Category: Uncategorized

# ദില്ലീനാമ: ദില്ലിയുടെ പ്രതാപകാല വായന

_Published on 2022-01-12_

<!– wp:paragraph –>

ഇന്ത്യയിലെ മുസ്‌ലിം അവശേഷിപ്പുകളിൽ പെരുപ്പവും ബാഹുല്യവും കൊണ്ട് ചരിത്രത്തെ വിസ്മയിപ്പിച്ച പ്രദേശമാണ് ഇന്നത്തെ ദില്ലീ നഗരം. പഠനാവശ്യാർത്ഥം ദില്ലിയിൽ വന്നതിന് ശേഷം കൂടുതൽ അമ്പരപ്പിച്ചതും ആകർഷണീയത തോന്നിയതും മുസ്‌ലിം ഭരണകാലത്തെ അവശേഷിപ്പുകളായിരുന്നു. ദില്ലിയിലെ മുസ്‌ലിം കാലഘട്ടത്തെ അടുത്തറിയാനുള്ള എൻ്റെ അന്വേഷണങ്ങളുടെ ആകെത്തുകയാണ് ‘ദില്ലീനാമ’ എന്ന പുസ്തകം. കണ്ടുശീലിച്ച വഴികളും പടവുകളും കടന്ന് ദില്ലിയെന്ന മഹാനഗരത്തിൻ്റെ ഉള്ളുകളിലേക്ക് ഇറങ്ങിചെല്ലാൻ എന്നെ പ്രേരിപ്പിച്ചത് മുസ്‌ലിം ഭരണകാലത്തെ…

# താലിബാൻ്റെ രണ്ടാം വരവും ലോകരാജ്യങ്ങളും

_Published on 2021-08-17_

<!– wp:paragraph –>

മുല്ലാ ഉമറിൽ തുടങ്ങിയ താലിബാൻ എത്തിനില്ക്കുന്നത് മുല്ലാ ബറാദാറിലാണ്. പതിറ്റാണ്ടുകൾക്കിപ്പുറം താലിബാൻ വീണ്ടും ഭരണം പിടിച്ചു. നീണ്ട അമേരിക്കൻ അധിനിവേശത്തിന് വിരാമമെന്നോണമാണ് താലിബാന്റെ രണ്ടാം വരവിനെ അമേരിക്കയൊഴികെയുള്ള രാഷ്ട്രങ്ങൾ വിലയിരുത്തുന്നത്. അമേരിക്കയാവട്ടെ, അഭിമാനപ്രശ്നമായിരുന്ന ബിൻലാദൻ വേട്ടയിൽ തുടങ്ങിയ രക്ഷ്യാ ദൗത്യമെന്ന വ്യാജേനയുള്ള കടന്ന് കയറ്റത്തിന് താലിബാനിട്ട ഫുൾ സ്റ്റോപ്പായിട്ടാണ് നോക്കിക്കാണുന്നത്.

<!– /wp:paragraph –>

<!– wp:paragraph –>

പ്രസിഡന്റ് അഷ്‌റഫ്…

# ഹിജാബ് നിരോധനം: ഹിന്ദുത്വ വിധി- പ്രതികരണങ്ങൾ

_Published on 2022-03-15_

<!– wp:paragraph –>

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെ തുടര്‍ന്നുണ്ടായ കേസിന്റെ അന്തിമ വിധിയില്‍ വിലക്കിനെ ശരിവെച്ചുകൊണ്ട് കോടതി വിധി പറഞ്ഞു. ഹിജാബ് ഇസ്‌ലാമില്‍ അനിവാര്യമല്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദത്തെ ഹൈക്കോടതി ശരിവെക്കുകയാണുണ്ടായത്. വിധിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ പ്രതികരണങ്ങളില്‍ ചിലത്.

<!– /wp:paragraph –>

<!– wp:paragraph –>

എനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വളരെ വിശ്വാസമുണ്ടായിരുന്നു. പക്ഷെ ഇന്നത്തെ ഹിജാബ് വിധി ഞങ്ങളോട്…

# തോൾ തിരുമാവളവൻ : തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറമുള്ള നേതാവ്

_Published on 2021-06-25_

<!– wp:paragraph –>

2021 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ ശക്തികൾക്കെതിരെ തമിഴ്നാട്ടിലെ ജനങ്ങൾ മതേതര പുരോഗമന സഖ്യത്തിന് വോട്ട് ചെയ്തു. ഈ സന്ദർഭത്തിൽ ബ്രാഹ്മണിക് മാധ്യമങ്ങൾ ഒഴിവാക്കിയ ഒരു നേതാവിലേക്ക് തിരിഞ്ഞുനോക്കൽ അനിവാര്യമാണ്. രണ്ട് സംവരണ സീറ്റുകൾക്ക് പുറമെ രണ്ട് ജനറൽ സീറ്റുകളിലും അദ്ദേഹത്തിന്റെ പാർട്ടി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ പെരിയാറിന്റെ മണ്ണിലെ ജനങ്ങൾ ഈ തമിഴ് നാഷണലിസ്റ്റ് നേതാവിന്റെ കൂടെയാണെന്ന സന്ദേശം ‘സനാഥകർക്ക്’ വ്യക്തമായി കൈമാറി.…

# കൊളോണിയല്‍ നുണകളും ബാബരി വിധിയും

_Published on 2019-12-06_

<!– wp:paragraph –>

ഒരുപാട് കാലം രാജ്യം ചര്‍ച്ചചെയ്ത ബാബരി മസ്ജിദ് കേസിന്‍റെ സുപ്രീം കോടതി വിധിപ്രഖ്യാപനം ഒരു നടുക്കത്തോടെയല്ലാതെ കേള്‍ക്കാനാവില്ല. പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ വിധിപ്രസ്താവത്തെ “പുതുപുലരി” എന്ന് വിശേഷിപ്പിച്ചാണെതിരേറ്റത്.

<!– /wp:paragraph –>

<!– wp:paragraph –>

1992 വരെ നിലനിന്നതും പതിനാറാം നൂറ്റാണ്ടില്‍ “മുസ്‌ലിം അധിനിവേശ ശക്തികള്‍” നിര്‍മ്മിച്ചതുമായ ബാബരി മസ്ജിദ്, രാമന്‍റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തെ ക്ഷേത്രത്തിന്‍റെ…

# അതിരുകള്‍ ഭേദിച്ച അധ്യാപനശാസ്ത്രം: ബെല്‍ ഹൂക്സിനെ വായിക്കുമ്പോള്‍

_Published on 2021-12-19_

<!– wp:paragraph –>

നീതിബോധവും സമത്വത്തിലൂന്നിയ നൈതികതയും കൈമുതലാക്കിയ തത്വചിന്തകരും എഴുത്തുകാരും വിമോചനപാത കണ്ടെത്താനുള്ള അന്വേഷണം നടത്തിയവരാണ്. ഈ ശ്രമം അസംഭവ്യമാക്കും വിധമുള്ള ആധിപത്യ പ്രവണതകള്‍ക്കും അധികാര കേന്ദ്രങ്ങള്‍ക്കും എതിരെ പ്രതിരോധാഹ്വാനം നടത്താനും അവർ വിമുഖത കാണിക്കാറില്ല. ഇത്തരം വിമോചന സിദ്ധാന്തങ്ങളുടെ സ്വതന്ത്രമായ പ്രയോഗത്തിന് ബൗദ്ധികമായ മുന്നൊരുക്കവും മണ്ണൊരുക്കവും നടത്തുന്നതില്‍ വിദ്യാഭ്യാസ ഇടങ്ങള്‍ മുഖ്യമായ പങ്കു വഹിക്കുന്നു. ചിന്തയുടെ പ്രഭവകേന്ദ്രങ്ങളായ ഈ ഇടങ്ങളെ സക്രിയവും ചലനാത്മകവുമാക്കുന്നതിൽ നമ്മുടെ…

# മഅ്ദനി: സമൂഹം കാഴ്ച്ചക്കാരാവുന്ന നീതിനിഷേധം

_Published on 2019-09-27_

നീതി നിഷേധിക്കപ്പെടുന്നത് പൊതുസമൂഹം നിസ്സംഗമായി ആസ്വദിക്കുന്നത് പോലെയാണ് അബ്ദുൾനാസർ മദനിയുടെ വിഷയം. ഇത്രമേൽ നീതിനിഷേധം നടന്നിട്ടും, ആർക്കും ഒരു പരിഭവമില്ല. ഇങ്ങനെയൊന്നിനെ കുറിച്ച് ചർച്ച ചെയ്യുന്നത് പോലും എന്തോ അപരാധം പോലെയാണ് പലർക്കും. ഒരു പൗരന്റെ വേഷവും വിശ്വാസവും നമ്മുടെ പൊതുബോധത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് അബ്ദുൾനാസർ മഅദനി. രാജ്യത്ത് നിലവിലുള്ള ഏത് കോടതി ശിക്ഷ വിധിച്ചിട്ടാണ് 1998 ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട നീണ്ട ഒമ്പത് വര്ഷം…

# “ഇനിയെന്നെ റഈസ് മുഹമ്മദെന്ന് വിളിക്കുക” രവിചന്ദ്രൻ ബി അഭിമുഖം

_Published on 2020-02-03_

<!– wp:paragraph –>

ദലിത് ക്യാമറയിലൂടെ വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് ചിരപരിചിതനാണ് താങ്കള്‍. ദലിത്- മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ താങ്കള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം എടുത്തുകൊണ്ട് ഇസ്‌ലാം മതം സ്വീകരിച്ചിരിക്കുകയാണ്. മേട്ടുപാളയത്തെ ജാതിമതില്‍ ദുരന്തത്തെത്തുടര്‍ന്നാണ് താങ്കള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ പ്രഖ്യാപിക്കുന്നതെന്ന് പറയുകയുണ്ടായല്ലോ. അതിന് മുമ്പേ അങ്ങിനെയൊരു ആലോചന മനസിലുണ്ടായിരുന്നോ? ഈ തീരുമാനത്തിലേക്കെത്തുന്നതെങ്ങിനെയാണ്?

<!– /wp:paragraph –>

<!– wp:paragraph –>

ഒരു…

# ന്യൂനപക്ഷ ക്ഷേമം: ആശയക്കുഴപ്പങ്ങൾ പരിഹരിക്കേണ്ടത് സർക്കാർ

_Published on 2021-05-30_

<!– wp:paragraph –>

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയതിന് പിന്നോടിയായി വിധിയെ പിന്തുണച്ചും വിമർശിച്ചും വിവിധ രാഷ്ട്രീയ- സാമൂഹിക സംഘടനകൾ രംഗത്തു വന്നിരുന്നു. രജീന്ദര്‍ സിങ് സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തെക്കാള്‍ പിന്നാക്കം നില്‍ക്കുന്നത് മുസ്ലീം സമുദായമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് കേരളത്തിൽ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് മുസ്ലിംകൾക്ക് ന്യൂനപക്ഷ ക്ഷേമ പദ്ധതികളെന്ന…

# കെ.എല്‍.എഫ് എന്ന ഇടത് ലിബറൽ ഹിന്ദു മേള

_Published on 2020-01-16_

<!– wp:paragraph –>

രോഹിത് വെമുലയെന്ന ദളിത് വിദ്യാർത്ഥിയുടെ സ്ഥാപനവത്കൃത കൊലപാതകത്തിനുശേഷം ശക്തമായ ദളിത് രാഷ്ട്രീയവും ദളിത്, മുസ്‌ലിം, ആദിവാസി, ബഹുജൻ ഐക്യവും ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദുത്വ ബ്രഹ്മണ്യവ്യവസ്ഥയെ അതിന്റെ എല്ലാ സ്ഥലങ്ങളിൽനിന്നും ചോദ്യംചെയ്ത് പോന്നിട്ടുണ്ട്. ഇസ്‌ലാമോഫോബിയയെയും ജാതീയതയെയും സമൂഹത്തിൽ ഊട്ടിയുറപ്പിച് ഹിന്ദുത്വ അജണ്ടകൾക്ക് ശക്തിപകരുന്ന, ഇടത് -വലത് ‘മുഖ്യധാരയുടെ’ നിലപാടുകളെയും അരികുവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം ചെറുത്ത് നിൽക്കുന്നുണ്ട്. ഈ പശ്ചാതലത്തിലാണ് 2020 ജനുവരി 16, 17, 18,…