയിൽ നിന്ന് നിരന്തരം രക്തം വരുമായിരുന്നു. അങ്ങനെയാണ് ഓർമ്മകുറവ് വന്നത്.
<!– /wp:quote –>
<!– wp:paragraph {“textColor”:”vivid-cyan-blue”} –>
<!– /wp:paragraph –>
<!– wp:paragraph –>
ഒമിർ ബെകാലി
<!– /wp:paragraph –>
<!– wp:paragraph –>
എൻ്റെ കൈകൾ ബന്ധിക്കപ്പെട്ടിരുന്നു. കറുത്ത ശിരോവസ്ത്രം അണിയിച്ചു. എല്ലാവർക്കും ബാധകമായ നിയമമാണെന്നായിരുന്നു അവർ പറഞ്ഞത്. ആശുപത്രി പോലുള്ള ഒരു സ്ഥലത്തേക്ക് പോലീസുകാർ എന്നെ നയിച്ചു. ശരീരം മുഴുവൻ പരിശോധിച്ച ശേഷം മെത്തയിൽ കിടത്തി.
<!– /wp:paragraph –>
<!– wp:paragraph –>
ശരീരത്തിന്റ വ്യത്യസ്ത ഭാഗങ്ങളിൽ തണുത്ത ജൽ പുരട്ടി. പരിശോധനയെകുറിച്ച് അവർ സംസാരിച്ചതെല്ലാം ഞാൻ കേട്ടിരുന്നു. പക്ഷെ ഒന്നും കാണാൻ സാധിച്ചിരുന്നില്ല.എന്നെ കഷ്ണങ്ങളാക്കി അവയവം ഒഴിവാക്കുമോയെന്ന് വരെ ഞാൻ ഭയപ്പെട്ടിരുന്നു.
<!– /wp:paragraph –>
<!– wp:paragraph –>
തീവ്ര പീഡനങ്ങളോടെ നാല് ദിനരാത്രങ്ങൾ എന്നെ അവർ ചോദ്യംചെയ്തു. സീലിംഗിൽ കെട്ടിതൂകി ചുമരിനോട് ചേർത്ത് ചെങ്ങലക്കിട്ടു. മെറ്റൽ ചൂരൽ കൊണ്ടും വൈദ്യുതി ബാറ്റൻ കൊണ്ടും മർദിച്ചു. നഖങ്ങൾക്കിടയിലൂടെ സൂചികൾ കുത്തി കയറ്റി. കസേരയിൽ ഇരുത്തിയാൽ തന്നെ പത്തു പതിനഞ്ച് മിനുട്ട് ദീർഘമുള്ള ലഘു നിദ്ര മാത്രമായിരുന്നു ഉണ്ടായിരുന്നത്.
തീവ്രവാദ പ്രചാരണം, തീവ്രവാദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ, തീവ്രവാദികളെ സംരക്ഷിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ സമ്മതിക്കാൻ നിർബന്ധിച്ചു അവയെല്ലാം ഞാൻ നിഷേധിച്ചു.
<!– /wp:paragraph –>
<!– wp:paragraph {“textColor”:”vivid-cyan-blue”} –>
<!– /wp:paragraph –>
<!– wp:paragraph –>
ഖെൽബിനുർ സിദീഖ്
<!– /wp:paragraph –>
<!– wp:paragraph –>
പുറത്തേക്കു വെന്നപ്പോൾ അവരെ ഞാൻ ശ്രദ്ധിച്ചു.കൈകാലുകൾ ചങ്ങലക്കിട്ട യുവാക്കളായിരുന്നു അവർ. സാക്ഷി മൊഴികളിലെല്ലാം ഞാൻ കരഞ്ഞിരുന്നു. എന്നെ ആശ്വസിപ്പിക്കാൻ പലരും ശ്രദ്ധിച്ചിരുന്നു എങ്കിലും നിലവിലെ അവരുടെ അവസ്ഥയെ കുറിച്ചോർക്കുമ്പോൾ ഞാൻ അറിയാതെ കരഞ്ഞുപോകും.
പീഡനങ്ങളുടെ ശബ്ദം ആ കെട്ടിടം മുഴുവൻ നിറഞ്ഞു നിന്നു. അത്രമേൽ വന്യമായിരുന്നു. മർദ്ദിതർക്ക് ക്ലാസ്സുകളിലേക്കു പോവാൻ സാധിച്ചിരുന്നില്ല. മാസങ്ങളോളം നീണ്ട സെല്ല് ജീവിതത്തിന് ശേഷം അവരുടെ ശരീരം മുഴുവൻ മുറിവേറ്റിരുന്നു. വൈകല്യമുള്ളവരെ ആശുപത്രിയിലേക്ക് അയച്ചു. ചികിത്സിക്കാൻ സാധിക്കാത്തവർ അംഗഛേദം വരുത്തി.
<!– /wp:paragraph –>
<!– wp:paragraph {“textColor”:”vivid-cyan-blue”} –>
<!– /wp:paragraph –>
<!– wp:paragraph –>
ഷെംസിനൂർ അബ്ദിഗഫൂർ
<!– /wp:paragraph –>
<!– wp:paragraph –>
ചൈനയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന സമയത്ത് ഒഴുകൂർ വനിതകളുടെ നിർബന്ധിത വന്ധ്യംകരണത്തെ കുറിച്ചും ഗർഭനിരോധനത്തെ കുറിച്ചും ധാരാളം കേട്ടിരുന്നു. ചില ശിശുക്കളുടെ കരച്ചിൽ കേട്ടപ്പോൾ അവർ ജീവനോടെയുണ്ടെന്നറിഞ്ഞു. പക്ഷേ, കുത്തിവെപ്പ് നടത്തി എല്ലാത്തിനെയും കൊല്ലുകയായിരുന്നു അവർ. ദിനംപ്രതി കുത്തിവെപ്പ് നടത്താറുണ്ടായിരുന്നു.
<!– /wp:paragraph –>
<!– wp:paragraph {“textColor”:”vivid-cyan-blue”} –>
<!– /wp:paragraph –>
<!– wp:paragraph –>
ബുമേയൺ റോസി
<!– /wp:paragraph –>
<!– wp:paragraph –>
ഗർഭനിരോധനത്തിന് ഞാൻ നിർബന്ധിക്കപ്പെട്ടു. ചൈനീസ് അധികൃതർ എന്റെ കുടുംബാംഗങ്ങളെ തടവിലാക്കി. ആശുപത്രിയിലെത്തിയപ്പോൾ അവിടെയുള്ള രോഗികളെല്ലാം ഉയ്‌ഗൂർ നിവാസികൾ ആയിരുന്നു. എന്റെ കൂടെ സഞ്ചരിച്ചവരെയും എന്നെയും വ്യത്യസ്ത റൂമുകളിലേക്ക് പ്രവേശിപ്പിച്ചു. ഓരോ റൂമിലും ഒരു ബെഡ് ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ഗർഭനിരോധനം നടന്നത്. രണ്ടു മണിക്കൂറിനു ശേഷം വയറ്റിൽ ഇൻജക്ഷൻ നടത്തി. തുടർന്ന് രണ്ട് മണിക്കൂറിനുശേഷം അചേതന ശിശു പുറത്തേക്കുവന്നു. ഗർഭ നിരോധനത്തിന് ശേഷം അരമണിക്കൂർ നേരം ഞാൻ അവിടെ തന്നെ നിന്നു.
<!– /wp:paragraph –>
<!– wp:paragraph {“textColor”:”vivid-cyan-blue”} –>
<!– /wp:paragraph –>
<!– wp:paragraph –>
തുർസുനായ് സിയാവുദ്ദീൻ
<!– /wp:paragraph –>
<!– wp:paragraph –>
അന്ന് അവിടെ ചെന്നപ്പോൾ ആദ്യം വന്നയാൾ ഞങ്ങളെ നിയമം പഠിപ്പിച്ചു. ശേഷം ഒരു ഇമാം വന്നു. ദൈവത്തിൽ പ്രാർത്ഥിക്കുന്നതും വിശ്വസിക്കുന്നതും തെറ്റാണെന്ന് അയാൾ പറഞ്ഞു. ഹിജാബ് ധരിക്കരുതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കണം എന്ന് ആവശ്യപ്പെട്ടു.
<!– /wp:paragraph –>
<!– wp:paragraph –>
മാനസിക സംഘർഷത്തിൽ ആയതിനാൽ ഞാൻ നിലത്തു വീണു. വയറ്റിലും തലയിലും പാറാവുകാർ എന്നെ മർദ്ദിച്ചു. എന്നെ ശപിച്ചുകൊണ്ട് അയാൾ ചവിട്ടി. എല്ലാ ഉയ്‌ഗൂർകാരും ഒരുപോലെ മർദിക്കപ്പെടേണ്ടതാണെന്ന് അയാൾ ആവർത്തിച്ചു. വീണ്ടും മർദ്ദനം സഹിക്കുന്നതിനേക്കാൾ ഭേദം ജീവൻ സ്വയം എടുത്തു കളയുന്നത് ആയിരുന്നു.
<!– /wp:paragraph –>
<!– wp:paragraph {“textColor”:”vivid-cyan-blue”} –>
<!– /wp:paragraph –>
<!– wp:paragraph –>
മിഹ്രിഗുൽ ടുർസുൻ
<!– /wp:paragraph –>
<!– wp:paragraph –>
40 മീറ്റർ സെല്ലിൽ നാൽപതോളം ആളുകളുണ്ടായിരുന്നു. ആയതിനാൽ മറ്റുള്ളവർക്ക് ഉറങ്ങാൻ വേണ്ടി പത്ത്-പതിനഞ്ച് സ്ത്രീകൾ ഞങ്ങളുടെ ഭാഗത്ത് എഴുന്നേറ്റ് നിൽക്കുമായിരുന്നു. അങ്ങനെ ഓരോ രണ്ടു മണിക്കൂറും ഞങ്ങൾ മാറി മാറി ഇരുന്നു. പത്തുവർഷമായി കുളിക്കാൻ സാധിക്കാത്തവർ വരെ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.
<!– /wp:paragraph –>
<!– wp:quote –>
തറയിലെ കമ്പ്യൂട്ടറൈസ്ഡ് യന്ത്രത്തിൽ പൂർണനഗ്നരായി ഞങ്ങളെ കയറ്റി. തീവ്ര വേദനയുള്ള യോനിപരിശോധനയ്ക്കുശേഷം ഏഴ് മാസത്തോളം എന്റെ ആർത്തവം നിലച്ചിരുന്നു. വെള്ളവും കുറച്ചു ചോറുമടങ്ങിയ പ്രാതലിനുശേഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രശംസിച്ചുകൊണ്ട് പാട്ട് പാടേണ്ടിയിരുന്നു.
<!– /wp:quote –>
<!– wp:paragraph –>
”ഷിപിൻ ജിങ് നീണാൾ വാഴട്ടെ” “ഖേദിക്കുന്നവർക്ക് ശാന്തതയും ചെറുത്ത് നിൽക്കുന്നവർക്ക് ശിക്ഷയും” എന്നീ വരികൾ ആവർത്തിക്കാനും അവർ ആവശ്യപ്പെട്ടു . ക്യാമ്പിലെ നിയമങ്ങൾ പഠിക്കാൻ ഒരാഴ്ച സമയവും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ കുറിച്ചുള്ള പുസ്തകത്തിലെ വരികൾ ഹൃദിസ്ഥമാക്കാൻ രണ്ടാഴ്ച സമയവും അനുവദിക്കപ്പെട്ടു.
<!– /wp:paragraph –>
<!– wp:paragraph {“textColor”:”vivid-cyan-blue”} –>
<!– /wp:paragraph –>
<!– wp:paragraph –>
ഗുൽബഹാർ ഹൈതിബാജി
<!– /wp:paragraph –>
<!– wp:paragraph –>
15 കിലോഗ്രാം വരെ ഭാരം കുറഞ്ഞു. 50 കിലോഗ്രാമിൽ താഴെയായിരുന്നു എന്റെ ഭാരം. എല്ലും തോലും ആയതിനാൽ മർദ്ദനം എല്ലാം നേരെ എല്ലിനായിരുന്നു വേദനിപ്പിച്ചത്.
<!– /wp:paragraph –>
<!– wp:paragraph –>
സംസാരിച്ചാൽ റൂമിലെ മുഴുവൻപേരും ശിക്ഷിക്കപ്പെടും.
ടോയ്ലറ്റ് റസ്റ്റ് റൂം വരെ ശുചീകരിക്കുമായിരുന്നു. ഒരു അന്തസ്സും അഭിമാനവും അവർ ഞങ്ങൾക്ക് വക വെച്ചിരുന്നില്ല. മതകാര്യങ്ങൾ നിർവഹിക്കാൻ ഒരുതരത്തിലും അനുവദിക്കപ്പെട്ടിരുന്നില്ല.
<!– /wp:paragraph –>
<!– wp:paragraph {“textColor”:”vivid-cyan-blue”} –>
<!– /wp:paragraph –>
<!– wp:paragraph –>
മെഹ്മെത് തവക്കുൽ
<!– /wp:paragraph –>
<!– wp:paragraph –>
എട്ടുമാസം പ്രായമുള്ള ശിശുക്കളെ അവർ കൊന്നുതള്ളി. എന്റെ അയൽവാസിയായ ഗർഭിണി പരിശോധനയിൽ നിന്ന് ഒളിച്ചു നിന്നു.
9 മാസത്തിനുശേഷം പിടിക്കപ്പെട്ടു. 50000 യുവാൻ പിഴ അടക്കുകയോ, ഗർഭനിരോധനത്തിന് സമ്മതിക്കുകയോ ചെയ്യേണ്ടിവന്നു. ദരിദ്രയായതിനാൽ, ഗർഭനിരോധനവുമായി ഒത്തുപോകാൻ കഴിയാതെ അവർ മരണപ്പെട്ടു.
<!– /wp:paragraph –>
<!– wp:paragraph –>
അവർ എന്നെ തീവ്രമായി മർദ്ദിച്ചു ഒരു ടൈഗർ ചെയറിൽ ഇരുത്തി ഇരുമ്പ് വടികൊണ്ട് പാദത്തിൽ ശക്തമായി അടിച്ചു. ടൈഗർ ചെയറിന് നേരെ മുകളിൽ ഉള്ള കമ്പിയിൽ നിന്നുള്ള ചൂട് അസഹനീയമായിരുന്നു.
<!– /wp:paragraph –>
<!– wp:paragraph {“textColor”:”vivid-cyan-blue”} –>
<!– /wp:paragraph –>
<!– wp:paragraph –>
വാങ് ലെയ്സൻ
<!– /wp:paragraph –>
<!– wp:paragraph –>
ചൈനയുടെ മെയിൻലാന്റിൽ ഒരു സൈനിക പോലീസ് അക്കാദമിയിൽ പരിശീലനം നൽകുകയായിരുന്നു എന്റെ പണി. ഒരു ദശാബ്ദത്തിലേറെ കാലം ഞാൻ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ദേശസുരക്ഷയും ക്രമസമാധാന പാലനവും ആയിരുന്നു പ്രധാന തൊഴിൽ. ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളും ഫോറിൻ ഗാങ്ങുകളും അടങ്ങുന്ന മതപരവും രാഷ്ട്രീയവുമായ പ്രതികളെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. 2018 ൽ ചേഞ്ചിങ് ൽ നിയമിതനായി. 2020ൽ ചൈന വിട്ട ഞാൻ നിലവിൽ ജർമനിയിലാണ് വാസം.
<!– /wp:paragraph –>
<!– wp:paragraph –>
മൂന്നുലക്ഷത്തോളം ഉയ്‌ഗൂർ നിവാസികളെ ഞങ്ങൾ തടവിൽ ആക്കിയിട്ടുണ്ട്. വീട്ടിൽ കത്തി സൂക്ഷിക്കൽ, സാംസ്കാരിക അസ്ഥിത്വം തുറന്നു കാട്ടൽ, അല്ലെങ്കിൽ വ്യത്യസ്തമായ പ്രത്യയശാസ്ത്രം പിന്തുടരൽ എന്നിവയായിരുന്നു അറസ്റ്റിനുള്ള കാരണങ്ങൾ ഷിൻ ജാൻ യിലെ ചില ഗ്രാമങ്ങളിലെ മുഴുവൻ ജനങ്ങളെയും കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് കൊണ്ടുപോയിരുന്നു.
<!– /wp:paragraph –>
<!– wp:paragraph {“textColor”:”vivid-cyan-blue”} –>
<!– /wp:paragraph –>
<!– wp:paragraph –>
Courtesy: C J Werleman
<!– /wp:paragraph –>
<!– wp:paragraph –>
വിവ: ഫർഹത്തുള്ള പുല്ലഞ്ചേരി
<!– /wp:paragraph –>
Leave a Reply